പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ഗംഗാ അതിവേഗ പാതയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

Posted On: 18 DEC 2021 5:56PM by PIB Thiruvananthpuram

ഭാരത് മാതാ കി ജെയ്
ഭാരത് മാതാ കി ജെയ

ശ്രീ ബാബാ വിശ്വനാഥന്റെയും പരശുരാമ ഭഗവാന്റെയും പാദങ്ങളില്‍ ഞാന്‍ പ്രണമിക്കുന്നു. ഗംഗാ മാതാവ് ജയിക്കട്ടെ. ഉത്തര്‍ പ്രദേശിന്റെ ഉജ്വലനായ പ്രാധാ മന്ത്രി യോഗി ആദിത്യനാഥ് ജി, ഉപപ്രധാനമന്ത്രി കേശവ് പ്രസാദ് മയൂര ജി, കേന്ദ്ര മന്ത്രി സഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ബി എല്‍ വെര്‍മ ജി, പാര്‍ലമെന്റില്‍ എന്റെ സഹപ്രവര്‍ത്തകന്‍ സന്‌ചോഷ് ഗംഗ്്്്‌വാര്‍ ജി, യുപി ഗവണ്‍മെന്റിലെ മന്ത്രിമാരായ സുരേഷ് കുമാര്‍ ഖന്ന ജി, സതീഷ് മഹാന ജി, ജിതിന്‍ പ്രസാദ് ജി, മഹേഷ് ചന്ദ്ര്ഗുപ്ത ജി, ധര്‍മവീര്‍ പ്രജാപതി ജി,  മറ്റ്്് പാര്‍ലമെന്റ് അംഗങ്ങളെ, ഉത്തര്‍ പ്രദേശ് നിയമസഭിയിലെ അംഗങ്ങളെ പഞ്ചായത്ത് മെമ്പര്‍മാരെ,  ഇവിടെ തടിച്ചു കൂടയിരിക്കുന്ന എന്റെ

പ്രിയ സഹോദരി സഹോദരന്മാരെ,
കക്കോരിയില്‍ വിപ്ലവ ജ്വാലകള്‍ക്കു തിരി കൊളുത്തിയ  ധീര വിപ്ലവകാരികളായ റാം പ്രസാദ് ബിസിമില്‍, അഷ്ഫഖുള്ള ഖാന്‍,  റോഷന്‍ സിംങ് എന്നിവരുടെ പാദങ്ങളില്‍ ഞാന്‍  കൂപ്പു കൈകള്‍ അര്‍പ്പിക്കുന്നു. നിങ്ങള്‍ക്കു പുണ്യമായ ഈ മണ്ണില്‍ നിന്ന് ഒരു നുള്ള് എന്റെ നെറ്റിയില്‍ പൂശുവാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഇവിടെ നിന്നാണ് ഊര്‍ജ്ജസ്വലരായ ദാമോദര്‍ സ്വരൂപ് വിദ്രോഹി, രാജ് ബഹദൂര്‍ വികല്‍, അഗ്നിവേശ് ശുക്ല എന്നീ കവികള്‍ അവരുടെ വീര രസ കവിതകളിലൂടെ രാജ്യത്തെ പരിവര്‍ത്തനപ്പെടുത്തിയത്.  അച്ചടക്കത്തിന്റെയും രാജ്യഭക്തിയുടെയും പ്രതിജ്ഞ എഴുതിയുണ്ടാക്കിയ, സ്‌കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപക പിതാവ് പണ്ഡിറ്റ് ശ്രീറാം വാജ് പേയിയുടെ ജന്മഭൂമിയാണ് ഇത്. ഈ മഹദ് വ്യക്തിത്വങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

സുഹൃത്തുക്കളെ,
സാന്ദര്‍ഭികമായി നാളെ, പണ്ഡിറ്റ് റാം പ്രസാദ് ബിസ്മില്‍, അഷ്്ഫഖുള്ള ഖാന്‍, ഥാക്കൂര്‍ റോഷന്‍ സിംങ് എന്നിവരുടെ ബലിദാന ദിനം കൂടിയാണ്. ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ചതിന് 1927 ഡിസംബര്‍ 19 ന് തൂക്കിലേറ്റപ്പെട്ട ഇവര്‍ മൂവരും ഷാജഹാന്‍പൂരിന്റെ പുത്രന്മാരാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം അര്‍പ്പിച്ച ഇത്തരം വീര യോദ്ധാക്കളോട് നമുക്കെല്ലാം വലിയ കടപ്പാടാണുള്ളത്. ഈ കടം നമുക്ക് തിരിച്ചു നല്‍കാന്‍ ആവില്ല. എന്നാല്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്‌നം കണ്ട ഇന്ത്യയെ പടുത്തുയര്‍ത്താന്‍  രാജ്യത്തിന്റെ വികസനത്തിനു വേണ്ടി രാപകല്‍ അധ്വാനിച്ചുകൊണ്ട്, നമുക്ക് അവര്‍ക്ക് യഥാര്‍ത്ഥ പ്രണാമം അര്‍പ്പിക്കാം. ഇന്ന് അത്തരത്തില്‍ ചരിത്രപരവും സവിശേഷവുമായ ഒരവസരമാണ് ഷാജഹാന്‍പൂരിലുള്ളത്.  ഇന്ന് ഉത്തര്‍ പ്രദേശിലെ ഏറ്റവും ബൃഹത്തായ എക്‌സ്പ്രസ് പാത - ഗംഗാ അതിവേഗ പാതയുടെ ജോലികള്‍ ആരംഭിക്കുകയാണ്.

