ധനകാര്യ മന്ത്രാലയം
വരുമാനക്കമ്മി നികത്തുന്നതിനായി 17 സംസ്ഥാനങ്ങൾക്ക് 9,871 കോടി രൂപയുടെ PDRD ഗ്രാന്റ് അനുവദിച്ചു; കേരളത്തിന് അനുവദിച്ചത് 1657.58 കോടി രൂപ
Posted On:
11 OCT 2021 2:01PM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 11, 2021
റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിനുള്ള പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് (Post Devolution Revenue Deficit - PDRD) ഗ്രാന്റിന്റെ 7-ാമത് പ്രതിമാസ ഗഡു കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചു. 9,871.00 കോടി രൂപയാണ് അനുവദിച്ചത്. കേരളത്തിന് അനുവദിച്ചത് 1657.58 കോടി രൂപയാണ്. ഈ ഗഡു അനുവദിച്ചതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ മൊത്തം 69,097.00 കോടി രൂപ PDRD ഗ്രാന്റ് ആയി സംസ്ഥാനങ്ങൾക്ക് അനുവദിച്ചു.
ഈ മാസം അനുവദിച്ച ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും 2021-22-ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച PDRD ഗ്രാന്റിന്റെ ആകെ തുകയും താഴെക്കൊടുത്തിരിക്കുന്നു.
15-ആം ധനകാര്യ കമ്മീഷന്റെ ശുപാർശപ്രകാരമാണ് സംസ്ഥാനങ്ങളുടെ റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് ധനവിനിയോഗ വകുപ്പ് പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് അനുവദിക്കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ 2021-22 സാമ്പത്തിക വർഷത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ആകെ 1,18,452 കോടി രൂപ PDRD ഗ്രാന്റ് രൂപ ശുപാർശ ചെയ്തിട്ടുണ്ട്. ഇതിൽ 69,097.00 കോടി രൂപ (58.33%) ഇതുവരെ അനുവദിച്ചു കഴിഞ്ഞു.
PDRD ഗ്രാന്റ് അനുവദിച്ചതിന്റെ സംസ്ഥാനം തിരിച്ചുള്ള കണക്ക്:
|
S.No.
|
Name of State
|
Amount released in October 2021
(7th installment)
(Rs. in crore)
|
Total amount released during 2021-22
(Rs. in crore)
|
-
|
Andhra Pradesh
|
1438.08
|
10066.58
|
-
|
Assam
|
531.33
|
3719.33
|
-
|
Haryana
|
11.00
|
77.00
|
-
|
Himachal Pradesh
|
854.08
|
5978.58
|
-
|
Karnataka
|
135.92
|
951.42
|
-
|
Kerala
|
1657.58
|
11603.08
|
-
|
Manipur
|
210.33
|
1472.33
|
-
|
Meghalaya
|
106.58
|
746.08
|
-
|
Mizoram
|
149.17
|
1044.17
|
-
|
Nagaland
|
379.75
|
2658.25
|
-
|
Punjab
|
840.08
|
5880.58
|
-
|
Rajasthan
|
823.17
|
5762.17
|
-
|
Sikkim
|
56.50
|
395.50
|
-
|
Tamil Nadu
|
183.67
|
1285.67
|
-
|
Tripura
|
378.83
|
2651.83
|
-
|
Uttarakhand
|
647.67
|
4533.67
|
-
|
West Bengal
|
1467.25
|
10270.75
|
Total
|
9,871.00
|
69097.00
|
RRTN/SKY
|
(Release ID: 1762983)
Visitor Counter : 225