ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2021-22 സാമ്പത്തിക വർഷത്തിൽ ഇതുവരെ 65 ലക്ഷത്തിൽ അധികം പേർ അടൽ പെൻഷൻ യോജനയുടെ ഭാഗമായി

Posted On: 05 JAN 2022 3:08PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജനുവരി 5, 2021

ആറര വർഷങ്ങൾ പൂർത്തിയാക്കുന്ന അടൽ പെൻഷൻ യോജനയിൽ (എ പി വൈ) ഇതുവരെ 3.68 കോടി  പേർ  ചേർന്നിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ  65 ലക്ഷത്തിൽ അധികം  പേർ   പദ്ധതിയുടെ ഭാഗമായി. പദ്ധതി ആരംഭിച്ചത് മുതൽ, ഇതേ കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതിൽ പുരുഷ-സ്ത്രീ അനുപാതം 56:44 -വും, നിലവിലെ അസറ്റ് അണ്ടർ മാനേജ്‍മെന്റ് 20,000 കോടി രൂപയും ആണ്.

PFRDA-യുടെ കീഴിലുള്ള പദ്ധതിയുടെ ലക്ഷ്യം വാർദ്ധക്യത്തിൽ വരുമാന സുരക്ഷ ഉറപ്പാക്കുക എന്നതാണ്, പ്രത്യേകിച്ച് അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന പൗരന്മാർക്ക്.

ബാങ്ക് അക്കൗണ്ടുള്ള 18 മുതൽ 40 വയസ്സ്‌ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിയുടെ ഭാഗമാകാൻ അവസരം ഉണ്ട്. 60 വയസ്സ് പൂർത്തിയാകുന്ന  സമയം മുതൽ, 1000 മുതൽ 5000 രൂപ വരെ പെൻഷൻ ഉറപ്പായും ലഭിക്കും. പദ്ധതിയിൽ ചേർന്ന ആളിന്റെ മരണ ശേഷം ഭാര്യ/ഭർത്താവ്‌ എന്നിവർക്ക് ജീവിതകാലം 
മുഴുവൻ   പെൻഷൻ ലഭിക്കും. പദ്ധതിയിൽ ചേർന്ന ആളും അയാളുടെ ഭാര്യ/ഭർത്താവ് എന്നിവരും മരണപ്പെടുകയാണെങ്കിൽ, മുഴുവൻ പെൻഷൻ തുകയും നോമിനിക്ക് ലഭിക്കും.  

 
RRTN

(Release ID: 1787741) Visitor Counter : 220