സാംസ്‌കാരിക മന്ത്രാലയം
നേതാജി സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് ഗവണ്മെന്റ് രൂപീകരിച്ചതിന്റെ വാർഷികം ആഘോഷിച്ചു; ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഉടനീളം പരിപാടികൾ സംഘടിപ്പിച്ചു
Posted On:
22 OCT 2021 3:41PM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 22, 2021
അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി, നേതാജി സുഭാഷ് ചന്ദ്ര ബോസ് ആസാദ് ഹിന്ദ് ഗവണ്മെന്റ് രൂപീകരിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും, മലേഷ്യയും സിംഗപ്പൂരും ഉൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിലും ഒക്ടോബർ 21-നും അതിന് മുൻപും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സാംസ്കാരിക മന്ത്രാലയം വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവരുമായുള്ള പങ്കാളിത്തത്തോടെ വിവിധ പ്രദേശങ്ങളെ ഉൾപ്പെടുത്തി, ഒരു സംയോജിത പ്രോഗ്രാം കലണ്ടറിന് രൂപം നൽകിയിരുന്നു.
അനുസ്മരണ പരിപാടികളിൽ ഐഎൻഎ വിമുക്ത ഭടന്മാരുടെയും, സ്കൂൾ വിദ്യാർത്ഥികളുടെയും, പ്രാദേശിക സമൂഹങ്ങളുടെയും, മറ്റുള്ളവരുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.
നേതാജിയുടെ അനുസ്മരണം ഒരു തുടർച്ചയായ സംരംഭമാണ്. 2022 ജനുവരി 23 ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ വിപുലമായ സമന്വയ പരിപാടിയോടെ ഇതിനു സമാപനം കുറിക്കും.
RRTN/SKY
(Release ID: 1765795)
Visitor Counter : 262