പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

ശ്രീ ഭൂപേന്ദർ യാദവും ശ്രീ ജോൺ കെറിയും ടെലിഫോൺ സംഭാഷണം നടത്തി

Posted On: 11 JAN 2022 12:17AM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ജനുവരി 11, 2021

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ്, 2022 ജനുവരി 10-ന്, അമേരിക്കയുടെ കാലാവസ്ഥാ വകുപ്പ് പ്രത്യേക പ്രസിഡൻഷ്യൽ പ്രതിനിധി ശ്രീ ജോൺ കെറിയുമായി ടെലിഫോണിൽ സംസാരിച്ചു.

COP26-ൽ പ്രഖ്യാപിച്ച ഇന്ത്യയുടെ കാലാവസ്ഥാ പ്രവർത്തന ലക്ഷ്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ അവർ ചർച്ച ചെയ്തു. കാലാവസ്ഥാ ലക്ഷ്യം, സാമ്പത്തിക സമാഹരണം, അനുരൂപമാക്കലും പുനരുജീവനവും, വനവൽകരണം എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കി ഇന്ത്യ-യുഎസ് കാലാവസ്ഥാ പ്രവർത്തനവും സാമ്പത്തിക സമാഹരണ സംഭാഷണവും (സിഎഎഫ്എംഡി) മുന്നോട്ട് കൊണ്ടുപോകാൻ ഇരു നേതാക്കളും തീരുമാനിച്ചു.

പ്രധാനമന്ത്രി ശ്രീ മോദിയുടെ ഗ്ലാസ്‌ഗോയിലെ ഒറ്റവാക്ക് പ്രചാരണമായ L.I.F.E.-ൽ (പരിസ്ഥിതിക്കുള്ള ജീവിതശൈലി - Lifestyle For Environment) ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യവും ശ്രീ യാദവ് എടുത്തുപറഞ്ഞു.

മേജർ ഇക്കോനമീസ് ഫോറത്തിന്റെ (എംഇഎഫ്) വരാനിരിക്കുന്ന യോഗത്തെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

 
RRTN/SKY

(Release ID: 1789128) Visitor Counter : 203