പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാഷ്ട്ര രക്ഷാ സമര്‍പ്പണ്‍ പര്‍വ ത്തോടനുബന്ധിച്ച് ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 19 NOV 2021 9:07PM by PIB Thiruvananthpuram

സ്വാതന്ത്ര്യത്തിനു വേണ്ടി സര്‍വതും ബലികഴിച്ച റാണിലക്ഷ്മീ ബായിയുടെ മണ്ണിലെ ജനങ്ങളെ ഞാന്‍ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ അഗ്നി നാളങ്ങളെ ജ്വലിപ്പിച്ചത് ഝാന്‍സിയാണ്. ധീരതയിലും രാജ്യസ്‌നേഹത്തിലും കുതിര്‍ന്നതാണ് ഈ മണ്ണിലെ ഓരോ തരികളും. ഝാന്‍സിയുടെ ധീരയായ റാണി ലക്ഷ്മീ ബായിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

ഈ പരിപാടിയില്‍ നമ്മോടൊപ്പം സന്നിഹിതരായിരിക്കുന്നത് ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍  പട്ടേല്‍ജി, ഉത്തര്‍ പ്രദേശിന്റെ ഊര്‍ജ്ജസ്വലനായ കര്‍മ്മയോഗി മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി,  രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയും സംസ്ഥാനത്തിന്റെ ജനകീയപ്രതിനിധിയും എന്റെ വളരെ മുതിര്‍ന്ന സഹപ്രവര്‍ത്തകനുമായ ശ്രീ രാജ്‌നാഥ് സിംങ് ജി, കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ അജയ് ഭട്ട് ജി, കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ വകുപ്പ് സഹമന്ത്രി ശ്രീ ഭാനുപ്രതാപ് വെര്‍മ ജി,  ഉദ്യോഗസ്ഥരെ, എന്‍സിസി കേഡറ്റുകളെ, പൂര്‍വ വിദ്യാര്‍ത്ഥികളെ, എന്റെ സുഹൃത്തുക്കളെ,