രാമചരിത മാനസത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. .................................. ഗംഗാ മാതാവാണ് എല്ലാ സമൃദ്ധയുടെയും പുരോഗതിയുടെയും സ്രോതസ്. ഗംഗാമാതാവ് എല്ലാ സന്തോഷങ്ങളും നല്‍കുന്നു എല്ലാ വേദനകളും നീക്കി കളയുന്നു. അതുപോലെ ഗംഗാ അതിവേഗ പാത ഉത്തര്‍ പ്രദേശിന്റെ വികസനത്തിനുള്ള പുത്തന്‍ വാതിലുകള്‍ തുറക്കും. ഇന്ന് മീററ്റിലെ, ഹാപ്പൂരിലെ, ബുലന്‍ദ്‌സഹറിലെ, അംറോഹ, സാമ്പല്‍, ബദവുണ്‍, ഷാജഹാന്‍പൂര്‍. ഹര്‍ദോയ്, ഉന്നാവ്, റായബലോറി, പ്രതാപ്ഗ്ര, പ്രയാഗ്രാജ് എന്നിവിടങ്ങലിലെ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ പ്രത്യേക ആശംസകള്‍ നേരുന്നു. ഈ 600 കിലോമീറ്റര്‍ അതിവേഗ് പാതയ്ക്ക് 36000 കോടിയിലധികം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഗംഗാ അതിവേഗ പാത ഈ മേഖലയിലേയ്ക്ക് പുതിയ വ്യവസായങ്ങള്‍ കൊണ്ടുവരും, കൂടാതെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കും.
സുഹൃത്തുക്കളെ,

ജനസംഖ്യയുടെ കാര്യത്തിലും ഭൂവിസ്തൃതിയുടെ കാര്യത്തിലും ഉത്തര്‍പ്രദേശ് വലുതാണ്.  ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ ഏകദേശം 1000 കിലോമീറ്റര്‍ വരും. ഉത്തര്‍പ്രദേശിനെ പോലെ ഇത്ര വലുതായ സംസ്ഥാനത്തിന്റെ ഭരണ നിര്‍വഹണത്തിന് നല്ല ശക്തിയും ഉറപ്പുള്ള പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. ഇപ്പോള്‍ ഈ  ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് അതാണ്  കൃത്യമായി നിര്‍വഹിക്കുന്നത്്. പുതുതലമുറയുടെ അടിസ്ഥാന സൗകര്യങ്ങളുമായി,  ഏറ്റവും ആധുനിക സംസ്ഥാനമായി ഉത്തര്‍ പ്രദേശ് അറിയപ്പെടുന്ന കാലം അനതിവിദൂരമല്ല. അതിവേഗ പാതകളുടെ ശൃംഖല, പുതിയ വിമാനത്താവളം, പുതിയ റെയില്‍ പാതകള്‍, എല്ലാം ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ക്ക് പലവിധ പ്രയോജനങ്ങള്‍ കൊണ്ടുവരും. ആദ്യ അനുഗ്രഹം ജനങ്ങളുടെ സമയം ലാഭിക്കും. രണ്ട് - ജനങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കും, മൂന്ന് - ഉത്തര്‍പ്രദേശിന്റെ വിഭവങ്ങളുടെ കൃത്യവും ഉത്തമവുമായ വിനിയോഗം, നാല് - ഉത്തര്‍ പ്രദേശിന്റെ സാധ്യതകളുടെ വിപുലീകരണം,അഞ്ച്- ഉത്തര്‍പ്രദേശിന്റെ സമഗ്ര അഭിവൃദ്ധി.

സുഹൃത്തുക്കളെ,
ഒരു നഗരത്തില്‍ നിന്നു മറ്റൊന്നിലേയ്ക്കുള്ള യാത്രയ്ക്ക്  ഇപ്പോള്‍ പഴയതു പോലെ അത്ര സമയം വേണ്ട. നിങ്ങളുടെ സമയം ഒരിക്കലും ഗതാഗത കുരുക്കില്‍ പാഴാകില്ല. മറിച്ച്  ആ വിലയേറിയ സമയം പ്രയോജനപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും. ഈ ്അതിവേഗ പാത ഉത്തര്‍ പ്രദേശിലെ 12 ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുക മാത്രമല്ല, പശ്ചിമ ഉത്തര്‍ പ്രദേശിനെയും ദക്ഷിണ ഉത്തര്‍ പ്രദേശിനെയും കൂടുതല്‍ അടുപ്പിക്കും, കൂടാതെ ഡല്‍ഹിയില്‍ നിന്നു ബിഹാറിലേയ്ക്കുള്ള യാത്രാ സമയം കുറയ്ക്കുകയും ചെയ്യും.  അതിവേഗ പാത തയാറായി കഴിഞ്ഞാല്‍ വന്‍തോതില്‍ വ്യവസായശലകള്‍ ഇതിനു ചുറ്റും തുറക്കും. ഇത് കൃഷിക്കാര്‍ക്കും കാലി വളര്‍ത്തുന്നവര്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും,  സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവയ്ക്കും ഇത് സാധ്യതകള്‍  ഒരുക്കും. അനന്തമായ സാധ്യതകളാണ് ഇവിടെ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്, പ്രത്യേകിച്ച് ഭക്ഷ്യ സംസ്‌കരണ വ്യവസായം, കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൃഷിക്കാര്‍ ക്കായാലും യുവാക്കള്‍ക്കായാലും എല്ലാവര്‍ക്കും അത്  അനന്തമായ സാധ്യതകളുടെ അതിവേഗപാത തന്നെ ആയിരിക്കും.  

