സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

വന്ദേ ഭാരതം ഫൈനൽ മത്സരം ഡിസംബർ 19ന് ന്യൂഡൽഹിയിൽ

Posted On: 15 DEC 2021 11:36AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 15 ,2021

ഉത്തര, ദക്ഷിണ ,പശ്ചിമ ,പൂർവ മേഖലകളിൽ  നിന്നുള്ള  949 നർത്തകർ അടങ്ങുന്ന 73 ഗ്രൂപ്പുകൾ ,ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ നൃത്ത മത്സരമായ 'വന്ദേ ഭാരതം-നൃത്യ ഉത്സവിന്റെ ഗ്രാൻഡ് ഫിനാലെയിലെത്തി. ഡിസംബർ 19-ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ  ഫൈനൽ മത്സരം നടക്കും.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യത്തിന്റെ സ്മരണയ്ക്കായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയവും സാംസ്കാരിക മന്ത്രാലയവും  സംയുക്തമായാണ് 'വന്ദേ ഭാരതം-നൃത്യ ഉത്സവ്' ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത് .രാജ്യത്തുടനീളമുള്ള മികച്ച നൃത്ത പ്രതിഭകളെ തിരഞ്ഞെടുത്ത് അവർക്ക് 2022 റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കാൻ അവസരം നൽകുക എന്നതാണ് ഈ  ഉദ്യമത്തിന്റെ  പ്രധാന ലക്ഷ്യം.200-ലധികം ടീമുകളിൽ നിന്ന് 2,400-ലധികം പേർ മേഖലതലത്തിലുള്ള  മത്സരങ്ങൾക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.മികച്ച 480 നർത്തകരെ ഗ്രാൻഡ് ഫിനാലെയിൽ  വിജയികളായി പ്രഖ്യാപിക്കും.
ഗ്രാൻഡ് ഫിനാലെ മത്സരം വന്ദേഭാരതത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ,വെബ്‌സൈറ്റിലും (vandebharatamnrityautsav.in) മൊബൈൽ ആപ്ലിക്കേഷനിലും തത്സമയം കാണാം.

IE


(Release ID: 1782537) Visitor Counter : 168