ഝാന്‍സിയുടെ ഈ വീരഭൂമിയ്ല്‍ കാലെടുത്തു വച്ചപ്പോള്‍ ശരീരത്തിലൂടെ വിദ്യുല്‍പ്രവാഹം അനുഭവിക്കാത്തവര്‍ ആരുണ്ട് ഇക്കൂട്ടത്തില്‍, അല്ലെങ്കില്‍ എന്റെ ഝാന്‍സിയെ ഞാന്‍ വിട്ടുതരില്ല എന്ന ശബ്ദം ചെവിയില്‍ മുഴങ്ങാത്തവര്‍, അതും  അല്ലെങ്കില്‍ ഇവിടെ നിന്നു നോക്കുമ്പോഴത്തെ വിശാലമായ  ചക്രവാളത്തില്‍ രണ്‍ഛന്ദി ദേവിയുടെ  ദിവ്യ ദര്‍ശനം ലഭിക്കാത്തവര്‍ ആരുണ്ട.് ധീരോദാത്തതയുടെയും ശക്തിയുടെയും ഉന്നതിയില്‍ വിരാജിക്കുന്ന റാണി ലക്ഷ്മിബായിജിയുടെ ജന്മദിനമാണ് ഇന്ന്. ഇന്ന് ഝാന്‍സിയുടെ ഈ മണ്ണ് മഹത്തായ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനു സാക്ഷിയാവുകയാണ്. പുതിയ ശക്തിയും പ്രാപ്തിയുമുള്ള ഒരിന്ത്യ ഈ മണ്ണില്‍ രൂപം പ്രാപിച്ചു വരികയാണ്. അതുകൊണ്ട് ഇന്ന്് ഝാന്‍സിയില്‍ എത്തിയതിനു ശേഷമുള്ള എന്റെ വികാരങ്ങള്‍ വാക്കുകളില്‍ പ്രകടിപ്പിക്കുക എളുപ്പമല്ല. എന്നാലും ബുന്തേല്‍ഖണ്ഡിലെ ജനങ്ങളുടെ ആവേശവും ഊര്‍ജ്ജവും ആണ് എന്റെ ഝാന്‍സി എന്ന വികാരവും ദേശസ്‌നേഹത്തിരകളുമായി എന്റെ മനസില്‍ കവിഞ്ഞൊഴുകുന്നത് ഞാന്‍ കാണുന്നു. ഝാന്‍സി  സംസാരിക്കുന്നതും എനിക്കു കേള്‍ക്കാം. ഉല്‍ബുദ്ധമായ ആത്മാഭിമാനവും ഞാന്‍ അനുഭവിക്കുന്നു. ഈ ഝാന്‍സി, റാണി ലക്ഷ്മീബായിയുടെ ഈ മണ്ണ് പറയുന്നു, വിപ്ലവകാരികളുടെ തീര്‍ത്ഥാടന സ്ഥലമാകുന്നു ഞാന്‍. ഞാന്‍ ഝാന്‍സിയാണ്. ഞാന്‍ ഝാന്‍സിയാണ്, ഞാന്‍ ഝാന്‍സിയാണ്. ഭാരതിമാതാവിന്റെ അനന്തമായ അനുഗ്രഹമുണ്ട് എനിക്ക്്്. ഝാന്‍സിയുടെ  കാശി വിപ്ലവകാരികളുടെ അനന്തമായ സ്‌നേഹം എനിക്ക് എപ്പോഴുമുണ്ട്.  ഞാന്‍ കാശിയെ ആദരിക്കുന്നു. ഝാന്‍സി റാണിയുടെ ജന്മദേശമായ കാശിയെ പ്രതിനിധീകരിക്കുക,  കാശിയെ സേവിക്കുവാന്‍ അവസരം ലഭിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സവിശേഷ ഭാഗ്യം കൂടിയാണ്. അതിനാല്‍ ഇവിടെ വരുമ്പോള്‍ പ്രത്യേകമായ അടുപ്പം പ്രത്യേക കൃതജ്ഞത എനിക്ക് അനുഭവപ്പെടുന്നു. കൃതജ്ഞതാഭരിതമായ ആത്മാവേടെ വീരശൂരന്മാരുടെ ഈ ഭൂമിക്കു മുന്നില്‍, ഝാന്‍സിക്കു മുന്നില്‍ ഞാന്‍ തല കുനിക്കുന്നു, ബുന്തേല്‍ഖണ്ഡിനു മുന്നില്‍ നമിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്ന് ദേവ ദീപാവലിയ്‌ക്കൊപ്പം കാര്‍ത്തിക പൗര്‍ണമിക്ക് ഒപ്പം ഗുരുനാനാക്ക് ദേവ് ജിയുടെ ജന്മവാര്‍ഷികം കൂടിയാണ്. ഞാന്‍ ഗുരുനാനാക്ക് ദേവ് ജിയെ വണങ്ങുന്നു.ഈ ഉത്സവങ്ങളുടെ ഊഷ്മളമായ ആശംസകള്‍ എല്ലാ നാട്ടുകാര്‍ക്കും നേരുന്നു. കാശി ദേവ ദീപാവലിയുടെ ഭ്രമിപ്പിക്കുന്ന ദിവ്യദീപങ്ങളാല്‍ അലംകൃതമായിരിക്കുന്നു. ഗംഗയുടെ തീരത്ത് രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായി ദീപങ്ങള്‍ തെളിച്ചിരിക്കുന്നു.കഴിഞ്ഞ വര്‍ഷം ദേവ ദീപാവലിക്ക് ഞാന്‍ കാശിയിലുണ്ടായിരുന്നു. ഇന്ന് ഞാന്‍ ഝാന്‍സിയിലാണ്. രാഷ്ട്ര രക്ഷക് സമര്‍പണ്‍ പര്‍വ ദിനത്തില്‍. ഝാന്‍സിയിലെ ഈ മണ്ണില്‍ നിന്ന കാശിയിലെ ജനങ്ങള്‍ക്ക് ഞാന്‍ ഊഷ്മളമായ ആശംസകള്‍ നേരുന്നു.