സുഹൃത്തുക്കളെ,
ഉത്തര്‍ പ്രദേശിലെ ആധുനിക അടിസ്ഥാന സൗകര്യനിര്‍മ്മാണം അവിടുത്തെ അസംസ്‌കൃത വസ്തുക്കള്‍ എപ്രകാരം കൃത്യമായി ഉപയോഗിക്കപ്പെടുന്നു എന്ന് കാണിച്ചു കരുന്നു. പൊതു ജനങ്ങളുടെ പണം എപ്രകാരം നന്നായി ഉപയോഗിക്കപ്പെടുന്നു എന്ന് നിങ്ങള്‍ നേരത്തെ കണ്ടല്ലോ. നിങ്ങള്‍ കണ്ടോ ഇല്ലയോ. ഓര്‍മ്മിക്കുക എന്തായിരുന്നു നേരത്തെ സംഭവിച്ചിരുന്നത്. നിങ്ങള്‍ ഓര്‍മ്മിക്കുന്നേ അതോ മറന്നോ. എന്നാല്‍ ഇന്ന് ഉത്തര്‍പ്രദേശിലെ പണം ഉത്തര്‍ പ്രദേശിന്റെ വികസനത്തിന് വിനിയോഗിക്കപ്പെടുന്നു. മുമ്പ് ഇത്തരം വലിയ പദ്ധതികള്‍ കടലാസില്‍ ആരംഭിച്ചിരുന്നു. അതിലൂടെ അതു തയാറാക്കിയവര്‍  അവരുടെ കീശകള്‍ നിറയ്ക്കുകയും ചെയ്തു. ഇന്ന് അത്തരം പദ്ധതികളുടെ ജോലികള്‍ നടക്കുന്നുണ്ട്. ഉത്തര്‍ പ്രദേശിലെ ജനങ്ങളുടെ നികുതി പണം  പക്ഷെ, നഷ്ടപ്പെടുന്നില്ല. നിങ്ങളുടെ പണം നിങ്ങളുടെ കീശയില്‍ തന്നെ ഉണ്ടാവുകയും ചെയ്യും.

സഹോദരി സഹോദരന്മാരെ,
സമയം ലാഭിക്കപ്പെടുമ്പോള്‍, സൗകര്യങ്ങള്‍ വര്‍ധിക്കും, വിഭവങ്ങള്‍ കൃത്യമായി ഉപയോഗിക്കപ്പെടും, അപ്പോഴാണ് സാധ്യതകള്‍ പെരുകുന്നത്. സാധ്യതകള്‍ പെരുകുമ്പോള്‍ സ്വമേധയാ അഭിവൃദ്ധി പിന്തുടരും. ഇന്ന് ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ വഴി ഉത്തര്‍പ്രദേശിലെ വര്‍ധിക്കുന്ന സാധ്യതകള്‍ക്ക് സാക്ഷികളാണ്.  അത് പൂര്‍വാഞ്ചല്‍ അതിവേഗ പാതയാകട്ടെ, ഡല്‍ഹി മീററ്റ് അതിവേഗ പാതയാകട്ടെ, കുശിനഗര്‍ അന്താരാഷ്ട്ര വിമാനതാവളമാകട്ടെ,  അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട ചരക്ക് ഗതാഗത ഇടനാഴിയാകട്ടെ ഇത്തരം പദ്ധതികളെല്ലാം പൊതു സേവനത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഇന്ന് വന്‍ പദ്ധതികളായ ബുന്ധേല്‍ഖണ്ഡ് അതിവേഗ പാത, ഗോഗഖ്പൂര്‍ ലിങ്ക് അതിവേഗ പാത, പുറവഞ്ചാല്‍ ലിങ്ക് അതിവേഗ പാത, ഡല്‍ഹി ഡറാഡൂണ്‍ അതിവേഗ പാത, നോയിഡ അന്താരാഷ്ട്ര വിമാനതാവളം, ഡല്‍ഹി - മീററ്റ് അതിവേഗ ഇടനാഴി തുടങ്ങിയവയുടെയെല്ലാം ജോലികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. ഇൗ വിവിധോദ്യേശ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ബഹുമാതൃകാ സമ്പര്‍ക്കത്തിനായി പരിഗണിക്കപ്പടുന്നു.

