വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

വര്‍ഷാന്ത്യ അവലോകനം - തപാല്‍ വകുപ്പ്


രാജ്യത്തെ 1.43 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ്മാന്‍ മൊബൈല്‍ ആപ് നടപ്പിലാക്കി. ഇതില്‍ 98,454 ഓഫീസുകളും ഗ്രാമീണ മേഖലയിലാണ്. രാജ്യമെമ്പാടും സ്പീഡ് പോസ്റ്റ് വഴിയായി ഇലക്ഷ്ന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് തെരഞ്ഞെടുപ്പു കമ്മിഷനും തപാല്‍ വകുപ്പുമായി ധാരണ.

രാജ്യത്തെ 1263 മെയില്‍ മോട്ടോര്‍ സര്‍വീസ് വാഹനങ്ങളില്‍ ഗ്ലോബല്‍ പൊസിഷനിംങ് സംവിധാനം സ്ഥാപിച്ചു

അന്താരാഷ്ട്ര തപാല്‍ ഉരുപ്പടികളുടെ കസ്റ്റംസ് തടസം നീക്കുന്നതിന് ലോകത്തിലെ 120 രാജ്യങ്ങളുമായി ബഹുമുഖ കരാറില്‍ ഇന്ത്യ ഒപ്പു വച്ചു.

രണ്ടാം കോവിഡ് തരംഗത്തില്‍ കോവിഡുമായി ബന്ധപ്പെട്ടു വിദേശത്തുനിന്നു തപാല്‍ വഴി വന്ന അടിയന്തര സ്വഭാവമുള്ള ചരക്കുകള്‍ അതിവേഗത്തില്‍ തരംതിരിച്ച് യഥാസമയം വിതരണം ചെയ്തു.പുതിയതായി 1.67 ലക്ഷം അക്കൗണ്ടുകള്‍ തുറന്നു, തപാല്‍ കോര്‍ബാങ്കിംങ് സേവനത്തിലൂടെ 8.19 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടത്തി.

തപാല്‍ വകുപ്പ് സുകന്യ സമൃദ്ധി പദ്ധതി ആരംഭിച്ചപ്പോള്‍ മുതല്‍ 2021 ഒക്ടോബര്‍ വരെ 2.26 കോടി അക്കൗണ്ടുകള്‍ തുറന്നു. 2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളിലൂടെ 12 ലക്ഷം അപേക്ഷകളാണ് കൈകാര്യം ചെയ്തത്.
2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ രാജ്യത്തെ 13,352 പോസ്റ്റ് ഓഫീസ് ആധാര്‍ കേന്ദ്രങ്ങളിലൂടെ 1.49 കോടി ആധാര്‍ വിവരങ്ങള്‍ ചേര്‍ക്കല്‍ പുതുക്കള്‍ അപേക്ഷകള്‍ കൈകാര്യം ചെയ്തു

രാജ്യത്തെ വിദൂര ജില്ലകളിലെ 90 ശതമാനം ഇടതു തീവ്രവാദ ബാധിത പ്രദേശങ്ങളില്‍ പുതിയ 1789 തപാല്‍ ഓഫീസുകള്‍ തുറന്നു. മാര്‍ച്ച് 2021 വരെ പുതിയ 3114 തപാല്‍ ശാഖ ഓഫീസുകള്‍ പ്രവര്‍ത്തനം തുറന്നു.

