വിദ്യാഭ്യാസ മന്ത്രാലയം

2021 നവംബർ 12 നു രാജ്യമൊട്ടാകെ നാഷണല് അച്ചീവ്മെന്റ് സർവ്വേ (NAS) നടക്കും

Posted On: 10 NOV 2021 12:48PM by PIB Thiruvananthpuram

മൂന്നു വർഷക്കാലം കൊണ്ട് 3, 5, 8, 10 ക്ലാസുകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഒരു സാമ്പിൾ അധിഷ്ഠിത നാഷണൽ അച്ചീവ്മെന്റ് സർവ്വേ (NAS) ഭാരത സർക്കാർ നടപ്പാക്കുകയാണ്. 2017 നവംബർ 13-നാണ് ഇത്തരത്തിലുള്ള അവസാന സർവ്വേ രാജ്യത്ത് നടന്നത്. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ വികസിപ്പിച്ച ശേഷികൾ വിലയിരുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു ആ സർവ്വേ സംഘടിപ്പിച്ചത്.

 

സർവ്വേയുടെ പുതിയ ഘട്ടം 2021 നവംബർ 12ന് രാജ്യത്തൊട്ടാകെ നടപ്പാക്കും. കോവിഡ് മഹാമാരി കാലത്ത് അധ്യയനത്തിൽ നേരിട്ട പ്രശ്നങ്ങൾ, ലഭിച്ച പുതിയ പാഠങ്ങൾ എന്നിവ വിലയിരുത്തുന്നതിനും ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും ഇത് സഹായകരമാകും.

 

സർവ്വേയ്ക്ക് ആവശ്യമായ ഏകകങ്ങളുടെ വികസനം, പരിശോധന, അന്തിമരൂപം നൽകൽ, സ്കൂളുകളെ തിരഞ്ഞെടുക്കൽ തുടങ്ങിയവ NCERT യാണ് നടത്തിയത്. എന്നാൽ, ബന്ധപ്പെട്ട സംസ്ഥാന -കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളുമായി ചേർന്നുകൊണ്ട് സിബിഎസ്ഇ ആയിരിക്കും

തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ സാമ്പിൾ ശേഖരണം അടക്കമുള്ള നടപടികളെ ഏകോപിപ്പിക്കുക.

 

കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്ക് കീഴിലുള്ള പൊതു വിദ്യാലയങ്ങൾ, ഗവൺമെന്റ് എയ്ഡഡ് സ്കൂളുകൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങൾ തുടങ്ങി രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാലയങ്ങളെയും NAS 2021-ന് കീഴിൽ കൊണ്ടു വരുന്നതാണ്. 36 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ, 733 ജില്ലകളിൽ സ്ഥിതിചെയ്യുന്ന 1.23 ലക്ഷം വിദ്യാലയങ്ങളിലെ 38 ലക്ഷം വിദ്യാർഥികൾ NAS 2021-ഇൻറ്റെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

3, 5 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഭാഷ, ഗണിതം, പരിസ്ഥിതി പഠനം എന്നിവയിൽ ആകും സർവ്വേ സംഘടിപ്പിക്കുക. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നിവയിലും, പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ് എന്നിവയിലും സർവ്വേ നടത്തും. മലയാളം ഉൾപ്പെടെ 22 ഭാഷകളിൽ ആകും പരിശോധന നടത്തുക.

 

സർവ്വേയുടെ സുഗമമായ പ്രവർത്തനം ലക്ഷ്യമിട്ട് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം മികച്ച രീതിയിൽ സാധ്യമാക്കുന്നതിനായി https://nas.education.gov.in എന്ന പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്. എലമെന്ററി, സെക്കൻഡറി തലങ്ങളിലുള്ള സംസ്ഥാന-ജില്ലാ റിപ്പോർട്ട് കാർഡുകൾ പുറത്തിറക്കുകയും പൊതുജനങ്ങൾക്ക് ഇവ ലഭ്യമാക്കുകയും ചെയ്യുന്നതാണ്.

 

***



(Release ID: 1770494) Visitor Counter : 403