പ്രധാനമന്ത്രിയുടെ ഓഫീസ്‌

മൗലാന അബുൽ കലാം ആസാദിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 11 NOV 2021 9:18AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗലാന അബുൽ കലാം ആസാദിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന്  ശ്രദ്ധാഞ്ജലി  അർപ്പിച്ചു. സ്വാതന്ത്ര്യസമരത്തിൽ പ്രചോദനം നൽകുന്ന ഒരു വഴികാട്ടിയായ ചിന്തകനും ബുദ്ധിജീവിയുമാണെന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

“മൗലാനാ അബുൽ കലാം ആസാദിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലി. വഴികാട്ടിയായ ചിന്തകനും ബുദ്ധിജീവിയും, സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്റെ പങ്ക് പ്രചോദനകരമാണ്. വിദ്യാഭ്യാസ മേഖലയോട് അഭിനിവേശമുള്ള അദ്ദേഹം സമൂഹത്തിൽ സാഹോദര്യം വർദ്ധിപ്പിക്കാൻ പ്രവർത്തിച്ചു.



(Release ID: 1770807) Visitor Counter : 148