സഹോദരി സഹോദരന്മാരെ,

റാണി ലക്ഷ്മിബായിയുടെ ഏറ്റവും അടുത്ത മിത്രമായ  ഝാല്‍ക്കരി ബായി എന്ന വീരാംഗനയുടെ സൈനിക ശക്തിയ്ക്കും ധീരതയ്ക്കും കൂടി ഈ ഭൂമി സാക്ഷിയാണ്. 1857 ലെ സ്വാതന്ത്ര്യ സമരത്തിലെ അനശ്വരയായ ആ വീര നായികയുടെ പാദങ്ങളില്‍ ഞാന്‍ ആദരവോടെ പ്രണമിക്കുന്നു.  ഈ ഭൂമിയില്‍ നിന്ന് ഇന്ത്യന്‍ ധീരോദാത്തതയുടെയും സംസ്‌കാരത്തിന്റെയും അനശ്വഗാഥകള്‍ രചിക്കുകയും മാതൃഭൂമിയെ  അഭിമാനം കൊള്ളിക്കുകയും ചെയ്ത ഛന്ദേലകളെയും ബുന്ദേലകളെയും ഞാന്‍ നമിക്കുന്നു. മാതൃഭൂമിയെ സംരക്ഷിക്കാന്‍ ആത്മബലിയുടെ പ്രതീകങ്ങളായി മാറിയ ബുന്തേല്‍ഖണ്ഡിലെ ധീരരായ അല്‍ഹയുടെയും, ഉദലിന്റെയും  മഹിമയ്ക്കു മുന്നില്‍ , ഞാന്‍ പ്രണമിക്കുന്നു. വിവിധ കാലഘട്ടങ്ങളില്‍ അനശ്വരരായ അനേകം യോധാക്കളുണ്ടായിരുന്നു മഹാ വിപ്ലവകാരികളുണ്ടായിരുന്നു, ഝാന്‍സിയുമായി പ്രത്യേക ബന്ധമുണ്ടായിരുന്ന ഇവിടെ നിന്നു ആവേശം ഉള്‍ക്കൊണ്ട വീരപുരുഷന്മാരുണ്ട്, ധീര നായികമാരുണ്ട്. ആ മഹദ് വ്യക്തിത്വങ്ങള്‍ക്കു മുന്നില്‍ ഞാന്‍ ആദരവോടെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. റാണി ലക്ഷ്മീബായിയുടെ സൈന്യവുമായി ചേര്‍ന്ന് പോരാടിയവരും പരമോന്നത ജീവത്യഗം ചെയ്തവരുമാണ് നിങ്ങളുടെ പൂര്‍വികര്‍. ഈ നാടിന്റെ മക്കള്‍ക്കു വേണ്ടി ജീവത്യാഗം ചെയ്ത എല്ലാവരെയും ഞാന്‍ വണങ്ങുന്നു.

സുഹൃത്തുക്കളെ,

ഝാന്‍സിയുടെ മറ്റൊരു പുത്രനെക്കൂടി സ്മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ കായിക ലേകത്തിന് ആഗോള തലത്തില്‍ അംഗീകാരം നേടിക്കൊടുത്ത മേജര്‍ ധ്യാന്‍ചന്ദ് ജി. അടുത്ത നാളിലാണ് നമ്മുടെ ഗവണ്‍മെന്റ് രാജ്യത്തിന്റെ ഖേല്‍രത്‌ന അവാര്‍ഡുകള്‍ മേജര്‍ ധ്യാന്‍ചന്ദ് ജിയുടെ പേരില്‍ പ്രഖ്യാപിക്കുകയുണ്ടായി. ഝാന്‍സിയുടെ ഈ ബഹുമതിയും ഈ മണ്ണിന്റെ മകനും ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിമാനമായിരിക്കുന്നു.

