ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

DAY-NRLM നു കീഴിൽ സ്വയംസഹായസംഘ അംഗങ്ങളായ വനിതകൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാക്കാൻ ഗ്രാമീണ വികസന മന്ത്രാലയം

Posted On: 17 DEC 2021 12:15PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ഡിസംബർ 16, 2021

ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനു (DAY-NRLM) കീഴിൽ, രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്വയംസഹായ സംഘ അംഗങ്ങളായ വനിതകൾക്ക് 5000 രൂപയുടെ ഓവർ ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാക്കുന്നതിന് ഗ്രാമീണ വികസന മന്ത്രാലയത്തിന് കീഴിലുള്ള ഗ്രാമീണ വികസന വകുപ്പ് സെക്രട്ടറി ശ്രീ നാഗേന്ദ്ര നാഥ് സിൻഹ 2021 ഡിസംബർ 18ന് തുടക്കം കുറിയ്ക്കും.

ഗ്രാമീണ സാമ്പത്തിക ഉൾചേർക്കലുമായി ബന്ധപ്പെട്ട ഒരു സംവാദവും പരിപാടിയുടെ ഭാഗമായി നടക്കും. ബാങ്കുകൾ, സംസ്ഥാന മിഷനുകൾ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇതിൽ പങ്കെടുക്കും
DAY-NRLM-യ്ക്ക് കീഴിൽ 2020-21 കാലയളവിലെ ബാങ്കുകളുടെ മികച്ച പ്രകടനം അടിസ്ഥാനമാക്കിയുള്ള പുരസ്കാരങ്ങളും പ്രഖ്യാപിക്കും.

വിർച്വൽ രീതിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ എല്ലാ പൊതുമേഖലാ ബാങ്കുകൾ, സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളും പങ്കെടുക്കും. കൂടാതെ സംസ്ഥാന-ഗ്രാമീണ ഉപജീവന മിഷനുകളിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

തിരഞ്ഞെടുക്കപ്പെട്ട സ്വയം സഹായ സംഘ അംഗങ്ങൾക്ക് 5000 രൂപയുടെ ഓവർ ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാക്കുമെന്ന് 2019-20 ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗ്രാമീണ വികസന മന്ത്രാലയത്തിന് കീഴിലുള്ള DAY-NRLM, സ്വയം സഹായ സംഘ അംഗങ്ങളായ ഗ്രാമീണമേഖലയിലെ വനിതകൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാക്കി തുടങ്ങിയിരുന്നു. സ്ത്രീകൾക്ക് അടിയന്തരമായി വരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു നടപടി.

 

DAY-NRLM-നു കീഴിൽ സ്വയം സഹായ സംഘ അംഗങ്ങളായ അഞ്ചുകോടി വനിതകൾക്ക് ഈ സഹായത്തിനു അർഹത ഉണ്ടായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
 
RRTN/SKY

(Release ID: 1782674) Visitor Counter : 189