ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന് കീഴിൽ ന്യുമോകോക്കൽ കൺജഗേറ്റ് കുത്തിവയ്പ്പിന്റെ രാജ്യവ്യാപകമായ വിപുലീകരണത്തിനു  ഡോ. മൻസുഖ് മാണ്ഡവ്യ തുടക്കം കുറിച്ചു .

Posted On: 29 OCT 2021 2:20PM by PIB Thiruvananthpuram



ന്യൂ ഡൽഹി:  ഒക്ടോബർ ,29,  2021  

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി യൂണിവേഴ്‌സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന് (യുഐപി) കീഴിലുള്ള ന്യൂമോകോക്കൽ കൺജഗേറ്റ് വാക്‌സിന്റെ (പിസിവി) രാജ്യവ്യാപക വിപുലീകരണത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് തുടക്കം കുറിച്ചു. ന്യൂമോകോക്കൽ കൺജഗേറ്റ് വാക്‌സിനെ കുറിച്ച്  വ്യാപകമായ അവബോധം സൃഷ്ടിക്കുന്നതിനായി  ആശയവിനിമയ, ബോധവൽക്കരണ പാക്കേജുകളും കേന്ദ്രമന്ത്രി പുറത്തിറക്കി. കൂടുതൽ മനസ്സിലാക്കുന്നതിനും  ഉപയോഗത്തിനുമായി ഈ ആശയവിനിമയ പാക്കേജുകൾ എല്ലാ സംസ്ഥാനങ്ങളുമായും,കേന്ദ്ര ഭരണ പ്രദേശങ്ങളുമായും  പങ്കിടും.

രാജ്യത്ത് ആദ്യമായിട്ടാണ് സാർവത്രിക ഉപയോഗത്തിന് ന്യൂമോകോക്കൽ കൺജഗേറ്റ് വാക്‌സിൻ  ലഭ്യമാകുന്നതെന്ന്  പരിപാടിയെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി പറഞ്ഞു. കുട്ടികളിലെ മരണങ്ങളിൽ  16 ശതമാനവും സംഭവിക്കുന്നത് ന്യുമോണിയ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിസിവി രാജ്യവ്യാപകമായി വ്യാപിക്കുന്നത് ശിശുമരണനിരക്ക് 60 ശതമാനം കുറയ്ക്കും.

IE 

 


(Release ID: 1767575) Visitor Counter : 238