സുഹൃത്തുക്കളെ,

ഇവിടെ വരുന്നതിനു മുമ്പ് ഞാന്‍ മഹോബയില്‍ ചില പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി അവിടെ ബുന്തേല്‍ഖണ്ഡിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുള്‍പ്പെടെയുള്ള  വികസന പദ്ധതികള്‍ക്കു തറക്കല്ലിടാനും മറ്റു ചില പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. ഇപ്പോള്‍ ഞാനും ഝാന്‍സിയിലെ രാഷ്ട്ര രക്ഷാ സമര്‍പ്പണ്‍  പര്‍വിന്റെ ഭാഗമായിരിക്കുന്നു. ഈ ഉത്സവം ഝാന്‍സിയില്‍ നിന്ന് രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ പുതിയ അധ്യായം എഴുതാന്‍ ആരംഭിക്കുകയാണ്. 400 കോടി ചെലവു പ്രതീക്ഷിക്കുന്ന ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിന് ഇപ്പോള്‍ ഇവിടെ തറക്കല്ലിടുകയാണ്. ഇതോടെ ഉത്തര്‍ പ്രദേശിന്റെ പ്രതിരോധ ഇടനാഴിയായി ഝാന്‍സിക്ക് പുതിയ വിലാസം വരും. ടാങ്ക് വേധ മിസൈലുകള്‍ക്കാവശ്യമായ ഉപകരണങ്ങളാവും ഝാന്‍സിയില്‍  നിര്‍മ്മിക്കുക. അതിര്‍ത്തിയിലെ നമ്മുടെ സൈന്യത്തിന് ഇത് പുതിയ ഊര്‍ജ്ജം പകരും. ഫലമോ നമ്മുടെ രാജ്യത്തിന്റെ  അതിര്‍ത്തി കൂടുതല്‍ സുരക്ഷിതമാവും.

സുഹൃത്തേ,

ഇതോടൊപ്പം ഇന്ത്യയില്‍ നിര്‍മ്മിച്ച  യുദ്ധ ഹെലികോപ്റ്ററുകലും ഡ്രോണുകളും ഇലക്ട്രോണിക്ക്  യുദ്ധോപകരണങ്ങളും  നമ്മുടെ സൈന്യത്തിനു കൈമാറുന്നുമുണ്ട്. 16500 അടി ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഭാരം കുറഞ്ഞ യുദ്ധ ഹെലികോപ്റ്ററാണിത്. ഇത് നമ്മുടെ പുതിയ ഇന്ത്യയുടെ ശക്തിയാണ്. സ്വശ്രയ ഇന്ത്യയുടെ നേട്ടം, നമ്മുടെ ധീരയായ ഝാന്‍സി അതിനു സാക്ഷിയാവുകയാണ്.

