വിദ്യാഭ്യാസ മന്ത്രാലയം

100 ദിവസത്തെ വായനാചരണത്തിന് നാളെ തുടക്കമാകും

Posted On: 31 DEC 2021 2:50PM by PIB Thiruvananthpuram



ന്യൂഡൽഹി: ഡിസംബർ 31 , 2021  

നൂറു ദിവസം നീളുന്ന വായനാചരണം ''വായിക്കു ഭാരതമേ' ('പഠേ ഭാരത്') എന്ന പരിപാടിക്ക് 
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ 2022 ജനുവരി ഒന്നിന് തുടക്കംകുറിക്കും.

ബാൽ വാട്ടിക മുതൽ എട്ടാംതരം വരെ പഠിക്കുന്ന കുട്ടികൾ പ്രചാരണത്തിന്റെ ഭാഗമാകും. 2022 ജനുവരി 1 മുതൽ ഏപ്രിൽ 10 വരെയാണ് വായനാചരണം സംഘടിപ്പിക്കുക. കുട്ടികൾ, അധ്യാപകർ, മാതാപിതാക്കൾ, സമൂഹം, വിദ്യാഭ്യാസ അധികാരികൾ തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം പദ്ധതി ലക്ഷ്യമിടുന്നു.

ഓരോ സംഘത്തിനും ആഴ്ചയിലൊന്ന് എന്ന രീതിയിൽ പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. വായന സുഖകരമാക്കുന്നതിനൊപ്പം വായനയുമായി ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ബന്ധം വളർത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.
 
വായനാചരണം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും ഓരോ പ്രായക്കാർക്കുമുള്ള ആഴ്ച തിരിച്ച പ്രവർത്തന കലണ്ടറുകളും തയ്യാറാക്കി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്തിട്ടുണ്ട്.

വളരെ ലളിതവും ആകർഷകവുമായ ഈ പ്രവർത്തനങ്ങൾ വീട്ടിലുള്ള സാമഗ്രികളും വിഭവങ്ങളും ഉപയോഗിച്ച് മാതാപിതാക്കളുടെയോ കൂട്ടുകാരുടെയോ സഹോദരങ്ങളുടെയോ സഹായത്തോടെ വളരെ എളുപ്പത്തിൽ സംഘടിപ്പിക്കാൻ കഴിയുന്നവയാണ്. ഏതെങ്കിലും കാരണത്താൽ വിദ്യാലയങ്ങൾക്ക് അവധി വരുന്നത് കണക്കിലെടുത്താണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

 



(Release ID: 1786600) Visitor Counter : 143