പ്രധാനമന്ത്രിയുടെ ഓഫീസ്‌

നവംബർ 26-ന് ഭരണഘടനാ ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും


പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടനാ ദിന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

വിജ്ഞാൻ ഭവനിൽ സുപ്രീം കോടതി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Posted On: 24 NOV 2021 5:08PM by PIB Thiruvananthpuram

1949-ൽ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി നവംബർ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കും. ഈ ചരിത്ര തീയതിക്ക്  അർഹമായ അംഗീകാരം നൽകാനാണ് 2015-ൽ ഭരണഘടനാ ദിനാചരണം ആരംഭിച്ചത് പ്രധാനമന്ത്രിയുടെ ദർശനത്തിന്റെ അടിസ്ഥാനത്തിലാണ്.  2010ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ നരേന്ദ്ര മോദി സംഘടിപ്പിച്ച സംവിധാൻ ഗൗരവ് യാത്രയിലും ഈ ദർശനത്തിന്റെ വേരുകൾ കണ്ടെത്താനാകും.

ഈ വർഷത്തെ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി 2021 നവംബർ 26 ന് പാർലമെന്റിലും വിജ്ഞാന് ഭവനിലും സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.

പാർലമെന്റിൽ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 11 മണിക്ക് ആരംഭിക്കും.  പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ   രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ എന്നിവർ  അഭിസംബോധന ചെയ്യും.  രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം, ഭരണഘടനയുടെ ആമുഖം വായിക്കുന്നതിൽ രാജ്യം അദ്ദേഹത്തോടൊപ്പം തത്സമയം ചേരും. ഭരണഘടനാ അസംബ്ലി ചർച്ചകളുടെ ഡിജിറ്റൽ പതിപ്പ്, ഇന്ത്യൻ ഭരണഘടനയുടെ കാലിഗ്രാഫ് ചെയ്ത പകർപ്പിന്റെ ഡിജിറ്റൽ പതിപ്പ്, നാളിതുവരെയുള്ള എല്ലാ ഭേദഗതികളും ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ പുതുക്കിയ പതിപ്പ് എന്നിവയും രാഷ്ട്രപതി പ്രകാശനം ചെയ്യും. ‘ഭരണഘടനാ ജനാധിപത്യത്തെക്കുറിച്ചുള്ള ഓൺലൈൻ പ്രശ്നോത്തരിയുടെ ഉദ്‌ഘാടനവും  അദ്ദേഹം നിർവ്വഹിക്കും. 
ന്യൂഡൽഹി വിജ്ഞാന് ഭവനിലെ പ്ലീനറി ഹാളിൽ വൈകിട്ട് 5.30ന് സുപ്രീം കോടതി സംഘടിപ്പിക്കുന്ന ദ്വിദിന ഭരണഘടനാ ദിനാചരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും, എല്ലാ ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാരും, ഏറ്റവും മുതിർന്ന ജഡ്ജിമാരും, സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെയും മറ്റ് നിയമ സാഹോദര്യത്തിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. വിശിഷ്ട സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.



(Release ID: 1774708) Visitor Counter : 282