ആഭ്യന്തരകാര്യ മന്ത്രാലയം

നൂറുകോടി കോവിഡ് വാക്സിൻ ഡോസുകളുടെ വിതരണം എന്ന ഇന്ത്യയുടെ നേട്ടത്തെ, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിലെ ചരിത്രപരവും അഭിമാനകരമായ നേട്ടം എന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി ശ്രീ അമിത്ഷാ

Posted On: 21 OCT 2021 12:34PM by PIB Thiruvananthpuram



ന്യൂഡൽഹി, ഒക്ടോബർ 21, 2021


 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ  നൂറുകോടിയിലേറെ ജനങ്ങൾക്ക് കോവിഡ്  19 വാക്സിൻ വിതരണം ചെയ്തതിന്  കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി ശ്രീ അമിത് ഷാ രാജ്യത്തെ  
 അഭിനന്ദിച്ചു. ചരിത്രപരവും അഭിമാനകരമായ നിമിഷം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്


" ചരിത്രപരവും അഭിമാനകരമായ നിമിഷം! ശ്രീ നരേന്ദ്രമോദിയുടെ  ദാർശനികപരമായ നേതൃത്വത്തിലൂടെയും , തുടർച്ചയായ പ്രോത്സാഹനത്തിലൂടെയും നൂറുകോടിയിലേറെ കോവിഡ്-19 വാക്സിൻ ഡോസുകളുടെ വിതരണം എന്ന റെക്കോർഡ് ഇന്ത്യ സൃഷ്ടിച്ചിരിക്കുകയാണ്.  നവ ഭാരതത്തിന്റെ അസാധാരണമായ കഴിവുകളെ പറ്റി മുഴുവൻ ലോകത്തിനും  ശക്തമായ ധാരണ ഇതിലൂടെ ഒരിക്കൽക്കൂടി  ലഭിച്ചിരിക്കുന്നു" എന്ന് അദ്ദേഹം ട്വീറ്റുകളിൽ  കുറിച്ചു


 ഈ നാഴികക്കല്ല് സ്വന്തമാക്കാൻ തങ്ങളുടെതായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞർ, ഗവേഷകർ, ആരോഗ്യപ്രവർത്തകർ എന്നിവരോടുള്ള തന്റെ നന്ദിയും കേന്ദ്രമന്ത്രി അറിയിച്ചു

"ചരിത്ര നേട്ടം സ്വന്തമാക്കിയ രാജ്യത്തെ ഞാൻ അഭിനന്ദിക്കുന്നു. നിരവധി വെല്ലുവിളികൾ മറികടന്നുകൊണ്ട് ഈ വലിയ ദൗത്യത്തിന് തങ്ങളുടെതായ  സംഭാവനകൾ നൽകിയ എല്ലാ ശാസ്ത്രജ്ഞരോടും, ഗവേഷകരോടും, ആരോഗ്യ പ്രവർത്തകരോടും ഞാൻ നന്ദി പറയുകയാണ്. ഒപ്പം രാജ്യത്തെ ഓരോ പൗരന്റെയും  ആരോഗ്യം, സുരക്ഷ എന്നിവയ്ക്കായി വച്ചു പുലർത്തുന്ന  പ്രതിജ്ഞാബദ്ധതയ്ക്ക് ശ്രീ. നരേന്ദ്രമോദിയെ അഭിനന്ദിക്കുകയും ചെയ്യുന്നു "എന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു

 
IE/SKY


(Release ID: 1765506) Visitor Counter : 135