ധനകാര്യ മന്ത്രാലയം

2021 ഒക്ടോബറിലെ GST വരുമാനം GST നടപ്പിലാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ കൂടിയ തുക; കേരളത്തിന്റെ GST വരുമാനത്തിൽ 16 ശതമാനം വർദ്ധന  

Posted On: 01 NOV 2021 1:04PM by PIB Thiruvananthpuram


ന്യൂഡൽഹി: നവംബർ 1, 2021
 
2021 ഒക്ടോബറിൽ സമാഹരിച്ച മൊത്ത GST വരുമാനം ₹ 1,30,127 കോടിയാണ്. തരം തിരിച്ചുളള കണക്ക് ഇനിപ്പറയുന്നു - കേന്ദ്ര ചരക്ക് സേവന നികുതി വരുമാനം (CGST) ₹ 23,861 കോടി, സംസ്ഥാന ചരക്ക് സേവന നികുതി വരുമാനം (SGST) ₹ 30,421 കോടി, സംയോജിത ചരക്ക് സേവന നികുതി വരുമാനം (IGST) ₹ 67,361 കോടി (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് സമാഹരിച്ച ₹ 32,998 കോടി ഉൾപ്പെടെ). ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച ₹ 699 കോടി ഉൾപ്പെടെ ₹ 8,484 കോടി രൂപയാണ് നികുതി വരുമാനം.

2021 ഒക്‌ടോബർ മാസത്തിലെ വ്യവസ്ഥാപിത തീർപ്പാക്കലുകൾക്കു ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം CGST ₹ 51171 കോടിയും SGST ₹ 52,815 കോടിയുമാണ്.

2021 ഒക്ടോബറിലെ വരുമാനം, കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 24% കൂടുതലും 2019-20-നെ അപേക്ഷിച്ച് 36% കൂടുതലുമാണ്.

ഒക്ടോബറിലെ ചരക്ക് സേവന നികുതി (GST) വരുമാനം ചരക്ക് സേവന നികുതി നടപ്പിലാക്കിയതിന് ശേഷമുള്ള കൂടിയ രണ്ടാമത്തെ തുകയാണ്. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം. സെമി കണ്ടക്ടറുകളുടെ വിതരണത്തിലെ തടസ്സം കാറുകളുടെയും മറ്റ് ഉത്പന്നങ്ങളുടെയും വിൽപ്പനയെ ബാധിച്ചിരുന്നില്ലെങ്കിൽ വരുമാനം ഇനിയും ഉയരുമായിരുന്നു.

മുൻ മാസങ്ങളെ അപേക്ഷിച്ച് വർധിച്ച നികുതി ഒടുക്കലും, കേന്ദ്ര-സംസ്ഥാന നികുതി വകുപ്പുകളുടെ ശ്രമങ്ങളും വരുമാനം വർദ്ധിക്കാൻ സഹായകമായി.

സംസ്ഥാനാടിസ്ഥാനത്തിൽ 2021 ഒക്ടോബറിലെ GST വരുമാനത്തിലുള്ള വർദ്ധന:
 

State

Oct-20

Oct-21

Growth

Jammu and Kashmir

377

648

72%

Himachal Pradesh

691

689

0%

Punjab

1,376

1,595

16%

Chandigarh

152

158

4%

Uttarakhand

1,272

1,259

-1%

Haryana

5,433

5,606

3%

Delhi

3,211

4,045

26%

Rajasthan

2,966

3,423

15%

Uttar Pradesh

5,471

6,775

24%

Bihar

1,010

1,351

34%

Sikkim

177

257

45%

Arunachal Pradesh

98

47

-52%

Nagaland

30

38

30%

Manipur

43

64

49%

Mizoram

32

32

1%

Tripura

57

67

17%

Meghalaya

117

140

19%

Assam

1,017

1,425

40%

West Bengal

3,738

4,259

14%

Jharkhand

1,771

2,370

34%

Odisha

2,419

3,593

49%

Chhattisgarh

1,974

2,392

21%

Madhya Pradesh

2,403

2,666

11%

Gujarat

6,787

8,497

25%

Daman and Diu

7

0

-99%

Dadra and Nagar Haveli

283

269

-5%

Maharashtra

15,799

19,355

23%

Karnataka

6,998

8,259

18%

Goa

310

317

3%

Lakshadweep

1

2

86%

Kerala

1,665

1,932

16%

Tamil Nadu

6,901

7,642

11%

Puducherry

161

152

-6%

Andaman and Nicobar Islands

19

26

40%

Telangana

3,383

3,854

14%

Andhra Pradesh

2,480

2,879

16%

Ladakh

15

19

32%

Other Territory

91

137

51%

Centre Jurisdiction

114

189

66%

Grand Total

80,848

96,430

19%



(Release ID: 1768529) Visitor Counter : 225