പ്രധാനമന്ത്രിയുടെ ഓഫീസ്‌

റോം , ഗ്ലാസ്‌ഗോ സന്ദർശനത്തിന് പുറപ്പടുന്നതിന് മുമ്പുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

Posted On: 28 OCT 2021 7:27PM by PIB Thiruvananthpuram

ഇറ്റാലിയൻ പ്രധാനമന്ത്രി   മരിയോ ഡ്രാഗിയുടെ   ക്ഷണപ്രകാരം 2021 ഒക്ടോബർ 29 മുതൽ 31 വരെ ഞാൻ റോം, ഇറ്റലി, വത്തിക്കാൻ സിറ്റി എന്നിവ സന്ദർശിക്കും.   തുടർന്ന് , ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ  ക്ഷണപ്രകാരം 2021 നവംബർ 1-2 വരെ ഞാൻ ബ്രിട്ടനിലെ  ഗ്ലാസ്‌ഗോയിലേക്ക് യാത്ര ചെയ്യും. 

റോമിൽ, ഞാൻ 16-ാമത്  ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കും, അവിടെ ഞാൻ മറ്റ് ജി  20 നേതാക്കളുമായി മഹാമാരി , സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ നിന്നുള്ള ആഗോള സാമ്പത്തിക, ആരോഗ്യ വീണ്ടെടുപ്പിനെക്കുറിച്ചുള്ള ചർച്ചകളിൽ  പങ്ക് ചേരും. 2020-ൽ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ജി 20 യുടെ  ആദ്യത്തെ വ്യക്തിഗത ഉച്ചകോടിയാണിത്, ഇത് നിലവിലെ ആഗോള സാഹചര്യം വിലയിരുത്താനും സാമ്പത്തിക പ്രതിരോധം ശക്തിപ്പെടുത്താനും  ഏവരെയും ഉൾക്കൊണ്ടുള്ള  സുസ്ഥിരമായ തിരിച്ചുവരാനും ജി 20 എങ്ങനെ ഒരു എഞ്ചിൻ ആകാം എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ  കൈമാറും. 

എന്റെ ഇറ്റലി സന്ദർശന വേളയിൽ, ഞാൻ വത്തിക്കാൻ നഗരം  സന്ദർശിക്കും, പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുകയും വിദേശകാര്യ  സെക്രട്ടറി  കർദ്ദിനാൾ പിയട്രോ പരോളിനെ കാണുകയും ചെയ്യും.
.
ജി 20 ഉച്ചകോടിയ്ക്കിടെ  പങ്കാളി രാജ്യങ്ങളിലെ നേതാക്കളുമായും ഞാൻ  നടത്തുന്ന കൂടിക്കാഴ്ചകളിൽ   അവരുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി അവലോകനം  ചെയ്യും.

ഒക്ടോബർ 31-ന് ജി 20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് കൺവെൻഷന്റെ (യു എൻ എഫ് സി സി സി )  ബന്ധപ്പെട്ട കക്ഷികളുടെ  26-ാമത് സമ്മേളനത്തിൽ (സി ഓ പി -26) പങ്കെടുക്കാൻ ഞാൻ ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെടും. 2021 നവംബർ 1-2 തീയതികളിൽ 'വേൾഡ് ലീഡേഴ്‌സ് സമ്മിറ്റ്' (ഡബ്ലിയൂ എൽ എസ ) എന്ന തലക്കെട്ടിലുള്ള സി ഓ പി --26 ന്റെ ഉന്നതതല സമ്മേളനത്തിൽ  ലോകമെമ്പാടുമുള്ള 120 രാഷ്ട്രത്തലവന്മാർക്കൊപ്പം ഞാൻ പങ്കെടുക്കും.

പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന നമ്മുടെ പാരമ്പര്യത്തിനും ഭൂമിയോടുള്ള ആഴമായ ആദരവിന്റെ സംസ്കാരത്തിനും അനുസൃതമായി, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം, ഊർജ്ജ കാര്യക്ഷമത, വനവൽക്കരണം, ജൈവ വൈവിധ്യം എന്നിവ വിപുലീകരിക്കുന്നതിന് നാം അഭിലഷണീയമായ നടപടികൾ കൈക്കൊള്ളുന്നു. ഇന്ന്, കാലാവസ്ഥാ പൊരുത്തപ്പെടുത്തൽ, ലഘൂകരണം, പ്രതിരോധം, ബഹുമുഖ സഖ്യങ്ങൾ രൂപപ്പെടുത്തൽ എന്നിവയ്ക്കുള്ള കൂട്ടായ പരിശ്രമത്തിൽ ഇന്ത്യ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. സ്ഥാപിതമായ പുനരുപയോഗ ഊർജം, കാറ്റ്, സൗരോർജ്ജ ശേഷി എന്നിവയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. , കാലാവസ്ഥാ പ്രവർത്തനത്തെയും നമ്മുടെ നേട്ടങ്ങളെയും കുറിച്ചുള്ള ഇന്ത്യയുടെ പ്രവർത്തന മികവ്  ഞാൻ ലോക നേതാക്കളുടെ ഉച്ചകോടിയിൽ പങ്കിടും.

 പങ്കാളി രാജ്യങ്ങളിലെ നേതാക്കൾ, നവീനാശയക്കാർ ,  ഗവണ്മെന്റ്  സംഘടനകൾ  എന്നിവരുൾപ്പെടെ എല്ലാ പങ്കാളികളുമായും കൂടിക്കാഴ്ച നടത്താനും നമ്മുടെ  ശുദ്ധമായ വളർച്ചയെ കൂടുതൽ ത്വരിതപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യാനും   സി ഓ പി -26 ഉച്ചകോടി അവസരമൊരുക്കും.
 



(Release ID: 1767321) Visitor Counter : 258