വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

പുതിയ സാങ്കേതികവിദ്യകള്‍ക്കും പുത്തന്‍ ഉള്ളടക്കങ്ങള്‍ക്കും വഴിയൊരുക്കി പ്രസാര്‍ഭാരതിയുടെ പ്രക്ഷേപണ പരിഷ്‌കാരങ്ങള്‍

Posted On: 09 OCT 2021 10:33AM by PIB Thiruvananthpuram

ദൂരദര്‍ശനിലും ആകാശവാണിയിലും കഴിഞ്ഞ രണ്ടുകൊല്ലമായി നടപ്പാക്കിവരുന്ന പ്രക്ഷേപണ പരിഷ്‌കാരങ്ങളിലൂടെ, കാലഹരണപ്പെട്ട അനലോഗ് ടെറസ്ട്രിയില്‍ ടിവി പോലുള്ള സാങ്കേതികവിദ്യകള്‍ ഉപേക്ഷിച്ച് പുത്തന്‍ സാങ്കേതികവിദ്യകള്‍ക്കും പുതിയ ഉള്ളടക്കങ്ങള്‍ക്കും വഴിയൊരുക്കുകയാണ് പ്രസാര്‍ഭാരതി. 

കാലഹരണപ്പെട്ട അനലോഗ് ടെറസ്ട്രിയല്‍ ടിവി ട്രാന്‍സ്മിറ്ററുകള്‍ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള പ്രക്ഷേപണ പരിഷ്‌കരണ നടപടികള്‍ ചില മാധ്യമങ്ങളില്‍ തെറ്റായി ചിത്രീകരിക്കുകയാണെന്നു പ്രസാര്‍ ഭാരതി വ്യക്തമാക്കി. അടുത്തിടെ, ഡിഡി സില്‍ചാര്‍, ഡിഡി കലബുറഗി തുടങ്ങിയവയെക്കുറിച്ചുള്ള അത്തരം തെറ്റായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ തങ്ങളുടെ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള ദൂരദര്‍ശന്റെ ഉപഗ്രഹ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യാനുള്ള പരിപാടികളുടെ ഉള്ളടക്കം സൃഷ്ടിക്കുന്നത് തുടരുമെന്ന് പ്രസാര്‍ ഭാരതി വ്യക്തമാക്കി. കൂടാതെ യൂട്യൂബ് വഴിയും സോഷ്യല്‍ മീഡിയ വഴിയും ഡിജിറ്റല്‍ മീഡിയയില്‍ സജീവസാന്നിധ്യം നിലനിര്‍ത്തുന്നു. ഉദാഹരണത്തിന്, ഡിഡി സില്‍ചാര്‍, ഡിഡി കലബുറഗി എന്നിവ നിര്‍മിച്ച പരിപാടികള്‍ യഥാക്രമം ഡിഡി അസമിലും ഡിഡി ചന്ദനയിലും പ്രക്ഷേപണം ചെയ്യും.

കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണ് അനലോഗ് ടെറസ്ട്രിയല്‍ ടിവി. പഴകിയ സാങ്കേതികവിദ്യകള്‍ക്കായി ഊര്‍ജം പാഴാക്കുന്നത് ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിനൊപ്പം 5 ജി പോലുള്ള നവീന സാങ്കേതികവിദ്യകള്‍ക്ക് മൂല്യമേറിയ സ്‌പെക്ട്രം ലഭ്യമാക്കുക എന്നത് പൊതുതാല്‍പ്പര്യവും ദേശീയ താല്‍പ്പര്യവുമാണ്. ഇതുവരെ, ഏകദേശം 70% അനലോഗ് ട്രാന്‍സ്മിറ്ററുകള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കി. മനുഷ്യശേഷി പുനര്‍വിന്യസിക്കലിനുള്ള ശരിയായ നടപടികള്‍ കൈക്കൊള്ളുന്നുവെന്ന് ഉറപ്പുവരുത്തുന്ന അവസരത്തില്‍ ബാക്കിയുള്ളവയും ഘട്ടംഘട്ടമായി ഒഴിവാക്കും. തന്ത്രപ്രധാന സ്ഥലങ്ങളിലെ അമ്പതോളം അനലോഗ് ടെറസ്ട്രിയല്‍ ടിവി ട്രാന്‍സ്മിറ്ററുകള്‍ ഒഴികെയുള്ള കാലഹരണപ്പെട്ട അനലോഗ് ട്രാന്‍സ്മിറ്ററുകള്‍ 2022 മാര്‍ച്ച് 31നകം  പ്രസാര്‍ ഭാരതി ഘട്ടംഘട്ടമായി നിര്‍ത്തലാക്കും.

