ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
എച്ച്ഐവി/എയ്ഡ്സ് ,ടിബി എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ കാമ്പെയ്‌നുകളുടെ രണ്ടാം ഘട്ടത്തിനു ഡോ. ഭാരതി പ്രവീൺ പവാർ തുടക്കം കുറിച്ചു
Posted On:
12 OCT 2021 2:37PM by PIB Thiruvananthpuram
ന്യൂ ഡൽഹി : ഒക്ടോബർ ,12 ,2021
ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ എച്ച്ഐവി/എയ്ഡ്സ്, ടിബി എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ കാമ്പെയ്‌നുകളുടെ രണ്ടാം ഘട്ടത്തിനു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഇന്ന് തുടക്കം കുറിച്ചു .രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികളുമായി അവർ ആശയവിനിമയം നടത്തുകയും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്
രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
പരിപാടിയുടെ ആദ്യ ഘട്ടത്തിൽ ചിത്രരചന, വിപുലമായ സംവാദം, എച്ച്ഐവി/എയ്ഡ്സ്, ടിബി, രക്തദാനം എന്നിവയുടെ ബോധവൽക്കരണവുമായി ബന്ധപ്പെട്ട മാസ്ക് നിർമ്മാണം എന്നിങ്ങനെ ഒരാഴ്ച നീളുന്ന പരിപാടികൾ എല്ലാ സംസ്ഥാനങ്ങളിലെയും 25 സ്കൂളുകളിലും 25 കോളേജുകളിലും സംഘടിപ്പിച്ചതിൽ അവർ സന്തുഷ്ടി പ്രകടിപ്പിച്ചു.ആഗസ്റ്റ് 12 ന് ഒന്നാം ഘട്ടം വിജയകരമായി ആരംഭിച്ചതിന് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനെയും (NACO) അവർ അഭിനന്ദിച്ചു.
ഈ അവസരത്തിൽ, ഒന്നാം ഘട്ടത്തിന് കീഴിൽ നടത്തിയ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നതിനായി നാകോ വികസിപ്പിച്ച ഒരു ഇ-ബുക്ക്‌ലെറ്റും ഡോ. ഭാരതി പ്രവീൺ പവാർ പ്രകാശനം ചെയ്തു. മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള കൂടുതൽ വിദ്യാർത്ഥികളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു ഗൈഡായി ഈ ബുക്ക്ലെറ്റ് പ്രവർത്തിക്കും
പരിപാടിയുടെ സമയത്ത് പ്രദർശിപ്പിച്ച സിനിമയുടെ ലിങ്ക്: https://www.youtube.com/watch?v=MUWe7wj7ufE
IE/SKY
(Release ID: 1763298)
Visitor Counter : 264