ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
വ്യത്യസ്ത തരത്തിലുള്ള പകർച്ചവ്യാധികൾ നേരിടുന്നത് സംബന്ധിച്ച് ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കുള്ള പ്രത്യേക പരിശീലനം
പോസ്റ്റഡ് ഓണ്‍:
07 DEC 2021 3:46PM by PIB Thiruvananthpuram
കോവിഡ്-19 ന്റെ വിവിധ വശങ്ങൾ സംബന്ധിച്ച് ഡോക്ടർമാർ, നഴ്സുമാർ, അനുബന്ധ ആരോഗ്യ പാലന പ്രൊഫഷണലുകൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർക്ക് വിർച്വൽ രീതിയിൽ അടക്കമുള്ള പരിശീലനം ഇന്ത്യ ഗവണ്മെന്റ് ലഭ്യമാക്കിയിരുന്നു. ഇവരെ പരിശീലിപ്പിക്കുന്നതിനായി സംയോജിത ഗവണ്മെന്റ് ഓൺലൈൻ പരിശീലന പ്ലാറ്റ്ഫോമാണ് - iGOT (ഇന്റഗ്രേറ്റഡ് ഗവണ്മെന്റ് ഓൺലൈൻ ട്രെയിനിങ്) ഉപയോഗിക്കപ്പെട്ടത്.
കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ ഇതുവരെ രാജ്യത്തുടനീളമുള്ള 14 ലക്ഷത്തോളം പേരാണ് ഇതിൽ രജിസ്റ്റർ ചെയ്തത്. കൂടാതെ, 80 ലക്ഷത്തിലധികം പൊതുജനാരോഗ്യ പ്രവർത്തകരും കോവിഡ് സംബന്ധിയായ വിഷയങ്ങളിൽ അതാത് സംസ്ഥാന ഭരണകൂടങ്ങളുടെ കീഴിൽ പരിശീലനം നേടിയിരുന്നു
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, എയിംസ് (ന്യൂ ഡൽഹി), NIMHANS, PGIMER, JIPMER തുടങ്ങിയ മുൻനിര സ്ഥാപനങ്ങളും കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വെബ്ബിനാറുകളും, പരിശീലന പരിപാടികളും ലഭ്യമാക്കിയിരുന്നു. 2.23 കോടിയോളം പേരാണ് ഇവ കണ്ടത്.
ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചത് പ്രകാരം, 2020 ഓഗസ്റ്റിൽ മഹാമാരികളെ നേരിടുന്നത് സംബന്ധിച്ച പ്രത്യേക പാഠഭാഗം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മുൻ ബോർഡ് ഓഫ് ഗവർണർമാർ (BoG-MCI) എംബിബിസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ഭാരതീ പ്രവീൺ പവാർ രാജ്യസഭയിൽ ഇന്ന് രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
****
( റിലീസ് ഐ.ഡി: 1778888)
സന്ദര്‍ശക കൗണ്ടര്‍ : 140