സുഹൃത്തുക്കളെ,

ഒരു വശത്ത് നമ്മുടെ സൈനിക ശക്തി വര്‍ധിക്കുകയാണ് അതെ സമയം ഭാവിയില്‍ ഇന്ത്യയെ സംരക്ഷിക്കാന്‍ ശേഷിയുള്ള യുവാക്കള്‍ക്കായി അടിസ്ഥാനം  ഒരുങ്ങുകയുമാണ്. വൈകാതെ രാജ്യത്തിന്റെ ഭാവി ശക്തമായ കരങ്ങളില്‍ ഏല്‍പ്പിക്കാന്‍ ഈ 100 സൈനിക സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. സൈനിക സ്‌കൂലുകലിലേയ്ക്ക് നമ്മുടെ പെണ്‍മക്കള്‍ക്കും ഈ ഗവണ്‍മെന്റ് പ്രവേശനം ആരംഭിച്ചിട്ടുണ്ട്. ഈ അദ്ധ്യയന വര്‍ഷം മുതല്‍ 33 സൈനിക സ്‌കൂളികളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ആരംഭിച്ചു കഴിഞ്ഞു. ഈ സൈനിക സ്‌കൂളുകലില്‍ നിന്ന് റാണി ലക്ഷ്മി ബായിയെ പോലെ പെണ്‍മക്കള്‍ ഉയര്‍ന്നു വരും. അവരാകും രാജ്യത്തിന്റെ പ്രതിരോധത്തിന്റെ സുരക്ഷയുടെ വികസനത്തിന്റെ ഉത്തരവാദിത്വം വഹിക്കുക. ഈ പരിശ്രമങ്ങള്‍ക്കൊപ്പം എന്‍സിസി  അലുംനി അസോസിയേഷനും എന്‍സിസിയ്ക്കുമുള്ള ദേശീയ വിമാനം പറത്തല്‍ പരിശീലന പരിപാടിയും കൂടി രാഷ്ട്ര രക്ഷാ സമര്‍പ്പണ്‍ പര്‍വം പൂര്‍ത്തിയാക്കും. എന്റെ ചെറുപ്പകാലത്തെയും എന്‍സിസിയുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ഓര്‍മ്മകളെയും അനുസ്മരിക്കാന്‍ പതിരോധ മന്ത്രാലയവും എന്‍സിസിയും എനിക്ക് ഇന്ന് ഒരവസരം നല്‍കിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. എല്ലാ എന്‍സിസി കേഡറ്റുകളും ഈ അലുംനി അസോസിയേഷന്റെ ഭാഗമാകണമെന്നും ഒരുമിച്ച് രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് പ്രതിജ്ഞ എടുക്കണമെന്നും  ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്‍സിസി നമ്മെ സ്ഥിരത, ധൈര്യം, രാജ്യത്തെ കുറിച്ച് ആത്മാഭിമാനം എന്നിവ പഠിപ്പിക്കുന്നു. നാം  അത്തരം മൂല്യങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. എന്‍സിസി കേഡറ്റുകളുടെ സമര്‍പ്പണവും തീക്ഷ്ണതയും രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കും തീര പ്രദേശങ്ങള്‍ക്കും  വളരെ ഫലപ്രദമായ രീതിയില്‍ പ്രയോജനപ്പെടും. ആദ്യമായി ഇന്ന് എനിക്കു തന്നെ ഈ എന്‍സിസി അലുംനി അംഗത്വ കാര്‍ഡ് നല്‍കുന്നതില്‍ വളരെ നന്ദിയുണ്ട്. എനിക്ക് ഇത് അഭിമാനം കൂടിയാണ്.

സുഹൃത്തുക്കളെ.

ഝാന്‍സിയുടെ ഈ ഇതിഹാസിക ഭൂവില്‍ നിന്ന് മറ്റൊരു പ്രധാന തുടക്കം കൂടി  നാം കുറിക്കുകയാണ്. ദേശീയ യുദ്ധ സ്മാരകത്തില്‍ ഒരു ഡിജിറ്റല്‍ കിയോസ്‌ക് കൂടി നാം ആരംഭിക്കാന്‍ പോകുന്നു. നമ്മുടെ രക്തസാക്ഷികള്‍ക്കും യുദ്ധ നായകര്‍ക്കും ഇപ്പോള്‍  മൊബൈല്‍ ആപ്പു വഴി ആദരാഞ്ജലി അര്‍പ്പിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും സാധിക്കും. ഒരു പൊതു ഇടത്തില്‍ നിന്ന് രാജ്യത്തെ മുഴുവനും ഒരേ വികാരത്തോടെ ബന്ധപ്പെടാനും സാധിക്കും. ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റ് ഇന്ന്  അടല്‍ ഏകതാ പാര്‍ക്കും 600 മെഗാവാട്ട് അള്‍ട്രാ മെഗാ സോളാര്‍ പവര്‍ പ്ലാന്റും ഝാന്‍സിക്കു  സമര്‍പ്പിക്കും. ലോകം പരിസ്ഥിതിക വെല്ലുവിളികള്‍ക്കും  മലിനീകരണത്തിനും എതിരെ പോരാട്ടം നടത്തുമ്പോള്‍ സോളാര്‍ പവര്‍ പാര്‍ക്കു പോലുള്ള നേട്ടങ്ങള്‍ ഒരു സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയു വിദൂര വീക്ഷണത്തിന് ഉദാഹരണങ്ങളാണ്.  ഈ വികസന നേട്ടങ്ങളുടെയും  നടന്നുകൊണ്ടിരിക്കുന്ന മറ്റു പദ്ധതികളുടെയും പേരില്‍ ഞാന്‍ നിങ്ങളെ അഭിന്ദിക്കുന്നു.

