പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ഉത്തര്‍പ്രദേശിലെ ഉംറഹ ഗ്രാമിലുള്ള സ്വാര്‍വേദ് മഹാമന്ദിര് ധാമില്‍ സദ്ഗുരു സദഫല്‍ദിയോ വിഹാംഗം യോഗ് സന്‍സ്ഥാന്റെ 98-ാം വാര്‍ഷിക ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു


'ശ്രീകൃഷ്ണന്റെ പാദങ്ങളില്‍ വണങ്ങി, ഗീതാജയന്തി ദിനത്തില്‍ ഞാന്‍ ദേശവാസികള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു'


'സദ്ഗുരു സദാഫല്‍ദിയോ ജിയുടെ ആത്മീയ സാന്നിധ്യത്തെ ഞാന്‍ നമിക്കുന്നു'


''സമയം പ്രതികൂലമാകുമ്പോഴെല്ലാം, കാലത്തിന്റെ പ്രവാഹം മാറ്റാന്‍ നമ്മുടെ രാജ്യത്ത് ചില സന്യാസി ഉദയം ചെയ്യും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ നായകനെയാണ് ലോകം മഹാത്മാ എന്ന് വിളിക്കുന്നത്'


'ബനാറസിന്റെ വികസനത്തെക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍, അത് ഇന്ത്യയുടെ മുഴുവന്‍ വികസനത്തിനും വഴികാട്ടിയാകുന്നു'


'പഴയത് നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതുമയെ ഉള്‍ക്കൊണ്ട് ബനാറസ് രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുന്നു'


'ഇന്ന് പ്രാദേശിക വ്യവസായങ്ങള്‍, തൊഴിലവസരങ്ങള്‍, രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എന്നിവ പുതിയ ശക്തി പ്രാപിക്കുന്നു, പ്രാദേശികം ആഗോളതലത്തിലേക്ക് നീങ്ങുന്നു'

Posted On: 14 DEC 2021 4:50PM by PIB Thiruvananthpuram

ഉത്തര്‍പ്രദേശിലെ ഉംറഹ ഗ്രാമിലുള്ള സ്വവര്‍വേദ് മഹാമന്ദിര്‍ ധാമില്‍ സദ്ഗുരു സദാഫല്‍ദിയോ വിഹാംഗം യോഗ് സന്‍സ്ഥാന്റെ 98-ാം വാര്‍ഷിക ആഘോഷങ്ങളുടെ പൊതുചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

ഇന്നലെ കാശിയില്‍ മഹാദേവന്റെ പാദങ്ങളില്‍ മഹത്തായ 'വിശ്വനാഥ് ധാം' സമര്‍പ്പിച്ചത്  സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അനുസ്മരിച്ചു. 'കാശിയുടെ ഊര്‍ജ്ജം ശാശ്വതമാണ് മാത്രമല്ല, അത് പുതിയ മാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു'. അദ്ദേഹം പറഞ്ഞു. ഗീതാജയന്തിയുടെ മഹത്തായ അവസരത്തില്‍ അദ്ദേഹം ശ്രീകൃഷ്ണന്റെ പാദങ്ങളില്‍ വണങ്ങി. ''കുരുക്ഷേത്രയുദ്ധഭൂമിയില്‍ സൈന്യങ്ങള്‍ മുഖാമുഖം നിന്ന ഈ ദിവസം, യോഗ, ആത്മീയത, പരമാര്‍ത്ഥം എന്നിവയുടെ പരമമായ അറിവ് മനുഷ്യരാശിക്ക് ലഭിച്ചു. ഈ അവസരത്തില്‍, ഭഗവാന്‍ കൃഷ്ണന്റെ പാദങ്ങളില്‍ വണങ്ങുമ്പോള്‍, ഗീതാജയന്തി ദിനത്തില്‍ നിങ്ങള്‍ക്കും രാജ്യവാസികള്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു,'' പ്രധാനമന്ത്രി പറഞ്ഞു.

