ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഇലക്‌ട്രോണിക്‌സ് & ഐടി മന്ത്രാലയം, ഇലക്‌ട്രോണിക്‌സ് നിർമ്മാണത്തെക്കുറിച്ചുള്ള നയരേഖയുടെ രണ്ടാം വാല്യം പുറത്തിറക്കി

Posted On: 24 JAN 2022 5:02PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജനുവരി 24, 2022

ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, ഐസിഇഎയുമായി സഹകരിച്ച് ഇലക്‌ട്രോണിക്‌സ് മേഖലയ്‌ക്കായി 5 വർഷത്തെ കർമ്മപദ്ധതിയും നയരേഖയും ഇന്ന് പുറത്തിറക്കി. രണ്ട് ഭാഗങ്ങളുള്ള നായരേഖയുടെ രണ്ടാം വാല്യമാണ് ഇത് - ഇതിൽ ആദ്യത്തേത് 2021 നവംബറിൽ പുറത്തിറക്കിയിരുന്നു.

ഈ റിപ്പോർട്ട്, നിലവിലെ 75 ശതകോടി യുഎസ് ഡോളറിൽ നിന്ന് 300 ശതകോടി യുഎസ് ഡോളറിന്റെ ഇലക്‌ട്രോണിക്‌സ് നിർമ്മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്ന വിവിധ ഉൽപ്പന്നങ്ങളെ സംബന്ധിച്ചുള്ള ഓരോ വർഷത്തെയും വിവരങ്ങൾ നൽകുന്നു.

 
മൊബൈൽ ഫോണുകൾ, ഐടി ഹാർഡ്‌വെയർ (ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ), കൺസ്യൂമർ ഇലക്ട്രോണിക്‌സ് (ടിവി, ഓഡിയോ), വ്യാവസായിക ഇലക്ട്രോണിക്‌സ്, ഓട്ടോ ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക് ഘടകങ്ങൾ, എൽഇഡി ലൈറ്റിംഗ്, സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സ്, പി.സി.ബി.എ., ടെലികോം ഉപകരണങ്ങൾ എന്നിവ ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ ഇന്ത്യയുടെ വളർച്ചയെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ 30 ശതകോടി യുഎസ് ഡോളറിൽ നിന്ന്, വാർഷിക ഉൽപ്പാദനം 100 ശതകോടി യുഎസ് ഡോളർ കടക്കുമെന്ന് പ്രതീക്ഷിക്കുന്ന മൊബൈൽ നിർമ്മാണം -  ഈ വളർച്ചയുടെ ഏകദേശം 40% വരും.


കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ രാജീവ് ചന്ദ്രശേഖർ, കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി സഹ മന്ത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചാർട്ട്: 300 ബില്യൺ യുഎസ് ഡോളറിന്റെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള കർമ്മപദ്ധതി

 

image.png
 
Vision Document-Volume 2 "$300 Bn Sustainable Electronics Manufacturing & Export by 2026"
 
 
RRTN/SKY
 
***

(Release ID: 1792231) Visitor Counter : 243