പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഴ് പുതിയ പ്രതിരോധ കമ്പനികളെ രാഷ്ട്രത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി വീഡിയോ മുഖേന അഭിസംബോധന ചെയ്യും

Posted On: 14 OCT 2021 5:44PM by PIB Thiruvananthpuram

വിജയദശമി ദിനമായ  2021 ഒക്ടോബർ 15 ന്  ഉച്ചയ്ക്ക് 12  മണിക്ക്   ഏഴ് പുതിയ പ്രതിരോധ കമ്പനികളെ രാഷ്ട്രത്തിന് സമർപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന   പരിപാടിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  വീഡിയോ  മുഖേന  അഭിസംബോധന ചെയ്യും 

രാജ്യരക്ഷാ മന്ത്രി,  രാജ്യരക്ഷാ സഹ മന്ത്രി,  എന്നിവരും  , പ്രതിരോധ വ്യവസായ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുക്കും.

.
7 പുതിയ പ്രതിരോധ കമ്പനികളെ  കുറിച്ച് 

രാജ്യത്തിന്റെ പ്രതിരോധ സന്നദ്ധതയിൽ സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നടപടിയെന്ന നിലയിൽ, ഒരു  ഗവണ്മെന്റ്  വകുപ്പിന്  കീഴിലെ  ഓർഡനൻസ് ഫാക്ടറി ബോർഡിനെ 100% ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ഏഴ് കോർപ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാൻ ഗവണ്മെന്റ്  തീരുമാനിച്ചു. ഈ നീക്കം മെച്ചപ്പെട്ട പ്രവർത്തനപരമായ സ്വയംഭരണവും കാര്യക്ഷമതയും കൈവരിക്കുകയും പുതിയ വളർച്ചാ സാധ്യതകളും പുതുമകളും   ഉയർന്നു വരികയും ചെയ്യും.

സംയോജിപ്പിച്ച ഏഴ് പുതിയ പ്രതിരോധ കമ്പനികൾ ഇവയാണ്: മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് ; ആർമേഡ് വെഹിക്കിൾസ് നിഗം ​​ലിമിറ്റഡ് ; അഡ്വാൻസ്‌ഡ് വെപ്പൺസ് ആൻഡ് എക്വിപ്മെന്റ്  ഇന്ത്യ , ട്രൂപ് കംഫർട്സ് ലിമിറ്റഡ് ;   യന്ത്ര ഇന്ത്യ ലിമിറ്റഡ്  ;  ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ് ; കൂടാതെ ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡും .



(Release ID: 1764007) Visitor Counter : 158