മന്ത്രിസഭ
azadi ka amrit mahotsav

ഇന്ത്യയിലെയും മൗറീഷ്യസിലെയും കോംപറ്റീഷന്‍ കമ്മീഷനുകൾ തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

प्रविष्टि तिथि: 22 DEC 2021 5:23PM by PIB Thiruvananthpuram

കോംപറ്റീഷന്‍ നിയമത്തിലും നയത്തിലുമുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയും (സി.സി.ഐ) കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് മൗറീഷ്യസും (സി.സി.എം) തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും: 
വിവര കൈമാറ്റം, മികച്ച രീതികളുടെ പങ്കിടല്‍, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ മുന്‍കൈകള്‍ എന്നിവയിലൂടെ കോംപറ്റീഷന്‍ ലോയുടെയും നയത്തിന്റെയും കാര്യങ്ങളില്‍ സഹകരണം പ്രോത്സാഹിപ്പിക്കാനും ശക്തിപ്പെടുത്താനുമാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്. സാങ്കേതിക സഹകരണം, അനുഭവം പങ്കിടല്‍, സഹകരണ നിര്‍വ്വഹണം എന്നീ മേഖലകളില്‍ പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കാനാണ് ഇതില്‍ ഉദ്ദേശിക്കുന്നത്. അതിലൂടെയുണ്ടാകുന്ന ഫലങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വലിയതോതില്‍ ഗുണം ചെയ്യുകയും തുല്യതയും ഉള്‍ച്ചേര്‍ക്കലും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

നേട്ടങ്ങള്‍:
സി.സി.ഐയും സി.സി.എമ്മും തമ്മിലുള്ള ധാരണാപത്രം പ്രതീക്ഷിക്കുന്നത്:

(എ) അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുന്ന മത്സരവിരുദ്ധ നിയന്ത്രണങ്ങളെ അഭിസംബോധന ചെയ്യുക;
(ബി) സി.സി.ഐയിലൂടെ 2002-ലെ കോമ്പറ്റീഷന്‍ ആക്ടിന്റെ നടപ്പിലാക്കല്‍ മെച്ചപ്പെടുത്തുക;
(സി) മത്സര നയത്തെക്കുറിച്ചുള്ള ധാരണ പ്രോത്സാഹിപ്പിക്കുക;
(ഡി) കാര്യശേഷി നിര്‍മ്മാണം;
(ഇ) നയതന്ത്ര ആനുകൂല്യങ്ങള്‍ കൊണ്ടുവരിക;
ഇന്ത്യയുടെ ഭാഗത്തുനിന്നും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയും, മറുവശത്ത് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് മൗറീഷ്യസുമായിരിക്കും ഈ ധാരണാപത്രത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍
.
പശ്ചാത്തലം:
2002-ലെ കോംപറ്റീഷന്‍ ആക്ടിന്റെ 18-ാം വകുപ്പ് സി.സി.ഐയെ അതിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനോ അല്ലെങ്കില്‍ നിയമത്തിന് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനോ വേണ്ടി ഏതെങ്കിലും വിദേശ രാജ്യത്തിലെ ഏതെങ്കിലും ഏജന്‍സിയുമായി എന്തെങ്കിലും ധാരണയിലോ അല്ലെങ്കില്‍ ക്രമീകരണത്തിലോ ഏര്‍പ്പെടാന്‍ അനുവദിക്കുന്നു.


(रिलीज़ आईडी: 1784337) आगंतुक पटल : 205
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , English , Urdu , Marathi , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada