വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

52 -ാമത് ഐഎഫ്‌എഫ്‌ഐയ്‌ക്കുള്ള മീഡിയ രജിസ്ട്രേഷൻ ആരംഭിച്ചു


ലോകത്തെമ്പാടും നിന്നുള്ള 300 ലധികം സിനിമകൾ പ്രദർശിപ്പിക്കാൻ ഐഎഫ്എഫ്ഐയുടെ 52 -ാമത് പതിപ്പ്

Posted On: 20 OCT 2021 1:03PM by PIB Thiruvananthpuram

ഇന്ത്യ അന്താരാഷ്ട്ര  ചലച്ചിത്ര മേളയുടെ  52-ാമത് എഡിഷൻ (ഐ എഫ് എഫ് ഐ 2021) നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും. നിലവിലെ കോവിഡ് -19 സാഹചര്യം പരിഗണിച്ച്, 52-ാമത് ഐഎഫ്‌എഫ്‌ഐ ഹൈബ്രിഡ് ഫോർമാറ്റിൽ ആയിരിക്കും അരങ്ങേറുക .

ലോകത്തെമ്പാടും നിന്നുള്ള മികച്ച സമകാലിക, ക്ലാസിക് സിനിമകളുടെ ഒരു കൊളാഷ് ഐ എഫ് എഫ് ഐ  പ്രദർശിപ്പിക്കുന്നു കൂടാതെ ലോകപ്രശസ്ത ചലച്ചിത്ര പ്രവർത്തകർ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ, നിരൂപകർ, അക്കാദമിഷ്യൻമാർ, ചലച്ചിത്ര പ്രേമികൾ എന്നിവരെ സിനിമയും കലാരൂപങ്ങളും ,ക്ലാസുകൾ, പാനൽ ചർച്ചകൾ, കോ-പ്രൊഡക്ഷൻ, സെമിനാറുകൾ തുടങ്ങിയവ. ആഘോഷിക്കാൻ സ്വാഗതം ചെയ്യുന്നു. 


ഐ എഫ് എഫ് ഐ യുടെ 52 -ാമത് എഡിഷനിൽ നേരിട്ട് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മാധ്യമ പ്രതിനിധികൾക്ക് ഇപ്പോൾ ഈ ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം: https://my.iffigoa.org/extranet/media/. ലിങ്കിൽ സൂചിപ്പിച്ചിരിക്കുന്ന ബാധകമായ പി ഐ ബി  മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മീഡിയ അക്രഡിറ്റേഷൻ അനുവദിക്കും.
 
അപേക്ഷകർ 2021 ജനുവരി 1 -ന് 21 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കണം കൂടാതെ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഐഎഫ്എഫ്ഐ പോലുള്ള പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളകൾ കവർ ചെയ്തിട്ടുള്ള  പ്രൊഫഷണൽ പരിചയം   ഉണ്ടായിരിക്കണം.

പൊതു താൽപ്പര്യാർത്ഥം, അപേക്ഷകന് കോവിഡ് -19 ന് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ശുപാർശ ചെയ്യുന്നു; ഒന്നോ രണ്ടോ ഡോസ് വാക്സിനേഷൻ ലഭിച്ച അപേക്ഷകർക്ക് അവരുടെ പ്രതിരോധ സർട്ടിഫിക്കറ്റ് ഡെലിഗേറ്റ് രജിസ്ട്രേഷൻ പോർട്ടലിൽ അപ്ലോഡ് ചെയ്യാം.

2021 നവംബർ 14 അർദ്ധരാത്രിയോടെ രജിസ്ട്രേഷൻ അവസാനിക്കും.

ഓൺലൈൻ പങ്കാളിത്തത്തിനുള്ള അവസരങ്ങൾ :

ഈ വർഷം ജനുവരിയിൽ നടന്ന ഐ എഫ് എഫ് ഐ യുടെ 51-ാമത് പതിപ്പ് പോലെ, 52-ാമത് പതിപ്പും ഉത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കും. നിരവധി സിനിമ പ്രദർശനങ്ങൾ ഓൺലൈനിൽ ഉണ്ടാകും. പി ഐ ബി നടത്തുന്ന എല്ലാ ഐ എഫ് എഫ് ഐ പത്രസമ്മേളനങ്ങളുംപി ഐ ബി- യുടെ യൂട്യൂബ് ചാനലായ youtube.com/pibindia- ൽ തത്സമയം സംപ്രേഷണം ചെയ്യും, കൂടാതെ മാധ്യമപ്രവർത്തകർക്ക് ഓൺലൈനിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസ്ഥയുണ്ടാകും.

വെർച്വൽ പ്ലാറ്റ്ഫോമിനായുള്ള രജിസ്ട്രേഷനുകൾ ഉടൻ പ്രഖ്യാപിക്കും.

ഐ എഫ് എഫ് ഐ യെ കുറിച്ച്

1952 ൽ ആരംഭിച്ച  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐ എഫ് എഫ് ഐ) ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രമേളകളിലൊന്നാണ്. വർഷം തോറും, നിലവിൽ ഗോവയിൽ  നടക്കുന്ന ഈ ചലച്ചിത്രോത്സവം ചലച്ചിത്രകലയുടെ മികവ് പ്രദർശിപ്പിക്കുന്നതിന് ലോകസിനിമകൾക്ക്  ഒരു പൊതുവേദി ഒരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്;  വിവിധ രാജ്യങ്ങളിലെ  സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലത്തിൽ അവിടങ്ങളിലെ   ചലച്ചിത്ര സംസ്കാരങ്ങൾ മനസ്സിലാക്കുന്നതിനും അഭിനന്ദിക്കുന്നതിനും പുറമെ  ഈ മേള  ലോകത്തെ  ജനങ്ങൾക്കിടയിൽ സൗഹൃദവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള  ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റും  ഗോവ  ഗവണ്മെന്റും  സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്


(Release ID: 1765118) Visitor Counter : 280