സുഹൃത്തുക്കളെ,
21-ാം നൂറ്റാണ്ടില്‍ ഏതു രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പുരോഗതിക്ക് ഏറ്റവും ആവശ്യം അതിവേഗ സമ്പര്‍ക്കമാണ്. ചരക്കുകള്‍ അതിവേഗത്തില്‍ ലക്ഷ്യത്തില്‍ എത്തുമ്പോള്‍ ചെലവ് കുത്തനെ കുറയും. ചെലവു കുറയുമ്പോള്‍ വ്യവസായം വളരും.വ്യവസായം വളരുമ്പോള്‍ കയറ്റുമതി വര്‍ധിക്കും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും വളരും. അതിനാല്‍ ഗംഗാ അതിവേഗ പാത ഉത്തര്‍ പ്രദേശിന്റെ വികസനത്തിന് ഊര്‍ജ്ജവും വേഗവും നല്‍കും. പ്രധാന്‍ മന്ത്രി ഗതിശക്തി ദേശീയ വിദഗ്ധ ആസൂത്രണത്തില്‍ നിന്നുള്ള ആനുകൂല്യങ്ങളും ഇതിനു ലഭിക്കും. വിമാനതാവളങ്ങള്‍, മെട്രോകള്‍, ജലപാതകള്‍, പ്രതിരോധ ഉടനാഴി തുടങ്ങിയവയും ഈ അതിവേഗ പാതയുമായി ബന്ധിപ്പിക്കപ്പെടും. അത് ടെലിഫോണ്‍ കേബിളുകള്‍ക്കുള്ള ഓപ്റ്റ്ക്കല്‍ ഫൈബര്‍ ശൃംഖലയുടെതായാലും,  വൈദ്യുതി കേബിളുകളുടെതായാലും, വാതക ഗ്രിഡിന്റെതായാലും, വാതക പൈപ്പ് ലൈന്‍ ആയാലും ജല ഗ്രിഡ് ആയാലും അതിവേഗ റെയില്‍ പദ്ധതിയുടെ സാധ്യതകള്‍ നോക്കി ആയാലും  ഗതിശക്തി ദേശീയ വിദഗ്ധ ആസുത്രണം ഈ ആവശ്യങ്ങളെല്ലാം മുന്‍കൂട്ടി കണ്ടുള്ള രൂപകല്‍പനകളാണ് നടത്തിയിരിക്കുന്നത്.  പുതിയ പാലങ്ങളുടെയും മേല്‍പ്പാലങ്ങളുടെയും യഥാസമയത്തുള്ള അനുമതി  ഈ അതിവേഗ പാതയുടെ നിര്‍മ്മാണം വേഗത്തിലാക്കും. ഭാവിയില്‍ പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് നേരിട്ട് വരാണാസി വഴി ഹാല്‍ദിയ തുറമുഖത്തേയ്ക്ക്്് ചരക്കു കണ്ടെയ്‌നറുകള്‍ അയക്കാന്‍ സാധിക്കും. ചുരുക്കത്തില്‍,  കൃഷിക്കാര്‍ക്കും സംരംഭകര്‍ക്കും വ്യവസായികള്‍ക്കും ഉല്‍പാദനത്തിലും നിര്‍മ്മാണത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, വ്യാപാരികള്‍ക്കും കഠിനാധ്വാനികളായ പൗരന്മാര്‍ക്കും ഗംഗാ അതിവേഗ പാതയുടെ പ്രയോജനം ലഭിക്കും.

സഹോദരി സഹോദരന്മാരെ,
ഉത്തര്‍ പ്രദേശ് പുരോഗമിക്കുമ്പോള്‍ രാജ്യവും അഭിവൃദ്ധി പ്പെടും.  അതിനാല്‍ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധ ഉത്തര്‍ പ്രദേശിന്റെ വികസനമാണ്.  എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും പരിശ്രമം എന്ന മുദ്രാവക്യവുമായി  ഉത്തര്‍ പ്രദേശിന്റെ വികസനത്തിനായി ആത്മാര്‍ത്ഥമായ പരിശ്രം നടത്തുകയാണ്.  പഴയ ദിനങ്ങള്‍,  മുന്‍ തീരുമാനങ്ങള്‍ , പഴയ രീതിയിലുള്ള കാര്യങ്ങളുടെ നടത്തിപ്പ് എല്ലാം നിങ്ങള്‍ ഓര്‍മ്മിക്കുക. അ്‌പ്പോള്‍ നിങ്ങള്‍ക്ക് അതിന്റെ വ്യത്യാസം വ്യക്തമായി മനസിലാകും.ഇപ്പോള്‍ വിവേചനമില്ല. ഉത്തര്‍ പ്രദേശില്‍ എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. അഞ്ചു വര്‍ഷം മുമ്പുള്ള അവസ്ഥ ഓര്‍ക്കുക. സംസ്ഥാനത്തിന്റെ ചില മേഖലകളില്‍ ഒഴികെ വൈദ്യുതി മറ്റ് നഗരങ്ങളിലും ഗ്രാമങ്ങളിലും ലഭ്യമായിരുന്നില്ല. അത് അങ്ങിനെ ആയിരുന്നു. കുറച്ച് ആളുകള്‍ക്കു മാത്രമെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നുള്ളു. ശരിയല്ലേ. എന്നാല്‍ ഇരട്ട എന്‍ജന്‍ ഗവണ്‍മെന്റ് 80 ലക്ഷം സൗജന്യ വൈദ്യുതി കണക്ഷനാണ് ഉത്തര്‍ പ്രദേശില്‍ നല്‍കിയത്. മാത്രവുമല്ല എല്ലാ ജില്ലകളിലും മുമ്പ് ലഭിച്ചിരുന്നതിനെക്കാള്‍ പല മടങ്ങ് വൈദ്യുതി  ലഭ്യമാക്കുകയും ചെയ്തു. മുന്‍ ഗവണ്‍മെന്റുകള്‍ പാവങ്ങളുടെ വീടുകളെ ഗൗരവത്തിലെടുത്തിരുന്നില്ല. ഇപ്പോള്‍ യോഗിജി പറയുന്നു മോദിജി കാശിയിലെ ശിവ ജിയോടു പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞ ഉടന്‍ ജോലിരെ ആരാധിച്ചു.  പൂക്കള്‍ വര്‍ഷിച്ച് അവരെ അനുമോദിച്ചു.

