പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി ജനുവരി 24-ന് സംവദിക്കും


ആദ്യമായി, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് അവാർഡ് ജേതാക്കൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ലഭിക്കും

Posted On: 23 JAN 2022 10:06AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 24 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പിഎംആർബിപി)  ജേതാക്കളുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും. 2022, 2021 വർഷങ്ങളിലെ പിഎംആർബിപി അവാർഡ് ജേതാക്കൾക്ക് ബ്ലോക്ക്ചെയിൻ ടെക്നോളജി ഉപയോഗിച്ച് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകും. ആദ്യമായാണ് അവാർഡ് ജേതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിന്  ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.

ഇന്നൊവേഷൻ, സോഷ്യൽ സർവീസ്, സ്‌കോളസ്റ്റിക്, സ്‌പോർട്‌സ്, ആർട്ട് & കൾച്ചർ, ധീരത എന്നിങ്ങനെ ആറ് വിഭാഗങ്ങളിലെ അസാധാരണ നേട്ടങ്ങൾക്കാണ്  കേന്ദ്ര  ഗവൺമെന്റ് കുട്ടികൾക്ക് പിഎംആർബിപി അവാർഡ് നൽകിവരുന്നത് . ഈ വർഷം, ബാലശക്തി പുരസ്‌കാരത്തിന്റെ വിവിധ വിഭാഗങ്ങളിലായി രാജ്യത്തുടനീളമുള്ള 29 കുട്ടികളെ  തിരഞ്ഞെടുത്തു. ഈ അവാർഡ് ജേതാക്കൾ എല്ലാ വർഷവും റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുക്കുന്നു. പി‌എം‌ആർ‌ബി‌പിയുടെ ഓരോ അവാർഡ് ജേതാവിനും ഒരു മെഡലും ഒരു ലക്ഷം രൂപ  ക്യാഷ് പ്രൈസും . സർട്ടിഫിക്കറ്റും നൽകുന്നു. പിഎംആർബിപി 2022 വിജയികളുടെ അതാത് അക്കൗണ്ടുകളിലേക്ക് തുക കൈമാറ്റം  ചെയ്യപ്പെടും.



(Release ID: 1791914) Visitor Counter : 181