പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കേരളത്തിലെ കനത്ത മഴയെക്കുറിച്ചും മണ്ണിടിച്ചിലിനെക്കുറിച്ചും പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിയോട് സംസാരിച്ചു


കനത്ത മഴയും ഉരുൾപൊട്ടലും മൂലമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 17 OCT 2021 5:44PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ   മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോട് സംസാരിച്ചു, സ്ഥിതിഗതികൾ ചർച്ച ചെയ്തു. കേരളത്തിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി അഗാധമായ  ദുഖവും രേഖപ്പെടുത്തി.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"കേരള മുഖ്യമന്ത്രി ശ്രീ.പിണറായി  വിജയനുമായി  സംസാരിച്ചു, കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ അധികൃതർ പ്രവർത്തിക്കുന്നുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.

കേരളത്തിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും ചിലർക്ക് ജീവൻ നഷ്ടപ്പെട്ടത് ദുഖകരമാണ്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. "


(Release ID: 1764558) Visitor Counter : 196