യുവജനകാര്യ, കായിക മന്ത്രാലയം

മിഷൻ ഒളിമ്പിക്സ് സെല്ലിലെ മുൻ അന്താരാഷ്ട്ര കായിക താരങ്ങളുടെ എണ്ണം കായിക മന്ത്രാലയം ഇരട്ടിയായി വർദ്ധിപ്പിച്ചു; പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരിൽ ശ്രീമതി അഞ്ജു ബോബി ജോർജ്ജും ഉൾപ്പെടുന്നു

Posted On: 02 DEC 2021 4:13PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഡിസംബർ 2, 2021

നവീകരിച്ച മിഷൻ ഒളിമ്പിക്സ് സെല്ലിലെ (MOC) കോർ അംഗങ്ങളായുള്ള മുൻ അന്താരാഷ്ട്ര കായിക താരങ്ങളുടെ എണ്ണം യുവജനകാര്യ കായിക മന്ത്രാലയം ഇരട്ടിയാക്കി. കായിക താരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി സംവിധാനത്തെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം

മന്ത്രാലയത്തിന്റെ ടാർഗെറ്റ് ഒളിമ്പിക്സ് പോഡിയം (ടോപ്സ്) പദ്ധതി വഴി ഇന്ത്യയുടെ ഒളിമ്പിക്സ് തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകുന്നത് MOC ആണ്.  അന്താരാഷ്ട്ര കായിക വേദികളിൽ രാജ്യത്തിന്റെ മെച്ചപ്പെട്ട പ്രകടനത്തിന് വേഗം കൂട്ടുന്നത് ലക്ഷ്യമിട്ടാണ് നടപടി.

 
2020 ലെ ടോക്കിയോ ഒളിമ്പിക്സിൽ 7 മെഡലുകളും, പാരാ ഒളിമ്പിക്സിൽ 19 മെഡലുകളും നേടിയ കായിക താരങ്ങളുടെ പരിശീലനം അടക്കമുള്ളവയെ നിലവിലെ മിഷൻ ഒളിമ്പിക്സ് സെല്ലിൽ

അംഗങ്ങളായുള്ള മുൻ കായികതാരങ്ങളുടെ സംഭാവനകൾ വലിയതോതിൽ സഹായിച്ചതായി യുവജനകാര്യ കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ വിലയിരുത്തി.

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ലോങ്ജംപിൽ മെഡൽ നേടിയ അഞ്ജു ബോബി ജോർജ്, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബയ്ച്ചുങ് ബൂട്ടിയ, മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ സര്ദാര സിംഗ്, റൈഫിൾ ഷൂട്ടിംഗ് ലോകോത്തര താരം അഞ്ജലി ഭാഗവത്, മുൻ ഹോക്കി ക്യാപ്റ്റൻ വീരൻ റസ്‌കിന, ടേബിൾ ടെന്നീസ് താരം മോണാലിസ മെഹ്ത, ബാഡ്മിന്റൺ താരം തൃപ്തി മുർഗുണ്ടേ എന്നിവരാണ് നവീകരിച്ച മിഷൻ ഒളിമ്പിക് സെല്ലിൽ ഉൾപ്പെടുന്നത്.

 
സായി ഡയറക്ടർ ജനറൽ ആയിരിക്കും മിഷൻ ഒളിമ്പിക്സ് സെല്ലിന് നേതൃത്വം നൽകുക.
 
RRTN/SKY


(Release ID: 1777313) Visitor Counter : 147