സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻഎം എസ് എം ഇ പവലിയൻ കേന്ദ്രമന്ത്രി ശ്രീ നാരായൺ റാണെയും സഹമന്ത്രി ശ്രീ ഭാനുപ്രതാപ് സിംഗ് വർമ്മയുംചേർന്ന്  ഉദ്ഘാടനം  ചെയ്തു.

Posted On: 17 JAN 2022 1:11PM by PIB Thiruvananthpuram



ന്യൂ ഡൽഹി : ജനുവരി 17 , 2022

ദുബായ്  വേൾഡ് എക്‌സ്‌പോ-2020 ൽ   ദുബായ് ഗവൺമെന്റിലെ ഉദ്യോഗസ്ഥരുടെയും രാജ്യമെമ്പാടുമുള്ള വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ കേന്ദ്ര എംഎസ്എംഇ മന്ത്രി ശ്രീ നാരായൺ റാണെയും എംഎസ്എംഇ സഹമന്ത്രി ശ്രീ ഭാനുപ്രതാപ് സിംഗ് വർമയും  ചേർന്ന് ഇന്ന് എംഎസ്എംഇ പവലിയൻ ഉദ്ഘാടനം ചെയ്തു.എക്‌സ്‌പോയിലെ  എംഎസ്‌എംഇ മന്ത്രാലയത്തിന്റെ പങ്കാളിത്തം ഇന്ത്യയെയും  അതുപോലെ തന്നെ എംഎസ്‌എംഇ ആവാസവ്യവസ്ഥയെയും കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും. ഒപ്പം വിവിധ രാജ്യങ്ങളിലെ ഗവൺമെന്റുകളുമായും, ബിസിനസ്, വ്യവസായ പ്രമുഖരുമായും ആശയവിനിമയം സാധ്യമാക്കുവാനും  ഇത് ലോകമെമ്പാടുമുള്ള മികച്ച സമ്പ്രദായങ്ങളുടെ കൈമാറ്റത്തിനുള്ള അവസരമാവുകായും ചെയ്യും .
ഖാദി ,ഗ്രാമ വ്യവസായ കമ്മിഷൻ നിർമ്മിച്ച ഖാദി ഇന്ത്യ ഫിലിം കേന്ദ്രമന്ത്രി തദവസരത്തിൽ  പ്രകാശനം  ചെയ്തു.   11 കോടിയിലധികം ആളുകൾ ജോലി ചെയ്യുന്ന 6 കോടിയിലധികം യൂണിറ്റുകളുള്ള എംഎസ്എംഇ മേഖല , ജിഡിപിയിൽ 30% സംഭാവന നൽകുകയും മൊത്തത്തിലുള്ള കയറ്റുമതിയുടെ 48% ത്തിലധികം സംഭാവന നൽകുകയും ചെയ്യുന്നു. .ഇതിലൂടെ സാമ്പത്തിക വളർച്ചയ്ക്ക് ഒരു പ്രധാന പങ്ക്  എം എസ്
 എം ഇ വഹിക്കുന്നു വെന്ന്  ശ്രീ റാണെ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

 

 


(Release ID: 1790482) Visitor Counter : 157