സഹോദരി സഹോദരന്മാരെ,
അവര്‍ ക്യാമറകള്‍ക്കു മുന്നില്‍ പതിവായി പോസ് ചെയ്തു. എന്നാല്‍ നമ്മുടെ ഗവണ്‍മെന്റാകട്ടെ, രാപകല്‍ പാവങ്ങള്‍ക്കു വേണ്ടി ജോലി ചെയ്തു. ഉത്തര്‍ പ്രദേശിലെ 30 ലക്ഷം പാവങ്ങള്‍ക്കാണ് നമ്മുടെ ഗവണ്‍മെന്റ് നല്ല വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്.

സഹോദരി സഹോദരന്മാരെ,

നിങ്ങള്‍ നല്ല വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍, അഭിമാനത്തോടെ ജീവിക്കുന്നതായി നിങ്ങള്‍ക്കു തോന്നുന്നില്ലേ. നിങ്ങളുടെ ശിരസ് ഉയര്‍ന്നു നില്‍ക്കുന്നില്ലേ.  നിങ്ങള്‍ത്ത് അന്തസ്  തോന്നുന്നില്ലേ.  രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പാവപ്പെട്ടവര്‍ക്കും ആഗ്രഹം ഇല്ലേ.  മോദി ഈ ജോലി ചെയ്താല്‍ അത് ശരിയോ തെറ്റോ. മുപ്പതു ലക്ഷം പാവങ്ങള്‍ക്കു നല്ല വീടു ലഭിച്ചാല്‍  നമുക്ക് അവരുടെ അനുഗ്രഹം ലഭിക്കില്ലേ. നമുക്ക്  അവരുടെ അനുഗ്രഹത്തില്‍ നിന്ന് ശക്തി ലഭിക്കില്ലേ. ആ ശക്തി കൊണ്ട് കൂടുതല്‍ സേവനം ചെയ്യുന്നതിന് നമുക്ക് സാധിക്കില്ലേ.  നിങ്ങള്‍ക്കായി ഞങ്ങള്‍ പൂര്‍ണമനസോടെ ജോലി ചെയ്യില്ലേ.

സഹോദരി സഹോദരന്മാരെ,
ഈ ഷാജഹാന്‍പൂരില്‍ 50000 പേര്‍ക്ക് നല്ല വീട് ലഭിക്കുമെന്നും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടുമെന്നും ഇവിടെ ആരെങ്കിലും ചിന്തിച്ചിരുന്നോ.  നേരത്തെ ഉത്തര്‍പ്രദേശില്‍ ഒരിടത്തും ഇത്രത്തോളം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല.  മോദിയും യോഗിയും രാപകല്‍ ജോലി ചെയ്യുന്നു. പ്രധാന്‍ മന്ത്രി ആവാസ് യോജന പ്രകാരം വീടുകള്‍ ഇനിയും ലഭിക്കാത്ത ആളുകള്‍ക്കു വേണ്ടി അതു തുടരുകയും ചെയ്യും. അടുത്ത കാലത്ത് നമ്മുടെ ഗവണ്‍മെന്റ് രണ്ടു ലക്ഷം കോടി രൂപ കൂടിയ ഇതിനായി അനുവദിച്ചിട്ടുണ്ട്. എത്രയാ--- രണ്ടു ലക്ഷം കോടി രൂപ. എന്തിനാണ്. പാവങ്ങള്‍ക്കു വീടു നിര്‍മ്മിക്കുന്നതിന്. ഈ നിധി നിങ്ങളുടേതാണ്. ഇത് നിങ്ങളുടെ മക്കളുടെതും സുഹൃത്തുക്കളുടെതുമാണ്.  നിങ്ങളുടെ ഈ പണം അഞ്ചോ അമ്പതോ പേരുടെ മാത്രം സുഖത്തിനു വേണ്ടി ദുരുപയോഗിക്കാന്‍ ഞങ്ങള്‍ക്കു സാധിക്കില്ല.  സഹോദരി സഹോദരന്മാരെ ഞങ്ങള്‍ ജോലി ചെയ്യുന്നതു നിങ്ങള്‍ക്കു വേണ്ടി മാത്രമാണ്.

