ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 106 .14  കോടി പിന്നിട്ടു

Posted On: 31 OCT 2021 9:33AM by PIB Thiruvananthpuram

 




ന്യൂഡൽഹി, ഒക്ടോബർ 31   , 2021


കഴിഞ്ഞ 24 മണിക്കൂറിൽ 68 ,04 ,806  ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം  106 .14   കോടി  (1,06 ,14 ,40 ,335 )  പിന്നിട്ടു.1,06 ,01 ,975  സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

 

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14 ,667   പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,36,55 ,842  ആയി. ദേശീയ രോഗമുക്തി നിരക്ക് 98.20 %.

 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 126-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്.

 

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 12 ,830  പേർക്കാണ്.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 1,59 ,272   പേരാണ് .   നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ  0.46   ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.


രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 ,35 ,142  പരിശോധനകൾ നടത്തി. ആകെ 60.83  കോടിയിലേറെ (60,83 ,19 ,915 ) പരിശോധനകളാണ് ഇതുവരെ നടത്തിയത്.


പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ  1.18 ശതമാനമാണ് - 37   ദിവസമായി 2% ത്തിൽ താഴെ.  

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.13   ശതമാനമാണ്. കഴിഞ്ഞ 27   ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 6   ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.

IE 



(Release ID: 1768083) Visitor Counter : 152