വനിതാ, ശിശു വികസന മന്ത്രാലയം

മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും ഉപയോഗം കുട്ടികളിൽ ദോഷകരമായി ബാധിക്കുന്നതായി പഠനം  

Posted On: 08 DEC 2021 3:36PM by PIB Thiruvananthpuram

 

 
 
ന്യൂഡൽഹി : ഡിസംബർ 8 -2021


ഗ്രാമങ്ങളിലും നഗരങ്ങളിലും  കുട്ടികൾ ഇന്റർനെറ്റ് ലഭ്യതയുള്ള  മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിന്റെ സ്വാധീനം(ശാരീരികം,  പെരുമാറ്റ രീതികൾ  മാനസിക-സാമൂഹികം ) എന്ന വിഷയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ   (NCPCR) അടുത്തിടെ   നടത്തിയ പഠനത്തിൽ  ഗ്രാമങ്ങളും നഗരങ്ങളും ഉൾപ്പടെ രാജ്യത്തെ എല്ലാ മേഖലകളിലും നിന്നായി അയ്യായിരത്തോളം കുട്ടികൾ  പങ്കെടുത്തു 

 പഠനമനുസരിച്ച്, 23.80 ശതമാനം കുട്ടികളും ഉറങ്ങാൻ കിടക്കുമ്പോൾ സ്‌മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതായും , ഇത് പ്രായത്തിനനുസരിച്ച് വർദ്ധിക്കുന്നതായും ; ഇത് കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതായും  കണ്ടെത്തി

അനുചിതമായ സമയങ്ങളിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ദോഷകരമായി ബാധിക്കും. കുട്ടികളിലെ ഏകാഗ്രതയുടെ തോത് കുറയുന്നതാണ് അത്തരത്തിലുള്ള ഒരു ആഘാതം.പഠനമനുസരിച്ച്, 37.15 ശതമാനം  കുട്ടികളിൽ , എപ്പോഴും അല്ലെങ്കിൽ ഇടയ്ക്കിടെ, സ്മാർട്ട് ഫോൺ ഉപയോഗം കാരണം ഏകാഗ്രതയുടെ അളവ് കുറയുന്നു

 ഓരോ പ്രദേശത്തെയും   ഭൂമിയുടെ  വലിയൊരു ഭാഗം കുട്ടികൾക്കുള്ള കളിസ്ഥലമായി തിരിച്ചറിയേണ്ടതുണ്ട്, അത് കുട്ടികളെ കളികളിലും, കായിക വിനോദങ്ങളിലും ഏർപ്പെടാൻ  പ്രോത്സാഹിപ്പിക്കുമെന്നു പഠനത്തിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി എൻ‌സി‌പി‌സി‌ആർ ശുപാർശ ചെയ്യുന്നു  

കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി  സ്മൃതി സുബിൻ ഇറാനി രാജ്യസഭയിൽ രേഖാമൂലം  അറിയിച്ചതാണ് ഇക്കാര്യം
 
IE/SKY


(Release ID: 1779353) Visitor Counter : 147