Posted On: 29 DEC 2021 11:33AM by PIB Thiruvananthpuram

കഴിഞ്ഞ 150 വര്‍ഷങ്ങളായി രാജ്യത്തെ ആശയവിനിമയ സംവിധാനത്തിന്റെ  നട്ടെല്ലായി  പ്രവര്‍ത്തിച്ചു വരുന്നത് ഇന്ത്യന്‍ തപാല്‍ വകുപ്പാണ്. കൂടാതെ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിലും  ഇത് നിര്‍ണായക പങ്കു വഹിക്കുന്നു. പല വിധത്തിലാണ് തപാല്‍ വകുപ്പ് പൗരന്മാരുടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്നത്. താപല്‍ വിതരണം, ലഘു സമ്പാദ്യ പദ്ധതി, തപാല്‍ ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ്, വിവിധ ബില്ലുകള്‍ ശേഖരിക്കുക, ഫോമുകള്‍ വിതരണം ചെയ്യുക തുടങ്ങി വിവിധ മേഖലകളില്‍തപാല്‍ വകുപ്പ് ജനസേവനം നടത്തുന്നു. തൊഴില്‍ ഉറപ്പു പദ്ധതിയുടെ വേതനം ം വാര്‍ദ്ധക്യ പെന്‍ഷന്‍ എന്നിവയുടെ വിതരണം തപാല്‍ വകുപ്പാണ് നിര്‍വഹിക്കുന്നത്.
1. വിതരണ ശൃംഖല - തപാല്‍ വകുപ്പിന്റെ പാതാകാ നൗക പദ്ധതിയായ സ്പീഡ് പോസ്റ്റ് വഴി 2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 34.97 കോടി ഉരുപ്പടികള്‍ വിതരണം ചെയ്ത വകയില്‍ 1413.34 കോടി രൂപ വരുമാനം നേടി. കൂടാതെ ിതെ കാലയളവില്‍ 166.73 ആദാര്‍ കാര്‍ഡുകളും വിതരണം ചെയ്തു.  കയറ്റുമതി വ്യവസായികളെ സഹായിക്കാന്‍ സൂററ്റില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് സെന്റര്‍ തുറന്നു. കോവിഡ് കാലത്ത് കസ്റ്റംസിന്റെ  സഹകരണത്തോടെ  വിദേശങ്ങളില്‍ നിന്നുള്ള ഓക്‌സിജന്‍ കോണ്‍സണ്ട്രേറ്ററുകള്‍, ആശുപത്രി ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയ അടിയന്തിര സമാഗ്രികള്‍ അതിവേഗത്തില്‍ വിതരണം ചെയ്യുന്നതിന് എല്ലാ പോസ്റ്റ് ഓഫീസുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിപ്പിച്ചു.
2.സാമ്പത്തിക സേവനങ്ങള്‍ - രാജ്യത്തെ 1.56 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴി 29.29 കോടി സേവിംങ്‌സ് അക്കൗണ്ടുകളിലായി 12,56.073 കോടി രൂപയാണ് ഇപ്പോള്‍ നിലവിലുള്ളത്. ഗുണഭോക്താക്കള്‍ക്കായി 24  മണിക്കൂറും പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളും ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിംങ്ങും പോസ്റ്റല്‍ വകുപ്പിനുണ്ട്.  രാജ്യത്തെ 1.56 പോസ്റ്റ് ഓഫീസുകളിലും ഒന്‍പതു ലഘു നിക്ഷേപ പദ്ധതികളും ലഭ്യമാണ്. രാജ്യത്ത് ഇതുവരെ 2.26 കോടി സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്.  ഇതില്‍ 80,509.29 കോടി നിക്ഷേപവും ഉണ്ട്.  കേന്ദ്ര ഗവണ്‍മെന്റിന്റെ പതാകാ നൗക പദ്ധതികളായ ക്ഷേമ പെന്‍ഷന്‍ വിതരണം മുഴുവന്‍ തപാല്‍ വകുപ്പിന്റെ സജീവ സഹകരണത്തോടെയാണ് രാജ്യത്ത് നടപ്പാക്കുന്നത്.
3.ഇന്‍ഷുറന്‍സ് -ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ മൊത്തം 100.51 പോളിസികളിലായി 2.32 ലക്ഷം കോടി രൂപ പോസ്റ്റല്‍ ഇന്‍ഷുറന്‍സില്‍ ഉണ്ട്.  കരുതല്‍ ധനമായി 1.27 ലക്ഷം കോടിയും.
