റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകൾ തമ്മിലുള്ള സഹകരണത്തിന് ശ്രീ നിതിൻ ഗഡ്കരി ആഹ്വാനം ചെയ്തു

Posted On: 18 JAN 2022 11:23AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജനുവരി 18, 2022

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകൾ തമ്മിലുള്ള സഹകരണത്തിന് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി തിങ്കളാഴ്ച ആഹ്വാനം ചെയ്തു. ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിന് അടിസ്ഥാന സൗകര്യ വികസനം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH), ദക്ഷിണ മേഖലയ്ക്കായി സംഘടിപ്പിച്ച  “പിഎം-ഗതി ശക്തി” എന്ന കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തുറ്റ പശ്ചാത്തല സൗകര്യമാണ് അടിസ്ഥാനമെന്നും പിഎം-ഗതി ശക്തി അതിന് സഹായമൊരുക്കുമെന്നും കേരളത്തിലെ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിവിധ മാതൃകയിലുള്ള കണക്ടിവിറ്റി വികസിപ്പിക്കുന്നതിന് അനുയോജ്യമായ ഭൂപ്രകൃതിയാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന തലത്തിൽ അടിസ്ഥാന ചട്ടക്കൂട് സൃഷ്ടിക്കുന്നതിനെക്കുറിച്ച് സ്വാഗത പ്രസംഗം നടത്തിയ MORTH സെക്രട്ടറി ശ്രീ ഗിരിധർ അരമനേ എടുത്തു പറഞ്ഞു. അടിസ്ഥാന വികസനത്തിന് കർമ്മപദ്ധതി തയ്യാറാക്കുന്നതിന് ഒപ്പം കേന്ദ്ര മന്ത്രാലയങ്ങളിലെയും സംസ്ഥാന ഗവണ്മെന്റികളിലെയും ഉദ്യോഗസ്ഥർക്ക് ബോധവൽക്കരണവും വിഭവ ശേഷി വികസനവുമാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

കേരളം, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ആന്ധ്രാപ്രദേശ്, കർണാടക, ലക്ഷദ്വീപ്, മഹാരാഷ്ട്ര, പുതുച്ചേരി, തമിഴ്‌നാട്, തെലങ്കാന എന്നിവയാണ് പരിപാടിയിൽ പങ്കെടുത്ത സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണപ്രദേശങ്ങൾ.

ഒരു ദിവസത്തെ പരിപാടിയിൽ, പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള പാനൽ ചർച്ചകളിൽ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ പങ്കെടുത്തു. അതത് സംസ്ഥാനങ്ങളിലെ/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഇതുവരെയുള്ള നേട്ടങ്ങൾ, അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തന പദ്ധതി എന്നിവയെ കുറിച്ച് പരിപാടിയിൽ പങ്കെടുത്ത സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണപ്രദേശങ്ങൾ കോൺഫറൻസിൽ അവതരണം നടത്തി.

 
 
 
RRTN/SKY


(Release ID: 1790682) Visitor Counter : 173