എ ടി ടി ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെയും വിഭവപുനര്‍വിന്യാസത്തിന്റെയും സമയക്രമം
 

വര്‍ഷം          

ഘട്ടം ഘട്ടമായി ഒഴിവാക്കുന്ന എ ടി ടികളുടെ എണ്ണം

സ്‌പെക്ട്രം ബാൻഡ്‌വിഡ്‌ത്ത് ഫ്രീഡ്

ഐഇബിആര്‍ ചെലവ് ചുരുക്കല്‍ (വാര്‍ഷികാടിസ്ഥാനത്തില്‍)

2017 - 18

306

 

വിഎച്ച്എഫില്‍7  മെഗാഹെർട്സ്,

യുഎച്ച്എഫില്‍ 8 മെഗാഹെർട്സ്

 

പ്രവര്‍ത്തനച്ചെലവില്‍ പ്രതിവര്‍ഷം ഏകദേശം 100 കോടി രൂപ ലാഭിക്കുന്നു

2018 - 19

468

2019 - 20

6

2020 - 21

46

2021 - 22

412

ഒക്ടോബര്‍ 21ഓടെ – 152

ഡിസംബര്‍ 21ഓടെ – 109

മാര്‍ച്ച് 22ഓടെ  22 – 151

 

ഡിജിറ്റല്‍ ടെറസ്ട്രിയല്‍ പ്രക്ഷേപണത്തിനുള്ള പുതിയ തലമുറ പ്രക്ഷേപണ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രസാര്‍ഭാരതി ഐഐടി കാണ്‍പൂരുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടു. 5 ജി പ്രക്ഷേപണത്തിനായുള്ള മാനദണ്ഡങ്ങള്‍ ഒരുക്കുന്നതിനും ഡയറക്ട് ടു മൊബൈല്‍ പ്രക്ഷേപണത്തിനായുള്ള ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കുന്നതിനും നിര്‍മിത ബുദ്ധി അല്‍ഗോരിതങ്ങളിലൂടെ പുതിയ ഉള്ളടക്ക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇതു സഹായിക്കും. 

ഡിഡി ഫ്രീഡിഷ് ഡിടിഎച്ച് വഴി, ഡിഡി അസം ഉള്‍പ്പെടെയുള്ള എല്ലാ ദൂരദര്‍ശന്‍ ചാനലുകളും നിരവധി സ്വകാര്യ ചാനലുകളും  പ്രതിമാസ ഫീസ് ഇല്ലാതെ സൗജന്യമായി ഇന്ത്യയിലുടനീളം പ്രസാര്‍ ഭാരതി ലഭ്യമാക്കിയിട്ടുണ്ട്. ഡിഡി ഫ്രീഡിഷ് ഡിടിഎച്ച് ചാനലുകള്‍ 'ഫ്രീ ടു എയര്‍ മോഡില്‍' സ്വീകരിക്കുന്നതിനുള്ള സെറ്റ്-ടോപ്പ് ബോക്‌സുകള്‍ ഒറ്റത്തവണപണംമുടക്കി വാങ്ങാനും കഴിയും. വിദ്യാഭ്യാസ ചാനലുകള്‍ അടക്കമുള്ള 120 ഫ്രീ ടു എയര്‍ ടിവി ചാനലുകളും ആകാശവാണിയുടെ 40ലേറെ ഉപഗ്രഹ റേഡിയോ ചാനലുകളും ഇതിലൂടെ ലഭ്യമാകും.

*****


(Release ID: 1762373) Visitor Counter : 392