ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

100 കോടി വാക്‌സിൻ എന്ന സുപ്രധാന നാഴിക കല്ല് ഇന്ത്യ  പിന്നിട്ടു

Posted On: 21 OCT 2021 11:44AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഒക്ടോബർ 21 ,2021

രാജ്യത്ത് നൽകുന്ന കോവിഡ് -19 വാക്സിൻ ഡോസുകൾ  100 കോടി പിന്നിട്ട്  ചരിത്ര നേട്ടത്തിലേക്ക്.  ഈ മഹത്തായ നേട്ടം കൈവരിക്കാൻ പ്രവർത്തിച്ചതിന്പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിനന്ദിക്കുകയും രാജ്യത്തെ ശാസ്ത്ര സമൂഹത്തിനും ആരോഗ്യ പ്രൊഫഷണലുകൾക്കും ട്വിറ്ററിലൂടെ   നന്ദി അറിയിക്കുകയും ചെയ്തു.ഈ സുപ്രധാന നേട്ടം കൈവരിച്ചതിന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും രാജ്യത്തെ അഭിനന്ദിച്ചു


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 ,561  പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,34,95 ,808  ആയി. ദേശീയ രോഗമുക്തി നിരക്ക് 98.15 %. രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ ആണ്.

 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 116-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്.



 

 

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,454  പേർക്കാണ് -

 


.ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2 ലക്ഷത്തിൽ താഴെയായി തുടരുന്നു .നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത്1,78,831പേരാണ് - 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യ. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.52  ശതമാനമാണ്.

 


രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,47,506 പരിശോധനകൾ നടത്തി. ആകെ 59.57  കോടിയിലേറെ (59,57,42,218) പരിശോധനകളാണ് ഇതുവരെ നടത്തിയത്.


പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.34  ശതമാനമാണ്. കഴിഞ്ഞ 118  ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.48  ശതമാനമാണ്. കഴിഞ്ഞ 52  ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും, 135  ദിവസമായി 5 ശതമാനത്തിൽ താഴെയുമാണ്.

 

IE


(Release ID: 1765454) Visitor Counter : 277