ആഭ്യന്തരകാര്യ മന്ത്രാലയം
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരസ്പര നിയമസഹായം സംബന്ധിച്ച് ഇന്ത്യയും പോളണ്ടും തമ്മിലുള്ള ഉടമ്പടിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
Posted On:
15 DEC 2021 4:07PM by PIB Thiruvananthpuram
പരസ്പരമുള്ള നിയമപരമായ സഹായത്തിലൂടെ ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷണത്തിലും പ്രോസിക്യൂഷനിലും ഇരുരാജ്യങ്ങളുടെയും കഴിവും ഫലപ്രാപ്തിയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റിപ്പബ്ലിക് ഓഫ് ഇന്ത്യയും പോളണ്ടും തമ്മില്‍ ക്രിമിനല്‍ കാര്യങ്ങളിലെ പരസ്പര നിയമസഹായം സംബന്ധിച്ച ഉടമ്പടിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പ്രയോജനങ്ങള്‍:
കുറ്റകൃത്യങ്ങളുടെ കാര്യങ്ങളില്‍ സഹകരണത്തിലൂടെയും പരസ്പര നിയമസഹായത്തിലൂടെയും കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും പ്രോസിക്യൂഷനിലും ഇരു രാജ്യങ്ങളുടെയും ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കാനാണ് ഉടമ്പടി ലക്ഷ്യമിടുന്നത്. അതിര്‍ത്തികടന്നുള്ള കുറ്റകൃത്യങ്ങളുടെയും ഭീകരവാദവുമായി അതിനുള്ള ബന്ധങ്ങളുടെയും പശ്ചാത്തലത്തില്‍, കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും പ്രോസിക്യൂഷനിലും അതോടൊപ്പം കുറ്റകൃത്യങ്ങളുടെ കാരണക്കാരെയും വരുമാനമാര്‍ഗ്ഗവും അതായത് സാമ്പത്തികഭീകരവാദം കണ്ടെത്തുന്നതിലും കണ്ടെത്തുന്നതിലും തടയുന്നതിലും കണ്ടുകെട്ടുന്നതിലും പോളണ്ടുമായുള്ള ഉഭയകക്ഷി സഹകരണത്തിന് ഒരു വിശാലമായ നിയമ ചട്ടക്കൂട് ഈ നിര്‍ദ്ദിഷ്ട ഉടമ്പടിനല്‍കും.
ഉടമ്പടിയില്‍ ഒപ്പുവെച്ച് അംഗീകരിച്ചതിന് ശേഷം, ഇന്ത്യയില്‍ ഉടമ്പടിയുടെ വ്യവസ്ഥകള്‍ക്ക് പ്രാബല്യം നല്‍കുന്നതിനായി 1973ലെ ക്രിമിനല്‍ നടപടിചട്ടങ്ങളിലെ പ്രസക്തമായ വ്യവസ്ഥകള്‍ക്ക് കീഴില്‍ അനുയോജ്യമായ ഗസറ്റ് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കും. ഗവണ്‍മെന്റ് മേഖലയ്ക്ക് പുറത്തുള്ള പൊതുജനങ്ങള്‍ക്ക് ഗസറ്റ് വിജ്ഞാപനം ലഭ്യമാകുകയും ഇത് ക്രിമിനല്‍ കാര്യങ്ങളില്‍ ഇന്ത്യയും പോളണ്ടും തമ്മില്‍ പരസ്പര നിയമസഹായം നല്‍കുന്ന മേഖലയില്‍ പരസ്പര സഹകരണത്തെക്കുറിച്ചുള്ള കൂടുതല്‍ അവബോധവും സുതാര്യതയും ഉണ്ടാക്കും.
പോളണ്ട് ഉള്‍പ്പെടുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇത് ഇന്ത്യയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. ഒരിക്കല്‍ പ്രവര്‍ത്തനക്ഷമമായാല്‍, സംഘടിത കുറ്റവാളികളുടെയും ഭീകരവാദികളുടെയും പ്രവര്‍ത്തനരീതികളെക്കുറിച്ചുള്ള മികച്ച അറിവുകളും ഉള്‍ക്കാഴ്ചകളും നേടുന്നതിന് ഉടമ്പടി സഹായകമാകും. ആഭ്യന്തര സുരക്ഷാ മേഖലയിലെ നയപരമായ തീരുമാനങ്ങള്‍ മികച്ചതാക്കാന്‍ ഇവ ഉപയോഗിക്കുകയും ചെയ്യാം.
****
(Release ID: 1781835)
Visitor Counter : 168