സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
2021-22ല്‍ (2021 ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ) ഫോസ്ഫാറ്റിക്, പൊട്ടാസിക് (പി ആന്‍ഡ് കെ) വളങ്ങള്‍ക്ക് പോഷകാടിസ്ഥാനത്തിലുള്ള സബ്സിഡി നിരക്കിന് (എന്‍ബിഎസ്) മന്ത്രിസഭാനുമതി
2021-22 വര്‍ഷത്തേക്ക് റാബി വിളകള്‍ക്ക് 28,655 കോടി രൂപയുടെ അറ്റ സബ്സിഡി
Posted On:
12 OCT 2021 8:32PM by PIB Thiruvananthpuram
2021-22 വര്‍ഷത്തേക്ക് (2021 ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ) പി ആന്‍ഡ് കെ വളങ്ങള്‍ക്ക് പോഷകാടിസ്ഥാനത്തിലുള്ള സബ്സിഡി നിരക്ക് ഏര്‍പ്പെടുത്താനുള്ള രാസവള വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി.
പോഷകാടിസ്ഥാനത്തിലുള്ള സബ്സിഡി (എന്‍ബിസി) ചുവടെ:
സബ്സിഡി നിരക്കുകള്‍ കിലോ അടിസ്ഥാനത്തില്‍ (രൂപയില്‍)
എന്‍ (നൈട്രജന്‍)
18.789
പി (ഫോസ്ഫറസ്)
45.323
കെ(പൊട്ടാഷ്)
10.116
എസ്(സള്‍ഫര്‍)
2.374
(i) 28,602 കോടി രൂപയാണ് ആകെ നിക്ഷേപം
(ii) താല്‍ക്കാലിക അധിക തുകയായ 5,716 കോടി രൂപയ്ക്ക് പുറമെ ഡിഎപിയില്‍ അധിക സബ്സിഡിക്കായി പ്രത്യേക ഒറ്റത്തവണ പാക്കേജ്.
(iii) കൂടുതലായി ഉപയോഗിക്കുന്ന എന്‍പികെകളുടെ ഗ്രേഡുകളില്‍ അധിക സബ്സിഡിക്കായി പ്രത്യേക ഒറ്റത്തവണ പാക്കേജ്. എന്‍പികെ 10-26-26, എന്‍പികെ 20-20-0-13, എന്‍പികെ 12-32-16 എന്നിവ 837 കോടി രൂപയുടെ താല്‍ക്കാലിക തുകയ്ക്ക്. 35,115 കോടി രൂപയാണ് ആവശ്യമായ ആകെ സബ്സിഡി തുക.
ശര്‍ക്കരപ്പാവില്‍ (0:0:14.5:0) നിന്ന് ലഭിക്കുന്ന പൊട്ടാഷ് എന്‍ബിഎസ് സ്‌കീമിന് കീഴില്‍ ഉള്‍പ്പെടുത്തുന്നതിനും സിസിഇഎ അംഗീകാരം നല്‍കി:
്സാമ്പത്തിക ഉള്‍പ്പെടുത്തല്‍:
സമ്പാദ്യം കിഴിച്ച ശേഷം 2021-22 വര്‍ഷത്തേക്ക് റാബി വിളകള്‍ക്ക് അറ്റ സബ്സിഡിയായി 28,655 കോടി രൂപ ആവശ്യമാണ്
പ്രയോജനം:
ഇത് 2021-22 റാബി വിളവെടുപ്പ് കാലത്ത് കര്‍ഷകര്‍ക്ക് സബ്സിഡി/ കുറഞ്ഞ നിരക്കില്‍ പി ആന്‍ഡ് കെ വളങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പുവരുത്തുകയും നിലവിലുള്ള സബ്സിഡി നിരക്കുകള്‍ നിലനിര്‍ത്തുക വഴി കാര്‍ഷിക മേഖലയ്ക്ക് പിന്തുണ നല്‍കുകയും ഡിഎപിക്കായി പ്രത്യേക അധിക സബ്സിഡി പാക്കേജുകളും കൂടുതലായി ഉപയോഗിക്കുന്ന മൂന്ന് എന്‍പികെ ഗ്രേഡുകള്‍ നല്‍കുകയും ചെയ്യുന്നു.
ഇത് ഡി-അമോണിയം ഫോസ്ഫേറ്റിന്റെ (ഡിഎപി) ഓരോ ബാഗിലും 438 രൂപയുടേയും എന്‍പികെ 10-26-26, എന്‍പികെ 20-20-013, എന്‍പികെ 12-32-16 എന്നിവയുടെ ഓരോ ബാഗിലും 100 രൂപയുടേയും വീതം ലാഭം നല്‍കുന്നു. അതിനാല്‍ ഈ വളങ്ങള്‍ കൃഷിക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു.
നടപ്പിലാക്കല്‍ നയവും ലക്ഷ്യങ്ങളും:
കൃഷിക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈ വളങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സിസിഇഎ അംഗീകരിച്ച എന്‍ബിസി നിരക്കുകള്‍ അടിസ്ഥാനപ്പെടുത്തി പി ആന്‍ഡ് കെ വളങ്ങള്‍ക്കായുള്ള സബ്സിഡി നല്‍കും.
പശ്ചാത്തലം:
വളം ഉല്‍പാദകര്‍/ഇറക്കുമതിക്കാര്‍ എന്നിവര്‍ വഴി യൂറിയ, പി ആന്‍ഡ് കെ വളങ്ങളുടെ 24 ഗ്രേഡുകള്‍ എന്നിവ സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിച്ച് വരികയാണ്. 2010 ഏപ്രില്‍ 1 മുതല്‍ എന്‍ബിസി സ്‌കീം വഴിയാണ് പി ആന്‍ഡ് കെ വളങ്ങള്‍ക്കുള്ള സബ്സിഡി ലഭ്യമാക്കുന്നത്. കൃഷി സൗഹൃദ സമീപനത്തിന്റെ ഭാഗമായി കൃഷിക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ പി ആന്‍ഡ് കെ വളങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. മുകളില്‍ പറഞ്ഞ നിരക്ക് പ്രകാരം വളം കമ്പനികള്‍ക്ക് സബ്സിഡി നല്‍കും. അതുവഴി കമ്പനികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കൃഷിക്കാര്‍ക്ക് വളം ലഭ്യമാക്കാനാകും.
(Release ID: 1763393)
Visitor Counter : 234
Read this release in:
Marathi
,
Assamese
,
Kannada
,
Manipuri
,
Odia
,
English
,
Urdu
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu