ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

സ്മാർട്ട്‌ സിറ്റീസ് ആൻഡ് അക്കാഡമിയ ടുവെർഡ്സ് ആക്ഷൻ & റിസർച്ച്' (SAAR) നു തുടക്കം കുറിച്ചു

Posted On: 05 JAN 2022 1:09PM by PIB Thiruvananthpuram


ന്യൂ ഡൽഹി: ജനുവരി 5, 2021

'സ്മാർട്ട്‌ സിറ്റീസ് ആൻഡ് അക്കാഡമിയ ടുവെർഡ്സ് ആക്ഷൻ & റിസർച്ച്' (SAAR) പരിപാടിക്ക്  
MoHUA യുടെ കീഴിലുള്ള സ്മാർട്ട്‌ സിറ്റി ദൗത്യം തുടക്കം കുറിച്ചു. രാജ്യവ്യാപകമായി നടക്കുന്ന ആസാദി കാ അമൃത മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് നടപടി. ഭവന നഗര കാര്യ മന്ത്രാലയം, ദേശീയ നഗരകാര്യ ഇൻസ്റ്റിറ്റ്യൂട്ട് (NIUA), രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത മുന്നേറ്റമാണ് SAAR.
 
പരിപാടിയുടെ ഭാഗമായി, തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഉൾപ്പെടെ രാജ്യത്തെ 15 പ്രമുഖ ആർക്കിടെക്ചർ & പ്ലാനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്മാർട്ട് സിറ്റികളുമായി ചേർന്ന് സ്മാർട്ട് സിറ്റി മിഷൻ ഏറ്റെടുത്ത സുപ്രധാന പദ്ധതികൾ രേഖപ്പെടുത്തും. മികച്ച മാതൃകകളിൽ നിന്നും ലഭിക്കുന്ന പാഠങ്ങൾക്കൊപ്പം, നഗര വികസന പദ്ധതികളുമായി സഹകരിക്കുന്നതിന് വിദ്യാർഥികൾക്ക് അവസരം നൽകൽ, പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന വ്യക്തികളും അക്കാദമിക സമൂഹവും തമ്മിൽ സമയബന്ധിതമായ വിവര കൈമാറ്റം ഉറപ്പാക്കൽ തുടങ്ങിയവയ്ക്കും ഇത് സഹായിക്കും.

കൊച്ചിയും തിരുവനന്തപുരവും ഉൾപ്പടെ രാജ്യത്തെ 47 സ്മാർട്ട് സിറ്റികളിൽ നടപ്പാക്കുന്ന 75 പ്രധാന നഗര വികസന പദ്ധതികളുടെ വിശദവിവര ശേഖരണമാണ് SAAR പരിപാടിയ്ക്ക് കീഴിൽ നടപ്പാക്കുന്ന ആദ്യ പ്രവർത്തനം.
 

 

RRTN/SKY(Release ID: 1787679) Visitor Counter : 204