എനിക്കു പിന്നില്‍ കാണുന്ന ചരിത്രമുറങ്ങുന്ന ഈ ഝാന്‍സി കോട്ടയുണ്ടല്ലോ, അതൊരു സാക്ഷ്യമാണ്. ധീരതയുടെയും ശൗര്യത്തിന്റെയും അഭാവം കൊണ്ട് ഇന്ത്യ ഒരു യുദ്ധവും തോറ്റിട്ടില്ല എന്നതിനുള്ള സാക്ഷ്യം. ബ്രിട്ടീഷ്‌കാരെ പോലെ ആധുനിക ആയുധങ്ങളും വിഭവങ്ങളും റാണി ലക്ഷ്മിബായിക്കും ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം മറ്റൊന്നാകുമായിരുന്നു. നമുക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നമുക്ക് അത് അവസരവും അനുഭവവും ആയി. ഇന്ത്യയെ സര്‍ദാര്‍പട്ടേലിന്റെ സ്വപ്‌നഭൂമിയാക്കി സ്വാശ്രയ രാജ്യമാക്കി മാറ്റുവാനുള്ള ഉത്തരവാദിത്വം നമ്മുടെതാണ്. സ്വാതന്ത്ര്യത്തിന്റെ ധര്‍മനിഷ്ഠയുള്ള  കാലത്തും ഇതാണ് രാജ്യത്തിന്റ പ്രതിജ്ഞയും ലക്ഷ്യവും . ഉത്തര്‍പ്രദേശിന്റെ പ്രതിരോധ വ്യവസായ ഇടനാഴിയാണ് ഈ പ്രചാരണ പ്രവര്‍ത്തനത്തില്‍ കേന്ദ്ര സ്ഥാനം വഹിക്കാന്‍ പോകുന്നത്. ഇന്ത്യയുടെ ധീരതയ്ക്കും ശൂരതയ്ക്കും ഒരിക്കല്‍ പേരു കേട്ട ബുന്തേല്‍ഖണ്ഡ്, ഇനി ഇന്ത്യയുടെ നയതന്ത്ര ശേഷിയുടെ പ്രധാന കേന്ദ്രമായി ഇനി അംഗീകരിക്കപ്പെും. നിങ്ങള്‍ക്ക് എന്നെ വിശ്വസിക്കാം.ബുന്തേല്‍ഖണ്ഡ്  എക്‌സപ്രസ് പാത ഈ മേഖലയുടെ വികസനത്തിന്റെ എക്‌സ്പ്ര്‌സ് പാതയാകും. മിസൈല്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെച്ചട്ട ഒരു കമ്പനിക്ക്  ഇന്ന് ഇവിടെ തറക്കല്ല് ഇടുന്നുണ്ട്. അനതിവിദൂര ഭാവിയില്‍ ഇത്തരം നിരവധി കമ്പനികള്‍ ഇവിടേയ്േക്ക് എത്തും.

