ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രധാനമന്ത്രിയുടെ ‘ഹർ ഘർ ദസ്തക്’ പ്രചാരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് എൻജിഒ-കൾ, സിഎസ്ഒ-കൾ, വികസന പങ്കാളികൾ എന്നിവരുമായി ഡോ. മൻസുഖ് മാണ്ഡവ്യ ചർച്ച നടത്തി

Posted On: 16 NOV 2021 2:17PM by PIB Thiruvananthpuram



ന്യൂ ഡൽഹി, നവംബർ 16, 2021

രാജ്യത്തുടനീളമുള്ള കോവിഡ് വാക്‌സിനേഷന്റെ വ്യാപനത്തിനു ഗവണ്മെന്റിനെ സഹായിക്കുന്ന വിവിധ പങ്കാളികളുടെ പ്രതിനിധികളുമായി ഇന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ സംവദിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ 
ഡിജിറ്റലായി യോഗത്തിൽ പങ്കെടുത്തു.
 

ഇന്ത്യയുടെ വാക്‌സിനേഷൻ യജ്ഞം പോലെയുള്ള ഒരു ബ്രിഹത് പരിപാടിക്ക് ജനപങ്കാളിത്തം അനിവാര്യമാണെന്ന് ഡോ. മാണ്ഡവ്യ അഭിപ്രായപ്പെട്ടു. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ആരും പട്ടിണിയാകരുതെന്ന ഗവണ്മെന്റ് ശ്രമങ്ങൾക്ക് അനുബന്ധമായി, സർക്കാരിതര/പൗര സമൂഹ സംഘടനകളുടെ പ്രവർത്തനങ്ങളാണ് കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്‌ക്ക് തലയുയർത്തി നില്ക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ 80% പേർക്കും ആദ്യത്തെയും, 40% പേർക്ക് രണ്ടാമത്തെയും ഡോസ് വാക്‌സിൻ ലഭിച്ചെന്ന് ഉറപ്പുവരുത്തുന്നതിൽ ഈ സംഘടനകളുടെ സംഭാവനയും അദ്ദേഹം എടുത്ത് പറഞ്ഞു.
 

അവസാനത്തെ പൗരനും കോവിഡ്-19-നെതിരെ വാക്സിനേഷൻ നൽകാനുള്ള ശ്രമത്തിൽ ഭാഗമാകാൻ എല്ലാ എൻജിഒകളെയും രാഷ്ട്രീയ പാർട്ടികളെയും പൗരന്മാരെയും കേന്ദ്ര ആരോഗ്യമന്ത്രി സ്വാഗതം ചെയ്തു.

എൻജിഒ/സിഎസ്ഒ, സമൂഹ മാധ്യമ ചാനലുകൾ വഴി പ്രചാരണം, കോവിഡ്-19 വാക്‌സിനേഷനുമായി ബന്ധപ്പെട്ട സന്ദേശമയയ്‌ക്കാനും മറ്റു പ്രചാരണ സന്ദേശങ്ങൾക്കുമായി ദൃശ്യ-ശ്രാവ്യ ഉള്ളടക്കവും ദേശീയ/സംസ്ഥാന/ജില്ലാ തലത്തിലുള്ള പ്രമുഖ മെഡിക്കൽ പ്രൊഫഷണലുകളുടെ സേവനവും ഉപയോഗിക്കുക - തുടങ്ങി ഗവണ്മെന്റ് ശ്രമങ്ങളെ ശക്തിപ്പെടുത്താൻ ഈ സംഘടനകൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളെ പറ്റിയും മന്ത്രി പറഞ്ഞു. കോവിഡ്-19 വാക്‌സിനുമായി ബന്ധപ്പെട്ട മിഥ്യകളും തെറ്റിദ്ധാരണകളും സംശയങ്ങളും ഇല്ലാതാക്കാനും, ഗുണഭോക്താക്കളുടെ ഓൺ-സൈറ്റ് വാക്സിൻ വിതരണത്തിന് സഹായിക്കാനും, സംസ്ഥാന/ജില്ല/ബ്ലോക്ക് തലങ്ങളിലുള്ള പ്രത്യേക സംഘങ്ങളിൽ അംഗങ്ങള്‍ ആയി കൊവിഡ്-19 വാക്സിനേഷൻ പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും ഇവർക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു.

 

ഓരോ സംഘടനയും അവരുടെ പരിധിയിലെ ഒരു പ്രദേശം തിരിച്ചറിയാനും അവിടെയുള്ള എല്ലാ നിവാസികൾക്ക് വാക്സിനേഷൻ നൽകാനും ഡോ. മാണ്ഡവ്യ നിർദ്ദേശിച്ചു. ജനങ്ങൾക്കിടയിൽ വാക്‌സിൻ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബാംഗങ്ങളെല്ലാം രണ്ട് ഡോസ് വാക്‌സിനുകളും പൂർത്തിയാക്കിയതായി അറിയിക്കുന്ന ആകർഷകമായ ഹോം സ്റ്റിക്കറുകൾ വിതരണം ചെയ്യാനും അദ്ദേഹം നിർദ്ദേശിച്ചു.
 
RRTN/SKY


(Release ID: 1772311) Visitor Counter : 131