സഹോദരി സഹോദരന്മാരെ,
സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി പാവങ്ങള്‍ക്കു വേണ്ടി വേദനിക്കുന്ന, പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന  ഒരു ഗവണ്‍മെന്റ് രൂപീകരിക്കപ്പെട്ടിരിക്കുന്നു. ആദ്യമായി വീടുകള്‍ വൈദ്യുതി , കുടിവെള്ളം, ശുചിമുറികള്‍, പാചകവാതകം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്കപ്പെട്ടിരിക്കുന്നു. ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ പാവപ്പെട്ടവരുടെയും പാര്‍ശ്വവതകൃതരുടെയും അടിച്ചമര്‍ത്ത്പപെട്ടവരുടെയും പിന്നോക്കക്കാരുടെയും ജീവിതങ്ങളെ മാറ്റി യിരിക്കുന്നു. നിങ്ങള്‍ ഇവിടുത്തം സാഹചര്യം ഓര്‍മ്മിക്കു. മുമ്പ് അടിയന്തരാവസ്ഥ കാലത്ത് രാത്രിയില്‍ ഹര്‍ദോയി, ഷാജഹാന്‍പൂര്‍, ഫറൂഖാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ലക്‌നോവിലേയ്ക്ക്, കാണ്‍പൂരിലേയ്ക്ക്, ഡല്‍ഹിയിലേയ്ക്ക് ആശുപത്രികളില്‍ പ്രവേശിക്കുന്നതിന് രോഗികളെയും  കൊണ്ട്  ആളുകള്‍ ഓടി. അന്ന് ഇവിടെ ആശുപത്രികള്‍ ഉണ്ടായിരുന്നില്ല. മറ്റു സ്ഥലങ്ങളിലേയ്ക്കു പോകാന്‍ നല്ല റോഡുകള്‍ ഉണ്ടായിരുന്നില്ല. ഇന്ന് ഇവിടെ നല്ല റോഡുകളുണ്ട്. അതിവേഗ പാതകള്‍ പോലും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. മെഡിക്കല്‍ കോളജുകള്‍ തുറന്നിരിക്കുന്നു. ഹര്‍ദോയിലും ഷാജഹാന്‍പൂരിലും ഓരോ മെഡിക്കല്‍ കോളജുകള്‍ ഉണ്ട്. അതുപോലെ യോഗിജിയും സംഘവും യുപിയില്‍ എമ്പാടും ഡസന്‍കണക്കിനു മെഡിക്കല്‍ കോളജുകളാണ് തുറന്നിരിക്കുന്നത്. അതാണ് സാമര്‍ത്ഥ്യവും സത്യസന്ധതയുമുള്ള പ്രവര്‍ത്തനം.

സഹോദരി സഹോദരന്മാരെ
സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പിന്നിലാക്കപ്പെട്ടവര്‍ക്കും വികസനത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും അവരെ ശാക്തീകരിക്കുകയുമാണ് നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണന.  നമ്മുടെ കാര്‍ഷിക നയത്തിലും, കൃഷിക്കാരുമായി ബന്ധപ്പെട്ട നയത്തിലും ഇതെ മാനസാകാവസ്ഥ തന്നെയാണ്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിത്തുകള്‍ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തപ്പോള്‍ 80 ശതമാനം മുന്‍ ഗണനയും നല്‍കിയത് രണ്ട് ഹെക്ടറില്‍ താഴെ മാത്രം കൃഷി ഭൂമിയുള്ള കൃഷിക്കാര്‍ക്കാണ്. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ കീഴില്‍ ആയിരക്കണക്കിന് കോടി രൂപയാണ് ചെറുകിട കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് എത്തിയത്.  ബാങ്കുകളുടെ സേവനങ്ങള്‍  നിഷേധിക്കപ്പെട്ടിരുന്നു കോടിക്കണക്കിന് ചെറുകിട കൃഷിക്കാരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നാം ബന്ധിപ്പിച്ചിരിക്കുന്നു. കുറഞ്ഞ താങ്ങുവിലയില്‍ റെക്കോഡ് ഉയര്‍ച്ചയാണ്. ഗവണ്‍മെന്റ്് സംഭരണവും റെക്കേഡായിരുന്നു. പണം നേരിട്ട് കൃഷിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് പോകുന്നത് .ഇത് ചെറുകിട കൃഷിക്കാര്‍ക്ക് വലിയ ആശ്വാസം തന്നെ.

സുഹൃത്തുക്കളെ,
രാജ്യത്തെ ജലസേഛൃചന സൗകര്യമുള്ള സ്ഥലങ്ങളുടെ വിസ്തീര്‍ണം വര്‍ധിപ്പിക്കുന്നതിലും   നനയ്ക്കുന്ന വയലുകളില്‍ ആധുനിക സാങ്കേതിക വിദ്യ ആവിഷ്‌കരിക്കുന്നതിലുമാണ് ഇപ്പോള്‍ നമ്മുടെ ഊന്നല്‍. ക്രൂടാതെ ഗാമീണ  അടിസ്ഥാന സൗകര്യങ്ങളുടെയും ശീതീകരണ സംഭരണികളുടെയും വികസനത്തിനായി  ഒരു ലക്ഷം കോടി രൂപ ചെലവഴിക്കുകയാണ്. ഗ്രാമത്തിനു സമീപം തന്നെ ഈ അടിസ്ഥാന സൗകര്യം സ്ഥാപിക്കാനാണ് നമ്മുടെ പരിശ്രമം. ഇത് മൂലം പെട്ടെന്ന് കേടാകുന്നതും എന്നാല്‍ നല്ല വില ലഭിക്കുന്നതുമായ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യാനും അവ വിപണികളിലേയ്ക്ക് നേരിട്ട് അതിവേഗത്തില്‍ എത്തിക്കാനും കൃഷിക്കാര്‍ക്കു സാധിക്കും. ഇത് ഭക്ഷ്യസംസ്‌കരണ വ്യവസായ മേഖലയുടെ വികസനത്തിനും ഇത് വഴിയൊരുക്കും. മാത്രവുമല്ല ഈ മേഖലയില്‍ ഗ്രാമങ്ങളില്‍ തന്നെ കൂടുതല്‍ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും.

