രാഷ്ട്രപതിയുടെ കാര്യാലയം

അഞ്ചാമത് അന്താരാഷ്‌ട്ര അംബേദ്കർ കോൺക്ലേവിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിർവഹിച്ചു

Posted On: 02 DEC 2021 1:44PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 2, 2021

അഞ്ചാമത് അന്താരാഷ്ട്ര അംബേദ്കർ കോൺക്ലേവ് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് 2021 ഡിസംബർ രണ്ടിന് (ഇന്ന്) ന്യൂ ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സാമാജികരുടെ ഫോറം, ഡോ. അംബേദ്കർ ചേംബർ ഓഫ് കൊമേഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സാമൂഹിക-സാമ്പത്തിക നീതി സംബന്ധിയായ പ്രശ്നങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും, ഡോ. അംബേദ്കറുടെ ആശയങ്ങൾ, ദർശനങ്ങൾ എന്നിവ സമൂഹത്തിൽ പ്രചരിപ്പിക്കാനും ഫോറം വലിയ പങ്ക് വഹിക്കുന്നതായി രാഷ്ട്രപതി ചടങ്ങിൽ അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾക്കൊപ്പം, വിദ്യാഭ്യാസം, സംരംഭകത്വം, നൂതനാശയ രൂപീകരണം, സാമ്പത്തിക വികസനം എന്നിവയ്ക്കും കോൺക്ലേവ് പ്രാധാന്യം നൽകുന്നതിൽ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു.

സമൂഹത്തിൽ ദാർശനികപരമായ പ്രബുദ്ധത വളർത്തുന്നതിനോട് ബാബാസാഹിബ് അനുകൂല സമീപനം സ്വീകരിച്ചിരുന്നതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ദരിദ്ര വിഭാഗങ്ങളിലെ പലർക്കും അവരുടെ അവകാശങ്ങളെക്കുറിച്ചും അവരുടെ ക്ഷേമത്തിനായുള്ള സർക്കാർ സംരംഭങ്ങളെക്കുറിച്ചും ബോധ്യമില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. അതുകൊണ്ടുതന്നെ ഇവർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നത് ഫോറത്തിലെ അംഗങ്ങളുടെ ഉത്തരവാദിത്വമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇത് വഴി ഡോ. അംബേദ്കർക്ക് ശരിയായ ആദരം അർപ്പിക്കാൻ നമുക്ക് സാധിക്കും.

 രാഷ്ട്രപതിയുടെ പ്രഭാഷണത്തിന്റെ മുഴുവൻ രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 
 
 
RRTN/SKY


(Release ID: 1777278) Visitor Counter : 148