വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ബെർട്രാൻഡ് ടവർനിയർ, ക്രിസ്റ്റഫർ പ്ലമ്മർ, ജോൺ ക്ലോഡ് കരിയർ, ജോൺ പോൾ ബെൽമോണ്ടൊ തുടങ്ങിയ ചലച്ചിത്ര പ്രതിഭകൾക്ക് 52-ാമത് IFFI ആദരമർപ്പിക്കും

Posted On: 17 NOV 2021 1:30PM by PIB Thiruvananthpuram

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഓരോ പതിപ്പിലും സിനിമാ വ്യവസായത്തിന് നഷ്ടമായ ചലച്ചിത്ര പ്രതിഭകൾക്ക് ആദരാഞ്ജലി അർപ്പിക്കാറുണ്ട്. 52-ാമത് IFFI-യുടെ ഹോമേജ് വിഭാഗം സമീപകാലത്ത് നഷ്ടപ്പെട്ട പ്രതിഭകളെ ആദരപൂർവ്വം സ്മരിക്കും. ആദരസൂചകമായി ബെർട്രാൻഡ് ടവർനിയർ, ക്രിസ്റ്റഫർ പ്ലമ്മർ, ജോൺ ക്ലോഡ് കരിയർ, ജോൺ പോൾ ബെൽമോണ്ടൊ എന്നിവരുടെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

52-ാമത് IFFI യുടെ ഹോമേജ് വിഭാഗത്തിൽ ഇനിപ്പറയുന്ന സിനിമകൾ പ്രദർശിപ്പിക്കും-


1. ബെർട്രാൻഡ് ടവർനിയർ സംവിധാനം ചെയ്ത 'എ സൺ‌ഡേ ഇൻ ദി കൺട്രി', ഫ്രഞ്ച്-1984
 

2. റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത 'ഓൾ ദ മണി ഇൻ ദ വേൾഡ്' - ഇംഗ്ലീഷ്, 2017; ക്രിസ്റ്റഫർ പ്ലമ്മർ ഈ  സിനിമയിൽ അഭിനയിച്ചു
 

3. ജൂലിയൻ ഷ്നാബെൽ സംവിധാനം ചെയ്ത 'അറ്റ് എറ്റേണിറ്റിസ് ഗേറ്റ്' - ഇംഗ്ലീഷ്, ഫ്രഞ്ച്, 2018-തിരക്കഥ - ജോൺ ക്ലോഡ് കരിയർ
 

4. ജോൺ-ലൂക്ക് ഗോഡർഡിന്റെ 'ബ്രെത്ത്‌ലെസ്സ്', ഫ്രഞ്ച്-1960 - ജോൺ പോൾ ബെൽമോണ്ടൊ ഈ ചിത്രത്തിൽ അഭിനയിച്ചു

 

***



(Release ID: 1772618) Visitor Counter : 168