സഹോദരി സഹോദരന്മാരെ,
കഴിഞ്ഞ വര്‍ഷങ്ങളായി കരിമ്പുകര്‍ഷകരുടെ പതിറ്റാണ്ടുകള്‍ ദൈര്‍ഘ്യമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമ്മള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയാണ്. ഇന്ന് രാജ്യത്ത് കരിമ്പിന് എറ്റവും മികച്ച വില ലഭിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. യോഗിജിയുടെ ഗവണ്‍മെന്റ് വിലനല്‍കുന്ന രീതിയില്‍ പോലും പുതിയ മാതൃക കാണിച്ചിരിക്കുന്നു. ഇന്ന് പെട്രോളിലെ എത്‌നേള്‍ മിശ്രണത്തിന് മുമ്പെങ്ങുമില്ലാത്ത പ്രോത്സാഹനമാണ് ലഭിച്ചിരിക്കുന്നത്. തല്‍ഫലമായി രാജ്യം ക്രൂഡ് ഓയില്‍ ഇറക്കുമതി ഇനത്തില്‍ പണം ലാഭിക്കുന്നു എന്നു മാത്രമല്ല, നമ്മുടെ കരിമ്പു മേഖലയും ശക്തമാകുന്നു.

സഹോദരി സഹോദരന്മാരെ,
രാജ്യത്തിന്റെ പൈതൃകവുമായും രാജ്യത്തിന്റെ വികസനവുമായും ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുള്ള ചില രാഷ്ട്രിയ പാര്‍ട്ടികള്‍ നമുക്കുണ്ട്. രാജ്യത്തിന്റെ പൈതൃകവുമായുള്ള പ്രശ്‌നത്തിനു കാരണം അവരുടെ വോട്ടുബാങ്കിനെ കുറിച്ച് അവര്‍ക്കുള്ള വേവലാതിയാണ്. രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു കാരണം പാവങ്ങളുടെയും സാധാരണക്കാരുടെും അവരോടുള്ള ആശ്രയത്വം ചുരുങ്ങുന്നു എന്നതും. നിങ്ങള്‍ സ്വയം കാണുക. കാശിയിലെ ബാബ വിശ്വനാഥ് ഇടനാഴി നിര്‍മ്മാണമായിരുന്നു ഇവരുടെ പ്രശ്‌നം.അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണമായിരുന്നു ഇവരുടെ പ്രശ്‌നം.ഗംഗാ നദീ ശുചീകരണമായിരുന്നു ഇവരുടെ പ്രശ്‌നം. ഭീകര പ്രവര്‍ത്തനത്തിലെ സൂത്രധാരന്മാര്‍ക്കെതിരെ സൈന്യം നടപടിയെടുത്തതായിരുന്നു ഇവരുടെ പ്രശ്‌നം.ഇവരാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കൊറോണ വാക്‌സീന്‍ നിര്‍മ്മിച്ചതും അവര്‍ പ്രശ്‌നമാക്കി.

സഹോദരീ സഹോദരന്മാരെ,
നമ്മുടെ രാജ്യം നമ്മുടെ സംസ്ഥാനം വളരെ വിശാലമാണ്. മഹത്താണ്. ഗവണ്‍മെന്റുകള്‍ വരികയും പോവുകയും ചെയ്തിട്ടുണ്ട്.  തുറന്ന മനസോടെ നാം രാജ്യത്തിന്റെ വികസനവും സാധ്യതകളും നാം ആഘോഷിക്കണം.എന്നാല്‍ ഈ ആളുകള്‍ അങ്ങിനെ ചിന്തിക്കുന്നില്ല. കഴിഞ്ഞ നാലു വര്‍ഷമായി ഉത്തര്‍പ്രദേശിലെ ഗവണ്‍മെന്റ് ശരിയായ ദിശാബോധത്തില്‍  പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ ജനങ്ങള്‍ അതിന്റെ മാറ്റം കണ്ടു.യോഗിജിയുടെ ഗവണ്‍മെന്റ് രൂപീകൃതമാകുന്നതിന് മുമ്പ് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ക്രമസമാധാന സാഹചര്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമല്ലോ.  എന്തായിരുന്നു ഇവിടെ മുമ്പ് പറഞ്ഞിരുന്നത്.  ഇവിടെ ആളുകള്‍ പറയുമായിരുന്നു. സന്ധ്യക്കു മുന്നേ വീട്ടില്‍ തിരിച്ചെത്തൂ. കാരണം തെരുവുകളില്‍ നാടന്‍ കൈതോക്കുകളുമായി ചുറ്റിതിതിരിയുന്നവര്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ ീ കൈതോക്കുകള്‍ മാഞ്ഞു പോയോ. അതോ ഈ കൈത്തോക്കു സംസ്‌കാരം അവസാനിച്ചുവോ.  നമ്മുടെ പെണ്‍മക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്കു കോളജിലും സ്‌കൂളിലും പോവുക ബുദ്ധിമുട്ടായിരുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന വ്യാപാരി അയാളെ കുറിച്ച് അയാളുടെ കുടുംബം ഭയപ്പെട്ടിരുന്നു. പാവപ്പെട്ട കുടുംബങ്ങള്‍ അന്യ നാട്ടിലേയ്ക്ക് ജോലിക്കായി പോകുമ്പോള്‍ അവരുടെ വീടും സ്ഥലവും അന്യാധീനപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. എവിടെ എപ്പോള്‍ കൊള്ളയും കവര്‍ച്ചയും നടക്കും എന്ന് ആര്‍ക്കും പറയാനാവില്ലായിരുന്നു.സഹോദരി സഹോദരന്മാരെ നിങ്ങളുടെ അനുഗ്രഹം രാപകല്‍ അധ്വാനിക്കുന്നതിന് ഞങ്ങള്‍ക്ക് പ്രചോദനമായി. നിങ്ങള്‍ക്കറിയാമോ നേരത്തെ ഈ സാഹചര്യം മൂലം ഗ്രാമങ്ങളില്‍ നിന്ന് ദിനം പ്രതി എന്നോണമായിരുന്നു നഗരങ്ങളിലേയ്ക്കുള്ള കുടിയേറ്റം.എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷമായി യോഗിജിയുടെ ഗവണ്‍മെന്റ് ആ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കഠിനാധ്വാനം ചെയ്തു. ഇന്ന് മാഫിയകളുടെ അനധികൃത കെട്ടിടങ്ങളുടെ മേല്‍ ബുള്‍ഡോസറുകള്‍ കയറി ഇറങ്ങുമ്പോള്‍ അവരെ പോറ്റിയവര്‍ക്കാണ് വേദന.  ഇന്ന് ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജനങ്ങളും പറയുന്നു. യു പി അധികം യോഗി. ഉപയോഗി. അതിനെ ഞാന്‍ വീണ്ടും പറയുന്നു   വളരെ ഉപയോഗപ്രദം എന്ന അര്‍ത്ഥത്തില്‍ അപ് യോഗി.

