വ്യോമയാന മന്ത്രാലയം

നിലവിലുള്ള എയർ ഇന്ത്യ, ഇന്ത്യൻ എയർലൈൻസ് ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയും പിഎഫ് ആനുകൂല്യങ്ങളും നൽകുന്നത് ഗവണ്മെന്റ് തുടരും

Posted On: 20 DEC 2021 2:36PM by PIB Thiruvananthpuram




ന്യൂ ഡൽഹി, ഡിസംബർ 20, 2021


നിലവിലുള്ള എയർ ഇന്ത്യ, ഇന്ത്യൻ എയർലൈൻസ് ജീവനക്കാരുടെ താൽപ്പര്യങ്ങൾ പരിഗണിക്കുകയും, അവ ‌തന്ത്രപരമായ പങ്കാളിയുമായി 25.10.2021-ന് ഒപ്പുവെച്ച ഓഹരി വാങ്ങൽ കരാറിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഓഹരി വിറ്റഴിക്കലിന് ശേഷവും, ബാധകമായ നിയമങ്ങൾക്ക് അനുസൃതമായി, തന്ത്രപരമായ പങ്കാളി, ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയും പിഎഫ് ആനുകൂല്യങ്ങളും നൽകുന്നത് തുടരും. നിലവിലുള്ള എയർ ഇന്ത്യ, ഇന്ത്യൻ എയർലൈൻസ് ജീവനക്കാരുടെ സെൽഫ് കോൺട്രിബ്യൂട്ടറി സൂപ്പർഅനുവേഷൻ പെൻഷൻ ഫണ്ട് ട്രസ്റ്റിന്റെ നടത്തിപ്പിനായി ജീവനക്കാരും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള സഹകരണവും തുടരും. കൂടാതെ വിരമിച്ച ജീവനക്കാർക്കും, വിരമിക്കുന്ന അർഹരായ ഗുണഭോക്താക്കൾക്കും മെഡിക്കൽ ആനുകൂല്യങ്ങൾ സർക്കാർ ലഭ്യമാക്കും.

ഇന്ന് രാജ്യസഭയിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര വ്യോമയാന   സഹമന്ത്രി ജനറൽ (ഡോ) വി.കെ.സിംഗ് (റിട്ട). ആണ് ഇക്കാര്യം അറിയിച്ചത്
.

 
RRTN/SKY


(Release ID: 1783453) Visitor Counter : 133