വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

‘പ്രശസ്ത ഗാനരചയിതാവ് പ്രസൂൺ ജോഷിയെ ഐഎഫ്എഫ്ഐ ‘ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ’ പുരസ്‌കാരം നൽകി ആദരിച്ചു.

Posted On: 29 NOV 2021 1:52PM by PIB Thiruvananthpuram

ഗോവയിൽ നടന്ന 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവും സർഗാത്മക എഴുത്തുകാരനുമായ , പ്രസൂൺ ജോഷിക്ക് ‘ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ’ പുരസ്‌കാരം  സമ്മാനിച്ചു.സിനിമ, ജനകീയ സംസ്‌കാരിക പ്രവർത്തനങ്ങൾ , സാമൂഹിക പ്രാധാന്യമുള്ള കലാപ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂറാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്.

ഇന്ത്യയുടെ വൈവിധ്യം ശരിക്കും അതിശയിപ്പിക്കുന്നതാണെന്ന വസ്തുത അടിവരയിട്ടുകൊണ്ട് ജോഷി പറഞ്ഞു, എല്ലാ വിഭാഗങ്ങൾക്കും അവരുടെ കഥകൾ പറയാൻ ഒരു വേദി ഇല്ലെങ്കിൽ, ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യം തന്റെ സിനിമയിൽ കാണിക്കാൻ പ്രയാസമാകും .ഈ വർഷത്തെ 75 ക്രിയേറ്റീവ് മൈൻഡ്സ് ഉദ്യമത്തിലൂടെ  ഇത്തരമൊരു പ്ലാറ്റ്ഫോം നൽകാൻ ശ്രമിച്ചതിന് ഐഎഫ്എഫ്ഐയെ അദ്ദേഹം അഭിനന്ദിച്ചു.

സിനിമകൾ, അതുല്യമായ ടിവി പരസ്യങ്ങൾ, സാമൂഹിക പ്രസക്തിയുള്ള കഥകൾ, ചേതോഹരമായ ഗാനങ്ങൾ എന്നിവയിലൂടെ  അറിയപ്പെടുന്ന , പത്മശ്രീ അവാർഡ് ഉൾപ്പടെ ഒന്നിലധികം ദേശീയ അവാർഡുകൾ നേടിയിട്ടുള്ള ശ്രീ ജോഷി,  കാലുഷ്യം നിറഞ്ഞ അവസ്ഥകളെ വിലമതിക്കാനും അവയെ ആഘോഷിക്കാനും യുവാക്കളെയും   വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകരെയും ഉദ്‌ബോധിപ്പിച്ചു.

 

***



(Release ID: 1776128) Visitor Counter : 163