പ്രധാനമന്ത്രിയുടെ ഓഫീസ്
പോർച്ചുഗലിൽ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അൻറ്റോണിയോ കോസ്റ്റയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
31 JAN 2022 8:02PM by PIB Thiruvananthpuram
പോർച്ചുഗൽ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ഉജ്ജ്വല പ്രകടനത്തിന് പ്രധാനമന്ത്രി അൻറ്റോണിയോ കോസ്റ്റയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും പോർച്ചുഗലുമായുള്ള ഊഷ്മളവും കാലാതീതവുമായ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"പോർച്ചുഗലിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മിന്നുന്ന പ്രകടനത്തിന് എന്റെ സുഹൃത്ത് പ്രധാനമന്ത്രി അൻറ്റോണിയോ കോസ്റ്റയ്ക്ക് അഭിനന്ദനങ്ങൾ. പോർച്ചുഗലുമായുള്ള ഊഷ്മളവും കാലാതീതവുമായ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നത് തുടരാൻ കാത്തിരിക്കുകയാണ്.
***
-ND-
(Release ID: 1793982)
Visitor Counter : 169
Read this release in:
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada