രാജ്യരക്ഷാ മന്ത്രാലയം
മുപ്പത്തിരണ്ടു വർഷത്തെ വീരോചിതമായ രാഷ്ട്ര സേവനത്തിനുശേഷം INS ഖുക്രി ഡീകമ്മീഷൻ ചെയ്തു
Posted On:
24 DEC 2021 12:34PM by PIB Thiruvananthpuram
തദ്ദേശീയമായി നിർമിച്ച ആദ്യ മിസൈൽ യുദ്ധ കപ്പൽ ഐഎൻഎസ് ഖുക്രി 32 വർഷത്തെ വീരോചിതമായ രാഷ്ട്ര സേവനത്തിനുശേഷം 2021 ഡിസംബർ 23-ന് ഡീകമ്മീഷൻ ചെയ്തു. വിശാഖപട്ടണത്ത് ഇന്നലെ സൂര്യാസ്തമയത്തിൽ നടന്ന ചടങ്ങിൽ ദേശീയപതാക, നാവിക പതാക,
ഡീകമ്മീഷനിങ് പെന്നന്റ് എന്നിവ താഴ്ത്തിക്കെട്ടി. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കിഴക്കൻ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ, കമാൻഡിങ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ ബിസ്വജിത് ദാസ്ഗുപ്ത, കപ്പലിന്റെ നിലവിലെയും മുൻപുണ്ടായിരുന്നതുമായ കമാന്റിങ് ഓഫീസർമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
1989 ഓഗസ്റ്റ് 23 ന് മജ്‌ഗാവ് ഡോക്ക് ഷിപ് ബിൽഡേർസ് നിർമ്മിച്ച INS ഖുക്രിയ്ക്ക്, കിഴക്കൻ, പടിഞ്ഞാറൻ ഫ്ളീറ്റുകളുടെ ഭാഗമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ കരസേനയുടെ ഗോർഖ ബ്രിഗേയ്ഡുമായി കപ്പലിനെ സംയോജിപ്പിച്ചിരുന്നു.
സേവന കാലയളവിൽ 28 കമാൻഡിങ് ഓഫീസർമാരുടെ കീഴിലായി 6,44,897 നോട്ടിക്കൽ മൈലിലേറെ ദൂരമാണ് ഐഎൻഎസ് ഖുക്രി താണ്ടിയത്. 30 തവണ ലോകം ചുറ്റുന്നതിനോ, ഭൂമിയും ചന്ദ്രനും ഇടയിലെ ദൂരത്തിന് മൂന്നിരട്ടിയോ ആണ് ഇത്.
***
(Release ID: 1784858)
Visitor Counter : 219