പൗര  കേന്ദ്രീകൃത സേവനങ്ങള്‍ - ജനങ്ങളുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി 428  പോസ്റ്റ് ഓഫീസുകളില്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചു.   2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഈ കേന്ദ്രങ്ങളിലൂടെ 12,01,360 അപേക്ഷകള്‍ സ്വീകരിച്ചു.
പുതിയ ആധാര്‍ കാര്‍ഡുകള്‍, നിലവിലുള്ളവയിലെ തെറ്റു തിരുത്തല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ പോസ്റ്റ് ഓഫീസുകള്‍ വഴി സ്വീകരിക്കുന്നുണ്ട്. ഇതിനായി  13,352 കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും 2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 1,49,50,803 അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്തു. 2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ വിവിധ മന്ത്രാലയങ്ങളുടെ 275 പദ്ധതികളുടെ കീഴില്‍ 3.29 കോടി ഇടപാടുകള്‍ വഴി ഗ്രാമീണ മേഖലകളില്‍ 3607 കോടി രൂപയുടെ നേരിട്ടുള്ള ആനുകൂല്യ വിതരണം നടത്തി. 2021 ഒക്ടോബര്‍ വരെ 91867 പോസ്റ്റ് ഓഫീസുകളില്‍ പൊതുജന   സേവന കേന്ദ്രങ്ങള്‍ തുറന്നു. ഇതിനായി 49669 ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. ഇവയിലൂടെ നല്‍കുന്ന സേവനങ്ങളില്‍  പ്രധാന്‍ മന്ത്രി സ്ട്ീറ്റ് വെണ്ടേഴ്‌സ് ആത്മ നിര്‍ഭര്‍ നിധി യോജന, പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന, പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ യോജന,  പ്രധാന്‍ മന്ത്രി ലഘു വ്യാപാരി മന്‍ ധന്‍ യോജന,  തെരഞ്ഞെടുപ്പ് കാര്‍ഡ് പ്രിന്റിംങ്, ഇ ജില്ലാ സേവനങ്ങള്‍, ബിസിനസ് ടു സിറ്റിസണ്‍ സേവനങ്ങള്‍,  വൈദ്യുതി ,ഗ്യാസ്,വെള്ളക്കരം എന്നിവയുടെ അടവ്, ഇന്‍ഷിറന്‍സ് പോളിസി പ്രീമിയം അടവ്, വിവിദ വായ്പകളുടെ തിരിച്ചടവ്, വായ്പ്യ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം. ബസ്, ട്രെയിന്‍, ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംങ് എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
ആന്ധ്രപ്രദേശ്, ബിഹാര്‍, ഛത്തിസ്ഗദ്, ജാര്‍ക്കണ്ട്, മധ്യപ്രദേശ്, മഹാരാഷ്ട്ര ഒറിസ, തെലുങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുള്ള  ഇടതു പക്ഷ തീവ്രവാദ ബാധിത മേഖലകളിലെ 90 ജില്ലകളില്‍ 3114 പുതിയ തപാല്‍ ഓഫീസുകള്‍ തുറന്ന്   ഉദ്യോഗസ്ഥരെ നിയമിച്ചു.
