ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 10 OCT 2021 9:09AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 94.7 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,166 പേർക്ക്; 214 ദിവസത്തിനിടെ ഏറ്റവും കുറവ്

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ മാത്രം; നിലവിൽ 0.68 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,30,971 പേർ; 208 ദിവസത്തിനിടെ ഏറ്റവും കുറവ്

രോഗമുക്തി നിരക്ക് 97.99%; 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,624 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,32,71,915 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.57%) കഴിഞ്ഞ 107 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.42%) കഴിഞ്ഞ 41 ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 58.25 കോടി പരിശോധന.



(Release ID: 1762603) Visitor Counter : 151