മന്ത്രിസഭ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ഐസിഎഐ) പോളിഷ് ചേംബർ ഓഫ് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റേഴ്‌സും (പിഐബിആർ) തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

Posted On: 22 DEC 2021 5:25PM by PIB Thiruvananthpuram

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ഐസിഎഐ) പോളിഷ് ചേംബർ ഓഫ് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റേഴ്‌സും (പിഐബിആർ)  തമ്മിൽ പരസ്പര സഹകരണം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം  ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ   ഇന്ന്  ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം   അംഗീകാരം നൽകി. മെമ്പർ മാനേജ്‌മെന്റ്, പ്രൊഫഷണൽ എത്തിക്‌സ്, ടെക്‌നിക്കൽ റിസർച്ച്, സിപിഡി, പ്രൊഫഷണൽ അക്കൗണ്ടൻസി പരിശീലനം, ഓഡിറ്റ് ക്വാളിറ്റി മോണിറ്ററിംഗ്, അക്കൗണ്ടിംഗ് വിജ്ഞാനത്തിന്റെ പുരോഗതി, പ്രൊഫഷണൽ, ബൗദ്ധിക വികസനം എന്നീ മേഖലകളിലെ പ്രവർത്തഞങ്ങളിലായിരിക്കും സഹകരണം. 

നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:

ബ്ലോക്ക്‌ചെയിൻ, സ്മാർട്ട് കരാർ സംവിധാനം, പരമ്പരാഗത അക്കൗണ്ടിംഗിൽ നിന്ന് ക്ലൗഡ് അക്കൗണ്ടിംഗിലേക്കുള്ള മാറ്റം തുടങ്ങി ഓഡിറ്റ്, അക്കൗണ്ടിംഗ് മേഖലകളിലെ  നൂതന രീതികളുടെ പഠനത്തിലും പ്രയോഗത്തിലും സഹകരണം ശക്തിപ്പെടുത്തുകയാണ് നിർദ്ദിഷ്ട ധാരണാപത്രം ലക്ഷ്യമിടുന്നത്. ഐസിഎഐ, പിഐബിആർ, എന്നിവ തമ്മിൽ  പ്രൊഫഷണൽ ഓർഗനൈസേഷനുകൾ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ, മാസികകൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ കൈമാറ്റം, ഓഡിറ്റ്, അക്കൗണ്ടിംഗ് എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ ഇരു കൂട്ടരുടെയും  മാസികകളിലും വെബ്‌സൈറ്റുകളിലും പരസ്പര പ്രസിദ്ധീകരണത്തിലൂടെയും അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനുമെതിരെയുള്ള പോരാട്ടത്തിൽ സംയുക്ത സഹകരണം ഏറ്റെടുക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളിൽപ്പെടും. 

ഗുണഫലങ്ങൾ :

ഐസിഎഐയും പോളണ്ടിലെ പിഐബിആറും തമ്മിലുള്ള ധാരണാപത്രം, ഐസിഎഐ അംഗങ്ങൾക്ക്  ഭാവിയിൽ പോളണ്ടിൽ പ്രൊഫഷണൽ രംഗത്ത്  ഹ്രസ്വവും ദീർഘകാലവുമായ അവസരങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതകൾ പ്രദാനം ചെയ്യുന്നതിലൂടെ യൂറോപ്പിൽ തങ്ങളുടെ  കാൽപ്പാടുകൾ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.ഐസിഎഐ, പിഐബി ആർ  അംഗങ്ങൾക്കായി പരസ്പര പ്രയോജനകരമായ ബന്ധം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം. ധാരണാപത്രത്തിലൂടെ, അക്കൗണ്ടൻസി തൊഴിലിൽ കയറ്റുമതി സേവനങ്ങൾ നൽകിക്കൊണ്ട് പോളണ്ടുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ ഐസിഎഐക്ക് കഴിയും.

ഐസിഎ അംഗങ്ങൾ രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ  ഇടത്തരം മുതൽ ഉയർന്ന തലത്തിലുള്ള സ്ഥാനങ്ങൾ വഹിക്കുന്നു, കൂടാതെ ഒരു രാജ്യത്തെ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ തീരുമാന/നയ രൂപീകരണ തന്ത്രങ്ങളെ സ്വാധീനിക്കാൻ കഴിയും. ലോകത്തിലെ 47 രാജ്യങ്ങളിലെ 73 നഗരങ്ങളിലെ ചാപ്റ്ററുകളുടെയും പ്രതിനിധി ഓഫീസുകളുടെയും വിപുലമായ ശൃംഖലയിലൂടെ ഐസിഎ ഈ രാജ്യങ്ങളിലെ പ്രചാരത്തിലുള്ള സമ്പ്രദായങ്ങൾ പങ്കുവെക്കുന്നതിലൂടെ ഒരു പ്രധാന പങ്ക് വഹിക്കാൻ പ്രതിജ്ഞാബദ്ധമാണ്, അതുവഴി ഇന്ത്യാ ഗവൺമെന്റിന് അവർ പിന്തുടരുന്ന മികച്ച രീതികൾ സ്വീകരിക്കാൻ കഴിയും. വിദേശ നിക്ഷേപം ആകർഷിക്കുകയും ഇന്ത്യയിൽ അവരുടെ സജ്ജീകരണം സ്ഥാപിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഈ ധാരണാപത്രം കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയ്ക്കും പോളിഷ് ചേംബർ ഓഫ് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റേഴ്‌സിനും (പിഐബിആർ) ഗുണം ചെയ്യും.


പശ്ചാത്തലം:

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎ) ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ തൊഴിൽ നിയന്ത്രിക്കുന്നതിനായി 1949-ലെ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ആക്‌ട് പ്രകാരം സ്ഥാപിതമായ ഒരു നിയമപരമായ സ്ഥാപനമാണ്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ തൊഴിലിന്റെ ഉന്നമനത്തിൽ വിദ്യാഭ്യാസം, പ്രൊഫഷണൽ വികസനം, ഉയർന്ന അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, നൈതിക നിലവാരം എന്നിവയിൽ ഐസിഎഐ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. പോളിഷ് ചേംബർ ഓഫ് സ്റ്റാറ്റിയൂട്ടറി ഓഡിറ്റേഴ്‌സ് (പിഐബിആർ) 1991 ഒക്‌ടോബറിലെ നിയമം അനുസരിച്ച് സാമ്പത്തിക സ്‌റ്റേറ്റ്‌മെന്റുകൾ ഓഡിറ്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും 1992 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന നിയമപരമായ ഓഡിറ്റർമാരുടെ നിയമത്തിനും അനുസൃതമായി നിയമപരമായ ഓഡിറ്റർമാരുടെ ഒരു സ്വയംഭരണ സ്ഥാപനം രൂപീകരിച്ചു.



(Release ID: 1784288) Visitor Counter : 132