സദ്ഗുരു സദാഫല്‍ദിയോ ജിക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.  ''അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യത്തെ ഞാന്‍ വണങ്ങുന്നു. പുതിയ വിപുലീകരണം നല്‍കി ഈ പാരമ്പര്യം നിലനിര്‍ത്തുന്ന ശ്രീ സ്വതന്ത്രദേവ് ജി മഹാരാജിനോടും ശ്രീ വിജ്ഞാനദേവ് ജി മഹാരാജിനോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു'', പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിക്കുകയും പ്രയാസകരമായ സമയങ്ങളില്‍ വിശുദ്ധരെ പ്രദാനം ചെയ്തതിന്റെ ഇന്ത്യയുടെ ചരിത്രത്തില്‍ ആശ്ചര്യപ്പെടുകയും ചെയ്തു. ''നമ്മുടെ രാജ്യം വളരെ അത്ഭുതകരമാണ്, സമയം പ്രതികൂലമാകുമ്പോഴെല്ലാം, കാലത്തിന്റെ പ്രവാഹം മാറ്റാന്‍ ചില സന്യാസി ഇവിടെ ഉയര്‍ന്നുവരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ നായകനെയാണ് ലോകം മഹാത്മാ എന്ന് വിളിക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാശിയുടെ മഹത്വവും പ്രാധാന്യവും പ്രധാനമന്ത്രി വിശദീകരിച്ചു. ബനാറസ് പോലുള്ള നഗരങ്ങള്‍ ഇന്ത്യയുടെ സ്വത്വത്തിന്റെയും കലയുടെയും സംരംഭകത്വത്തിന്റെയും വിത്തുകള്‍ ഏറ്റവും ദുഷ്‌കരമായ സമയങ്ങളിലും സംരക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ''എവിടെ വിത്തുണ്ടോ അവിടെ നിന്നാണ് മരം വികസിക്കാന്‍ തുടങ്ങുന്നത്. അതുകൊണ്ടാണ് ഇന്ന് നമ്മള്‍ ബനാറസിന്റെ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അത് ഇന്ത്യയുടെ മുഴുവന്‍ വികസനത്തിനുള്ള മാര്‍ഗരേഖയും രൂപപ്പെടുത്തുന്നു,' അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ കാശി സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഇന്നലെ രാത്രി വൈകിയാണ് നഗരത്തിലെ പ്രധാന വികസന പദ്ധതികളുടെ പരിശോധനയ്ക്കായി പോയത്.  ബനാറസില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ തന്റെ നിരന്തര പങ്കാളിത്തം അദ്ദേഹം ആവര്‍ത്തിച്ചു.  'ഇന്നലെ രാത്രി 12 മണിക്ക് ശേഷം, എനിക്ക് അവസരം ലഭിച്ചയുടനെ, എന്റെ കാശിയില്‍ നടക്കുന്ന ജോലികള്‍ കാണാന്‍ ഞാന്‍ വീണ്ടും പുറപ്പെട്ടു', അദ്ദേഹം പറഞ്ഞു.  ഗാഡോലിയ ലോക്കലില്‍ നടത്തിയ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൗതുകകരമായ കാഴ്ചയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.  ''ഞാന്‍ അവിടെ ധാരാളം ആളുകളുമായി ഇടപഴകി. ബനാറസ് റെയില്‍വേ സ്റ്റേഷനും ഞാന്‍ മണ്ടുവാഡിയില്‍ കണ്ടു.  ഈ സ്റ്റേഷനും നവീകരിച്ചു. പഴമ നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതുമയെ ഉള്‍ക്കൊണ്ട് ബനാറസ് രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമര കാലത്ത് നല്‍കിയ സദ്ഗുരുവിന്റെ സ്വദേശി മന്ത്രം അനുസ്മരിച്ചുകൊണ്ട്, അതേ ആവേശത്തിലാണ് ഇന്ന് രാജ്യം ''ആത്മനിര്‍ഭര്‍ ഭാരത് ദൗത്യം'' ആരംഭിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ന് രാജ്യത്തെ പ്രാദേശിക വ്യവസായം, തൊഴില്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവ പുതിയ ശക്തി പ്രാപിക്കുന്നു. പ്രാദേശികം ആഗോളമായി മാറുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എല്ലാവരുടെയും ബുദ്ധിമുട്ടുകള്‍ക്കൊപ്പം്' എന്ന ആശയവുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. സദ്ഗുരുവിന്റെ ദൃഢനിശ്ചയങ്ങള്‍ നിറവേറ്റപ്പെടുന്നതും രാജ്യത്തിന്റെ അഭിലാഷങ്ങള്‍ കൂടി ഉള്‍പ്പെടുന്നതുമായ ദൃഢനിശ്ചയങ്ങളായിരിക്കണം ഇവയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കൂട്ടത്തോടെ നടപ്പാക്കേണ്ട ദൃഢനിശ്ചയങ്ങളാകാം. പെണ്‍മക്കളെ പഠിപ്പിക്കുന്നതിനും അവര്‍ക്കിടയില്‍ നൈപുണ്യ വികസനത്തിനും വേണ്ടിയുള്ളതായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പ്രതിജ്ഞ. ''അവരുടെ കുടുംബത്തോടൊപ്പം, സമൂഹത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുന്നവര്‍ ഒന്നോ രണ്ടോ പാവപ്പെട്ട പെണ്‍മക്കളുടെ നൈപുണ്യ വികസനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം,'' അദ്ദേഹം നിര്‍ദേശിച്ചു.  മറ്റൊന്ന്, ജലം ലാഭിക്കുന്നതിനെക്കുറിച്ചാണ്. 'നമ്മുടെ നദികളും ഗംഗാജിയും നമ്മുടെ എല്ലാ ജലസ്രോതസ്സുകളും വൃത്തിയായി സൂക്ഷിക്കണം', പ്രധാനമന്ത്രി ഉപസംഹരിച്ചു.

***(Release ID: 1781451) Visitor Counter : 134