സുഹൃത്തുക്കളെ,

കാലങ്ങളായി ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരായി മാറിയിരുന്നു ഇന്ത്യ.  എന്തായിരുന്നു അന്നു നമ്മുടെ പ്രതിഛായ. ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന രാജ്യം എന്ന പ്രതിഛായ ആയിരുന്നു നമ്മുടേത്. നാം അങ്ങനെ ഗണിക്കപ്പെട്ടു പോന്നു. എന്നാല്‍ ഇന്ന് രാജ്യത്തിന്റെ മന്ത്രം - ഇന്ത്യയില്‍ നിര്‍മ്മിക്കു, ലോകത്തിനു വേണ്ടി നിര്‍മ്മിക്കൂ എന്നതാണ്. ഇന്ത്യ ഇന്ന് സ്വാശ്രമായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ പ്രതിരോധ വിഭാഗത്തിനൊപ്പം അണി ചേര്‍ന്ന് കഴിവുള്ള സ്വകാര്യ മേഖലയും പ്രവര്‍ത്തിക്കുന്നു. ഈ രംഗത്ത് സ്വന്തം ശക്തി തെളിയിക്കാന്‍ പുതിയ നവ സംരംഭകര്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നു. ഇതിലെല്ലാം  യുപി പ്രതിരോധ ഇടനാഴിയില്‍  ഝാന്‍സി സുപ്രധാന പങ്കാണ് വഹിക്കാന്‍ പോകുന്നത്.  മറ്റു വാക്കുകളില്‍ പറഞ്ഞാല്‍  ചെറുകിട വ്യവസായത്തിലും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളിലും പുത്തന്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടും, ഇവിടെയുള്ള ചെറുപ്പക്കാര്‍ക്കാണ് തൊഴിലവസരങ്ങള്‍ ലഭിക്കുക. തെറ്റായ നയങ്ങള്‍ മൂലം ഏതാനും വര്‍ഷങ്ങള്‍ മുമ്പ്് വരെ  ജനം പാലായനം ചെയ്തുകൊണ്ടിരുന്നു ഈ പ്രദേശം ഉയര്‍ന്നു വരുന്ന സാധ്യതകള്‍ കണക്കിലെടുത്ത് ഇപ്പോള്‍ നിക്ഷേപകരുടെ ആകര്‍ഷണ കേന്ദ്രമായി മാറുകയാണ് എന്ന് അര്‍ത്ഥം. രാജ്യമെമ്പാടും നിന്നും വിദേശത്തു  നിന്നു പോലും  ജനങ്ങള്‍ ബുന്തേല്‍ഖണ്ഡിലേയ്ക്കു വരും.  മഴയുടെ ദൗര്‍ലഭ്യവും വരള്‍ച്ചയും മൂലം  ഒരിക്കല്‍ ഊഷരമായിരുന്ന ബുന്തേല്‍ഖണ്ഡിലേ മണ്ണില്‍ നിന്ന് ഇപ്പോള്‍ പുരോഗതിയുടെ വിത്തുകള്‍ മുളപെട്ടുകയാണ്. 

സുഹൃത്തുക്കളെ,

പുറത്തുനിന്ന് ആയുധങ്ങളും യുദ്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി പ്രതിരോധ ബജറ്റില്‍ നിന്നു  ചെലവഴിച്ചിരുന്ന വന്‍ തുക ഉപയോഗിച്ച് ഈ ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനാണ് രാജ്യത്തിന്റെ തീരുമാനം.  ഇത്തരം 200 ഉപകരണങ്ങളുടെ പട്ടിക പ്രതിരോധ മന്ത്രാലയം കൈമാറിയിട്ടുണ്ട്.  ഇവ ഇനി ഇന്ത്യയില്‍ നിന്നു വാങ്ങും. അവയുടെ ഇറക്കുമതി നിരോധിക്കുകയും ചെയ്തു.

