ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 148.67കോടി കവിഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനിടെ 91 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി
രോഗമുക്തി നിരക്ക് നിലവില്‍ 97.81%
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 90,928 പേര്‍ക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 2,85,401
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (3.47%)
Posted On:
06 JAN 2022 9:54AM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 91 ലക്ഷത്തിലധികം ((91,25,099) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 148.67 കോടി (148,67,80,227) പിന്നിട്ടു. 1,59,06,137 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,88,544
രണ്ടാം ഡോസ് 97,28,815
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,86,576
രണ്ടാം ഡോസ് 1,69,32,565
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 1,27,60,148
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 50,73,76,164
രണ്ടാം ഡോസ് 34,33,77,115
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 19,54,13,276
രണ്ടാം ഡോസ് 15,36,92,217
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,18,98,867
രണ്ടാം ഡോസ് 9,68,25,940
ആകെ 1486780227
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,206 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,41,009ആയി.
ദേശീയ രോഗമുക്തി നിരക്ക് 97.81 % ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 90,928പേര്‍ക്കാണ്.
നിലവില്‍ 2,85,401 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.81% ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,13,030 പരിശോധനകള്‍ നടത്തി. ആകെ 68.53 കോടിയിലേറെ(68,53,05,751) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.47 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 6.43 ശതമാനമാണ്.
(Release ID: 1787907)
Visitor Counter : 172