സുഹൃത്തുക്കളെ,
ഞാന്‍ മറ്റൊരു ഉദാഹരണ പറയാം. ഏതാനും ദിവസം മുമ്പ് മീററ്റിനെ സംബന്ധിച്ച ഒരു വാര്‍ത്ത ഞാന്‍ കാണുകയുണ്ടായി. ഉത്തര്‍ പ്രദേശും ഡല്‍ഹിയും മറ്റ് സംസ്ഥാനങ്ങള്‍ മുഴുവനും ഇത് അറിയണം.

സഹോദരി സഹോദരന്മാരെ,
മീററ്റില്‍ ഒരു സ്ഥലത്ത് ഒരു ചന്തയുണ്ട്. സോട്ടിഗഞ്ച്. മോഷ്ടിക്കുന്ന വാഹനങ്ങള്‍ ഇവിടെ കൊണ്ടുവന്ന് പാര്‍ട്‌സുകള്‍ അഴിച്ച് വില്‍പന നടക്കുന്ന അനധികൃത മാര്‍ക്കറ്റ്. പതിറ്റാണ്ടുകളായി ഇത് ഇവിടെ സ്ഥിതി ചെയ്യുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ മുമ്പു ഉണ്ടായിരുന്ന ഒരു ഗവണ്‍മെന്റിനും ധൈര്യം ഉണ്ടായില്ല. എന്നാല്‍ യോഗിജിയുടെ ഗവണ്‍മെന്റ് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു. ഇപ്പോള്‍ ഈ കുപ്രസിദ്ധ വിപണി പൂട്ടിക്കിടക്കുന്നു.

സഹോദരി സഹോദരന്മാരെ,
മാഫിയയുടെ കൂട്ടുകെട്ട് ഇഷ്ടപ്പെടുന്നവര്‍ മാഫിയയുടെ ഭാഷയില്‍ സംസാരിക്കുന്നു. എന്നാല്‍ സ്വന്തം ത്യാഗവും സല്‍ബുദ്ധിയുടെം കൊണ്ട് ഈ രാജ്യത്തെ കെട്ടിപ്പടുത്തവരെ ഞങ്ങള്‍ വാഴ്ത്തും. ഈ ആവേശത്തിന്റെ പ്രതീകമാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ബലിയര്‍പ്പിച്ചവര്‍ക്ക് അര്‍ഹമായ ആദരവ് നല്‍കുക ന്നെത് നമ്മുടെ എല്ലാവരുടെയും കടമയാണ്.ഇതിന്റെ ഭാഗമായാണ് ഷാജഹാന്‍പൂരില്‍ ഷഹീദ് കാഴ്ച്ചബംഗ്ലാവ് നിര്‍മ്മിച്ചിരിക്കുന്നത്. രക്തസാക്ഷികളുടെ സ്മരണയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. കാഴ്ച്ചബംഗ്ലാവ് സന്ദര്‍ശിക്കുന്ന പുതിയ തലമുറ ഇവര്‍ക്ക് രാഷ്ട്രത്തോട് ഉണ്ടായിരുന്ന സമര്‍പ്പണം പ്രചോദനമാകട്ടെ. നിങ്ങളുടെ  അനുഗ്രഹത്തോടെ ഉത്തര്‍ പ്രദേശിന്റെ വികസനം ഇതുപോലെ തുടരും. അത് പടിഞ്ഞാറ് ആകട്ടെ കിഴക്ക് ആകട്ടെ, അവ്ഥയോ ബുന്ധേല്‍ഖണ്ഡ് ആകട്ടെ ഉത്തര്‍ പ്രദേശിന്റെ എല്ലാ മുക്കും മൂലയും വികസിപ്പിക്കാനുള്ള പ്രചാരണ പരിപാടി തുടരും. ഒരിക്കല്‍ കൂടി നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.  ഗംഗാ അതിവേഗ പാതയ്ക്കായി നിങ്ങള്‍ക്ക് മംഗളങ്ങള്‍ ആശംസിക്കുന്നു.

എന്നോടൊപ്പം പറയുക
ഭാരത് മാതാകി ജയ്
ഭാരത് മാതാകി ജയ്
ഭാരത് മാതാകി ജയ്
ഭാരത് മാതാകി ജയ്
വളരെ നന്ദി.

ND MRD

****



(Release ID: 1785369) Visitor Counter : 181