സുഹൃത്തുക്കളെ,

റാണി ലക്ഷ്മി ബായിയെ പോലെ, ഝല്‍ക്കരി ബായി, അവന്തി ബായി, ഉദ ദേവി തുടങ്ങി നിരവധി ബിംബങ്ങള്‍ ഉണ്ട്.  ഉരുക്കു മനുഷ്യ സര്‍ദാര്‍ പട്ടേലിനെയും ചന്ദ്രശേഖര്‍ ആസാദിനെ പോലെയും ഭഗത് സിംങ്ങിനെ പോലയുമുള്ള മഹാത്മാക്കളാണ് നമ്മുടെ ബിംബങ്ങള്‍. അതിനാല്‍ അമൃത മഹോത്സവ വേളയില്‍ നാം ഒരുമിച്ച് മുന്നോട്ടു വന്ന് രാജ്യത്തിനു വേണ്ടി ഐക്യത്തിന്റെയും ഏകതയുടെയും പ്രതിജ്ഞ എടുക്കണം. പുരോഗതിക്കും വികസനത്തിനും വേണ്ടി നാം പ്രതിജ്ഞ എടുക്കണം. അമൃത മഹോത്സവത്തില്‍ രാഷ്ട്രം റാണി ലക്ഷ്മി ബായിയെ ഇത്ര ഗംഭീരമായ രീതിയില്‍ അനുസ്മരിക്കുമ്പോള്‍  ബുന്തേല്‍ഖണ്ഡില്‍ ഇത്തരത്തിലുള്ള വേറെയും ധാരാളം പുത്രീ പുത്രന്മാരുണ്ട്. ഈ നാടിന്റെ മഹത്വവും ഇവിടെ ജീവത്യാഗം ചെയ്തവരുടെ ചരിത്രവും  ഈ അമൃത മഹോത്സവ വേളയില്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും മുന്നിലേയ്ക്കു കൊണ്ടുവാരാന്‍ ഞാന്‍ ഇവിടുത്തെ യുവാക്കളോട് അഭ്യര്‍ത്ഥിക്കുകയാണ്.  ഈ അനശ്വ വീര ഭൂമിയുടെ മഹത്വം നാം ഒന്നിച്ച് പുനസ്ഥാപിക്കും എന്ന് എനിക്കു പൂര്‍ണവിശ്വാസമുണ്ട്. പാര്‍ലമെന്റില്‍ എന്റെ സഹോദരനായ അനുരാഗ് ജി ഇത്തരം വിഷയങ്ങളില്‍ കുറെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ എനിക്കു സന്തോഷമുണ്ട്.  ഒരാഴ്ച്ച നീളുന്ന രാഷ്ട്ര രക്ഷാ പര്‍വത്തിനായി ഇവിടുത്തെ ജനങ്ങളെ അദ്ദേഹം എപ്രകാരം ഉത്തേജിപ്പിച്ചു എന്ന് എനിക്കു കാണാന്‍ സാധിക്കുന്നു.  ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ഒന്നിച്ചു നിന്നുകൊണ്ട് എപ്രകാരം അതിശയകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും എന്ന് നമ്മുടെ എംപിയും  അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും കാണിച്ചു തന്നിരിക്കുന്നു. അവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ മഹാസംഭവം വന്‍ വിജയമാക്കിയതിനും  ഉത്തര്‍ പ്രദേശിനെ പ്രതിരോധ ഇടനാഴിയാക്കുവാന്‍ തെരഞ്ഞെടുത്തതിനും ബഹുമാനപ്പെട്ട രാജ്‌നാഥ് ജിയും അദ്ദേഹത്തിന്റെ മുഴുവന്‍ ആളുകളും  എന്റെ അഭിന്ദനം അര്‍ഹിക്കുന്നു. ഇതിനു നീണ്ടു നില്‍ക്കുന്ന അനന്തര ഫലം ഉണ്ടാവും. ഉത്തര്‍പ്രദേശിന്റെ വികസനത്തിന്  യോഗിജിയും നവ ഊര്‍ജ്ജവും പ്രേരണയും നല്കി. പ്രതിരോധ ഇടനാഴി നിര്‍മ്മാണവും,  ബുന്തേല്‍ഖണ്ഡിനെ വീണ്ടും ദേശീയ പ്രതിരോധ പ്രവര്‍ത്തനത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റിയതും ദീര്‍ഘ വീക്ഷണമായി ഞാന്‍ കാണുന്നു.ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

ഈ വിശുദ്ധ ആഘോഷങ്ങളുടെ ആശംസകള്‍ ഞാന്‍ നിങ്ങള്‍ക്കു നേരുന്നു. നിങ്ങള്‍ക്ക് വളരെ നന്ദി.

*****
 



(Release ID: 1774964) Visitor Counter : 187