5 പരാതി പരിഹാരം - രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് കൃത്യമായ സംവിധാനം തപാല്‍ വകുപ്പില്‍ ക്രമീകരിച്ചുട്ടുണ്ട്. 2021 നവംബര്‍ 15 വരെ 48637 പരാതികള്‍ ലഭിച്ചു. ഇതില്‍ 46585 പരാതികളും പരിഹരിച്ചു.തപാല്‍ വകുപ്പിന്റെ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്  ദിവസം 16 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സോഷ്യല്‍ മീഡിയ ടീമിനെ നിയോഗിച്ചിട്ടുണ്ട്.   2021 നവംബര്‍ 15 വരെ ഇവര്‍ക്കു ലഭിച്ചിട്ടുള്ളത് 2,39,133 പരാതികളാണ്. ഇവയില്‍ 237187 പരാതികളും പരിഹരിച്ചു. അതായത് 99.2 ശതമാനം പരാതികളും പരിഹരിച്ചു.  പൊതു ജനങ്ങളുടെ സമയവും കാത്തിരിപ്പും കുറയ്ക്കുന്നതിന് രാജ്യത്തെ 325 ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ ആറും അതിലധികവും മണിക്കൂറുകള്‍ പ്രവര്‍ത്തിക്കുന്ന ഡൈനാമിക് ക്യൂ മാനേജ്‌മെന്റ് സംവിധാനം ക്രമീകരിച്ചിരിക്കുന്നു. കോവിഡ് കാലത്ത് ഒരു പ്രത്യേത വിഭാഗം തന്നെ പൊതു ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി തപാല്‍ വകുപ്പ് സ്ഥാപിക്കുകയുണ്ടായി.പരാതി ലഭിച്ചാല്‍ പരമാവധി മൂന്നു ദിവസത്തിനുള്ളില്‍ അതിനു  പരിഹാരം നിര്‍ദ്ദേശിച്ചിരുന്നു.
6 വിപണനം - തപാല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരമാവധി ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്്്  ടിവി, റേഡിയോ പരസ്യങ്ങള്‍, ഹോര്‍ഡിങ്ങുകള്‍, പ്രചാരണ പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ പല നടപടികളും വകുപ്പ് തലത്തില്‍ സ്വീകരിക്കുകയുണ്ടായി .ഇക്കാര്യത്തില്‍ സാമൂഹ്യമാധ്യമ വിഭാഗം സ്തുത്യര്‍ഹ സേവനം കാഴ്ച്ചവച്ചു. ഫേസ് ബുക്കില്‍ പോസ്റ്റല്‍ വകുപ്പിന് 308.4 ആയിരം ഫോളോവേഴ്‌സ് ഉണ്ട്, ട്വിറ്ററില്‍ ഇത് 323.8 ആയിരവും ഇന്‍സ്റ്റാഗ്രാമില്‍ 9.8 ആയിരവുമാണ്.തപാല്‍ വകുപ്പിന്റെ വിവിധ സേവനങ്ങള്‍ പ്രതിപാദിക്കുന്ന വിഡിയോകള്‍ യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നു. തപാല്‍ വകുപ്പിന് ഒരു വെബ് പോര്‍ട്ടലുണ്ട് (https://www.indiapost.gov.in)  . കോവിഡിന് എതിരെയുള്ള പരിശോധന, ചികിത്സ, പ്രതിരോധ കുത്തിവയ്പ് പ്രചാരണവും സാമൂഹ്യ മാധ്യമ വിഭാഗം വഴി തപാല്‍ വകുപ്പ് ഏറ്റെടുത്തു നടപ്പാക്കി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഓണ്‍ ലൈന്‍ പ്രചാരണ പരിപാടിയില്‍ തപാല്‍ വകുപ്പിലെ 2,11,608 പേര്‍ പങ്കെടുത്തു.  2021 ഒക്ടോബര്‍ 11 മുതല്‍ 17 വരെ തപാല്‍ വകുപ്പ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ സഹകരണത്തോടെ ഇന്ത്യ പോസ്റ്റ് ആസാദി കാ അമൃത് മഹോത്സവ് വാരം സ്റ്റാമ്പ് പ്രദര്‍ശനം, വെബിനാര്‍, ഉള്‍പ്പെടെയുള്ള വിവിധ കലാസാംസ്‌കാരിക പരിപാടികളോടെ ആചരിച്ചു.  വാരാചരണത്തോടനുബന്ധിച്ച് തുറന്ന  സുകന്യ സമൃദ്ധി അക്കൗണ്ടുകളുടെ എണ്ണം റെക്കോഡായിരുന്നു. സ്വാതന്ത്ര്യ സമരവീധിയിലെ വാഴ്ത്തപ്പെടാത്ത പോരാളികളെ  ചിത്രീകരിക്കുന്ന പ്രത്യേക തപാല്‍ കവറുകളും വകുപ്പ് പ്രസിദ്ധീകരിച്ചു.



(Release ID: 1786275) Visitor Counter : 266