പ്രധാനമന്ത്രിയുടെ ഓഫീസ്‌

പിഎം-കിസാന്റെ 10-ാം ഗഡു ജനുവരി ഒന്നിന് പ്രധാനമന്ത്രി പുറത്തിറക്കും


10 കോടിയിലധികം ഗുണഭോക്താക്കളായ കർഷക കുടുംബങ്ങൾക്ക് 20,000 കോടിയിലധികം രൂപ കൈമാറും


1.6 ലക്ഷം കോടിയിലധികം രൂപയുടെ ബഹുമതി തുക ഇതുവരെ കർഷക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്


താഴെത്തട്ടിലുള്ള കർഷകരെ ശാക്തീകരിക്കാനുള്ള പ്രധാനമന്ത്രിയുടെ തുടർച്ചയായ പ്രതിബദ്ധതയ്ക്കും ദൃഢനിശ്ചയത്തിനും അനുസൃതം


പ്രധാനമന്ത്രി ഓഹരി ധനസഹായത്തിൽ കൂടുതൽ തുക അനുവദിക്കും. ഏകദേശം 351 കർഷക ഉല്പാദന സംഘങ്ങൾക്ക് 14 കോടിയിലധികം അനുവദിക്കും ; 1.24 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനം ലഭിക്കും


Posted On: 29 DEC 2021 4:26PM by PIB Thiruvananthpuram

താഴെത്തട്ടിലുള്ള കർഷകരെ ശാക്തീകരിക്കുന്നതിനുള്ള തുടർച്ചയായ പ്രതിബദ്ധതയ്ക്കും ദൃഢനിശ്ചയത്തിനും അനുസൃതമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ 10-ാം ഗഡു സാമ്പത്തിക ആനുകൂല്യം 2022 ജനുവരി 1 ന് ഉച്ചയ്ക്ക് 12:30 ന് വിഡിയോ   കോൺഫെറെൻസിലൂടെ പ്രകാശനം ചെയ്യും. ഇത് ഗുണഭോക്താക്കളായ 10 കോടിയിലധികം  കർഷക കുടുംബങ്ങൾക്ക് 20,000 കോടിയിലധികം  രൂപ  കൈമാറും. 

പിഎം-കിസാൻ പദ്ധതിക്ക് കീഴിൽ,  യോഗ്യരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000/- നൽകുന്നു,  2000/- രൂപ വീതമുള്ള  മൂന്ന് തുല്യ 4-മാസ ഗഡുക്കളായി നൽകും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഫണ്ട് നേരിട്ട് കൈമാറുന്നത്. ഈ സ്‌കീമിൽ 10000 രൂപയിലധികം വരുന്ന സമ്മാന രാശി. കർഷക കുടുംബങ്ങൾക്ക് ഇതുവരെ 1.6 ലക്ഷം കോടി രൂപ കൈമാറിയിട്ടുണ്ട് .

പരിപാടിയിൽ വച്ച്  പ്രധാനമന്ത്രി ഓഹരി ധനസഹായത്തിൽ  കൂടുതൽ തുക  അനുവദിക്കും. ഏകദേശം 351 കർഷക ഉല്പാദന സംഘങ്ങൾക്ക്  14 കോടിയിലധികം അനുവദിക്കും  ; 1.24 ലക്ഷത്തിലധികം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ചടങ്ങിൽ പ്രധാനമന്ത്രി കർഷക ഉല്പാദന സംഘങ്ങളുമായി  സംവദിക്കുകയും  ചെയ്യും.

കേന്ദ്ര കൃഷി മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

****



(Release ID: 1786103) Visitor Counter : 214