ഊര്‍ജ്ജ മന്ത്രാലയം

ഊർജ്ജ കാര്യക്ഷമതയും ചിലവുകുറഞ്ഞ എൽഇഡി വിതരണവും ചേർന്ന ഏഴ് വർഷക്കാലം പൂർത്തിയാക്കി ഉജാല പദ്ധതി  

Posted On: 05 JAN 2022 11:20AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജനുവരി 5, 2021

ഉജാല പദ്ധതിക്ക് കീഴിൽ എൽഇഡി ബൾബുകളുടെ വിതരണം, വിൽപ്പന എന്നിവയിൽ വിജയകരമായ ഏഴ് വർഷം പൂർത്തിയാക്കി ഊർജ മന്ത്രാലയം. 2015 ജനുവരി അഞ്ചിന് പ്രധാനമന്ത്രിയാണ് ഉജാല പദ്ധതിക്ക് തുടക്കമിട്ടത്. ഇന്ന് വരെയുള്ള കണക്കുകൾ പ്രകാരം, 36.78 കോടിയിലേറെ എൽഇഡി ബൾബുകളാണ് രാജ്യത്തൊട്ടാകെ വിതരണം ചെയ്തത്.

2014 ൽ എൽഇഡി ബൾബുകളുടെ ചില്ലറ വില്പന വില, ബൾബൊന്നിനു 300-350 രൂപ ആയിരുന്നത് 70-80 രൂപയായി കുറയ്ക്കാൻ ഉജാല പദ്ധതിക്ക് സാധിച്ചിരുന്നു. കൂടാതെ വലിയതോതിലുള്ള ഊർജ്ജ മിച്ചത്തിനും പരിപാടി വഴിതുറന്നു. ഇന്ന് വരെയുള്ള കണക്കുകൾ പ്രകാരം പ്രതിവർഷം 47,778 ദശലക്ഷം kWh ഊർജ്ജമാണ് ഇതിലൂടെ ലാഭിക്കാൻ കഴിയുന്നത്. എല്ലാ സംസ്ഥാനങ്ങളും ഉജാല പദ്ധതി നടപ്പാക്കി കഴിഞ്ഞു.

 
പദ്ധതിക്ക് കീഴിൽ ഭരണകൂടം സുതാര്യത ഉറപ്പാക്കുകയും, ചരക്കുകളുടെയും സേവനങ്ങളുടെയും ഓൺലൈൻ വാങ്ങലുകളിലൂടെ മത്സരം പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

തദ്ദേശീയ വിളക്ക് വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവാണ് ഉജാല പദ്ധതി നൽകുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ മുന്നേറ്റത്തിനും ഉജാല പ്രോത്സാഹനം നൽകുന്നു. എൽഇഡി വിളക്കുകളുടെ തദ്ദേശീയ ഉത്പാദനം നേരത്തെ പ്രതിമാസം ഒരു ലക്ഷം ആയിരുന്നത് ഇപ്പോൾ 40 ദശലക്ഷമായി വർദ്ധിച്ചിട്ടുണ്ട്.
 
RRTN/SKY


(Release ID: 1787683) Visitor Counter : 295