ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
02 NOV 2021 9:28AM by PIB Thiruvananthpuram
ന്യൂഡൽഹി: നവംബർ 2, 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 106.85 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിൽ 10,423 പുതിയ കേസുകൾ; 259 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്
രോഗമുക്തി നിരക്ക് 98.21%; മാർച്ച് 2020 മുതൽ ഏറ്റവും ഉയർന്ന നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,021 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,36,83,581 ആയി
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.45%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,53,776 പേർ; 250 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.03 ശതമാനമാണ്. കഴിഞ്ഞ 29 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.16%) – 39 ദിവസമായി 2% ത്തിൽ താഴെ
ആകെ നടത്തിയത് 61.02 കോടി പരിശോധനകൾ
RRTN
(Release ID: 1769095)
Visitor Counter : 218