വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
വിദേശ സേവന ദാതാക്കളുടെ സേവനങ്ങൾക്ക് , NOC അനുവദിക്കുന്നതിനുള്ള നയം ടെലികോം വകുപ്പ് പരിഷ്കരിച്ചു
Posted On:
18 JAN 2022 12:27PM by PIB Thiruvananthpuram
ന്യൂ ഡൽഹി : ജനുവരി 18 , 2022
ടെലികോം മേഖലയിൽ ആരംഭിച്ച നയ പരിഷ്‌കാരങ്ങളുടെ ഭാഗമായി,ഇന്ത്യയിലെ വിദേശ സേവന ദാതാക്കളുടെ, അന്താരാഷ്ട്ര റോമിംഗ് സിം കാർഡുകളുടെയും ഗ്ലോബൽ കോളിംഗ് കാർഡുകളുടെയും വിൽപ്പനയ്ക്കും വാടകയ്ക്കും NOC അനുവദിക്കുന്നത്തിനും പുതുക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ടെലികോം വകുപ്പ് (DoT) വിജ്ഞാപനം ചെയ്തു.
ഇത് സംബന്ധിച്ച ട്രായിയുടെ സ്വമേധയാ ഉള്ള ശുപാർശകൾ സംബന്ധിച്ച ചർച്ചകൾക്ക് ശേഷം പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും DoT അന്തിമമാക്കി. പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും വിദേശ സന്ദർശനം നടത്തുന്ന ഇന്ത്യക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കും വിധം സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും, മറ്റ് ലൈസൻസുകൾ രജിസ്‌ട്രേഷനുകൾ എന്നിവ സംബന്ധിച്ച നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യും.
ഉപഭോക്‌തൃ സേവനം, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ, താരിഫ് പ്ലാനുകൾ, വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് NOC ലഭിച്ച സേവന ദാതാക്കൾ വ്യവസ്ഥ ചെയ്യണമെന്ന് പുതുക്കിയ നയത്തിലൂടെ നിർബന്ധമാക്കുന്നു. DoT- അപ്പലേറ്റ് അതോറിറ്റിക്ക് വേണ്ടിയുള്ള വ്യവസ്ഥകൾക്കൊപ്പം, ബില്ലിംഗും ഉപഭോക്തൃ പരാതി പരിഹാര സംവിധാനവും ശക്തിപ്പെടുത്താനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പുതുക്കിയ നയം, DoT -ലെ മറ്റ് ലൈസൻസുകൾ, രജിസ്‌ട്രേഷനുകൾ മുതലായവയ്‌ക്ക് അനുസൃതമായി അപേക്ഷാ പ്രക്രിയയും മറ്റ് നടപടിക്രമങ്ങളും രൂപപ്പെടുത്തുകയും, NOC ലഭിച്ച സേവന ദാതാക്കൾ നേരിടുന്ന, പ്രശ്‌നങ്ങളുടെ പരിഹാരം, നടത്തിപ്പ് എന്നിവ സുഗമമാക്കുകയും ചെയ്യുന്നു.
IE/SKY
***
(Release ID: 1790690)
Visitor Counter : 177